കൊച്ചി: പ്രളയക്കെടുതി രൂക്ഷമായതോടെ നെടുമ്പാശ്ശേരി വിമാനത്താവളം ഈ മാസം 26 വരെ അടച്ചിടും. റണ്‍വേയില്‍ വെള്ളം കയറിയ സാഹചര്യത്തിലാണ് 26 ന് ഉച്ചയ്ക്ക് രണ്ട് മണിവരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുന്നതായി സിയാല്‍ അറിയിച്ചത്.
റണ്‍വേയ്ക്ക് പുറമെ ടാക്‌സിവേ, ഏപ്രണ്‍ എന്നിവയിലും വെള്ളം കയറിയിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാലും പരിസരപ്രദേശം വെള്ളത്തില്‍ മുങ്ങിയതിനാലും റണ്‍വേയിലെ വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് കളയാന്‍ പറ്റാത്തതാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ഇടയാക്കിയത്.