Advertisment

നെടുങ്കണ്ടം കസ്റ്റഡി മരണം : 9 പൊലീസുകാരെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

New Update

കൊച്ചി : നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ 9 പൊലീസുകാരെ പ്രതികളാക്കിയാണ് കുറ്റപത്രം നല്‍കിയിട്ടുള്ളത്.

Advertisment

publive-image

എസ് ഐ കെ എ സാബുവാണ് ഒന്നാം പ്രതി. എഎസ്‌ഐ സിബി, പൊലീസുകാരായ റജിമോന്‍, നിയാസ്, സജീവ് ആന്റണി, ജിതിന്‍ കെ ജോര്‍ജ്, ഹോംഗാര്‍ഡ് കെ എം ജെയിംസ് തുടങ്ങിയവര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നു. കൊല്ലപ്പെട്ട രാജ്കുമാറിനെതിരെ പ്രതികള്‍ വ്യാജമായി തെളിവുകളുണ്ടാക്കിയതായും സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടക്കുകയാണെന്നും സിബിഐ അറിയിച്ചു.  എസ്പി വേണുഗോപാല്‍, ഡിവൈഎസ്പി ഷംസ്, ജയില്‍ ജീവനക്കാര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് അന്വേഷണം തുടരുന്നത്.

2020 ജനുവരിയിലാണ് സിബിഐ നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2019 ജൂണ്‍ 12 നാണ് ചിട്ടി തട്ടിപ്പിന്റെ പേരില്‍ രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. നാലു ദിവസം കസ്റ്റഡിയില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

custody death nedumkandam custody death
Advertisment