Advertisment

വയനാട്ടില്‍ കെട്ടിവെച്ച കാശുപോലും നഷ്ടമാകുമെന്ന സ്ഥിതിയില്‍ തുഷാര്‍ വെള്ളാപ്പള്ളി ; ഇതുവരെ നേടിയത് 39,116 വോട്ടുകള്‍ മാത്രം

New Update

കല്‍പ്പറ്റ: വയനാട്ടില്‍ കെട്ടിവെച്ച കാശുപോലും നഷ്ടമാകുമെന്ന സ്ഥിതിയില്‍ തുഷാര്‍ വെള്ളാപ്പള്ളി. 39,116 വോട്ടുകള്‍ മാത്രമാണ് തുഷാര്‍ വെള്ളാപ്പള്ളി ഇതുവരെ നേടിയത്.

Advertisment

publive-image

രാഹുല്‍ തരംഗമാണ് വയനാട് മണ്ഡലത്തില്‍ ദൃശ്യമായത്. സംസ്ഥാനത്തെ ഏറ്റവുമധികം ഭൂരിപക്ഷത്തില്‍ വയനാട്ടില്‍ രാഹുല്‍ മുന്നിട്ടു നില്‍ക്കുകയാണ്. 32,7590 വോട്ടുകളാണ് രാഹുല്‍ ഗാന്ധി നേടിയത്.എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ പി.പി സുനീറിന് 125421 വോട്ടുകളാണ് സുനീര്‍ നേടിയത്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായതിന്റെ പശ്ചാത്തലത്തിലാണ് എന്‍.ഡി.എ സഖ്യകക്ഷിയായ ബി.ഡി.ജെ.എസിന്റെ അധ്യക്ഷനെ തന്നെ വയനാട്ടില്‍ നിര്‍ത്തിയത്.

വയനാട്ടില്‍ എന്‍.ഡി.എയ്ക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നായിരുന്നു തുഷാര്‍ അവകാശപ്പെട്ടത്.

Advertisment