Advertisment

നെടുമ്പാശേരി വിമാനത്താവളത്തില്‍ 2.8 കിലോഗ്രാം സ്വര്‍ണവും വിദേശ കറന്‍സിയും പിടി കൂടി

New Update

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി 90 ലക്ഷം രൂപയുടെ 2.8 കിലോഗ്രാം സ്വര്‍ണവും 4.65 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി.ഇന്നലെ ദുബായില്‍ നിന്ന് കൊച്ചി വഴി ചെന്നൈയിലേക്ക് പോകുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനത്തിലെ സീറ്റിനോടു ചേര്‍ന്നുള്ള ലൈഫ് ജാക്കറ്റിന് അകത്താണ് 20 സ്വര്‍ണ ബിസ്കറ്റ് ഒളിപ്പിച്ചിരുന്നത്.

Advertisment

publive-image

ഈ സീറ്റുകളില്‍ യാത്ര ചെയ്തിരുന്ന 2 പേരെ സംശയത്തെത്തുടര്‍ന്ന് ഡിആര്‍ഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരാണോ സ്വര്‍ണം കൊണ്ടു വന്നതെന്ന് ഡിആര്‍ഐ അന്വേഷിക്കുന്നു.

ഇന്നലെ പുലര്‍ച്ചെ കൊച്ചിയില്‍ നിന്നു വിദേശത്തേക്കു പോകാന്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് 4.63 ലക്ഷം രൂപയുടെ വിദേശ കറന്‍സി കസ്റ്റംസ് പിടികൂടിയത്.

4150 യൂറോയും 111 ഡോളറുമാണ് പിടിച്ചെടുത്തത്.രഹസ്യ വിവരത്തെ തുടര്‍ന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സ് (ഡിആര്‍ഐ) ആണ് സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടിയത്.

nedumbaseri
Advertisment