Advertisment

സംസ്ഥാനത്തെ ഇരുപത് ലോക്‌സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് 1.97 കോടി ആളുകള്‍

New Update

തിരുവനന്തപുരം: സംസ്ഥാനത്തെ ഇരുപത് ലോക്സഭാ സീറ്റുകളിലേക്കുള്ള തെര‍ഞ്ഞെടുപ്പില്‍ 1.97 കോടി ആളുകള്‍ വോട്ട് ചെയ്തു.

Advertisment

publive-image

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ നൂറുകണക്കിന് ബൂത്തുകളിലായി ആയിരക്കണക്കിന് പേര്‍ വോട്ടു ചെയ്യാന്‍ ഇപ്പോഴും ക്യൂ നില്‍ക്കുകയാണ് എഴ് മണി കഴിഞ്ഞ പോളിംഗ് പ്രകിയ എട്ട് മണിയോടെയെങ്കിലും ഒരു വിധം തീര്‍ക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

രാത്രിയോട് കൂടി മാത്രമേ പോളിംഗിന്‍റെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തു വരൂ. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് സംസ്ഥാനത്തെ പോളിംഗ് നില 76 ശതമാനം കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികമാണിത്.

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ വോട്ട് ചെയ്തവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. ഇതാദ്യമാണ് വോട്ടു ചെയ്തവരുടെ എണ്ണം 10 ലക്ഷം കവിയുന്നത്. 13,78,587 പേരിൽ 10,02,062 പേർ വൈകിട്ട് 6.40 ന് ലഭ്യമായ വിവര പ്രകാരം വോട്ട് ചെയ്തു.പോളിം​ഗ് ശതമാനം 72.68 ശതമാനം വരും. കൂടുതൽ വോട്ട് ആറന്മുളയിലാണ് - 162011 (71. 12%), കാഞ്ഞിരപ്പള്ളി - 138180 (77.32%), പൂഞ്ഞാർ - 136383 (76.30 %), തിരുവല്ല - 1414 16 (68.96 %), റാന്നി-13 2253 (69.36 %), കോന്നി - 14 1821 (72.83%), അടൂർ-149998 (73.90 %)

Advertisment