Advertisment

വിദ്യാർഥികളെ നിരന്തരമായി പീഡിപ്പിക്കുന്ന പ്രധാനഅധ്യാപകനെ പുറത്താക്കാൻ രക്ഷകർത്താക്കൾ ബാലാവകാശ കമ്മീഷനിൽ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

നെടുമങ്ങാട്: അഴീക്കോട് പ്രൈവറ്റ് ഹൈസ്കൂളിലെ പ്രിൻസിപ്പൽ വിദ്യാർത്ഥികളെ നിരന്തരം പീഡിപ്പിക്കുന്നതമായി ബന്ധപ്പെട്ട പരാതികൾ ചൈൽഡ് ലൈൻ വഴി ബാലാവകാശ കമ്മീഷൻ പരിഗണനക്ക് മുൻപായി രക്ഷിതാക്കൾ സമർപ്പിച്ചു. ഫീസ് കൊടുക്കാൻ താമസിക്കുന്ന വിദ്യാർത്ഥികളെ മറ്റു വിദ്യാർഥികളുടെ മുന്നിൽ വച്ച് ടിയാൻ നിരന്തരം മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യാറുണ്ട്.

Advertisment

publive-image

ഇതു മൂലം നിരവധി വിദ്യാർത്ഥികൾ മാനസികമായി തകരുകയും കൗൺസിലിംഗിനു വിധേയമാകുകയും ചെയ്തിട്ടുണ്ട്. ചൈല്ഡ് ലൈന് കഴിഞ്ഞ വർഷം തന്നെ ഈ വിഷയത്തിൽ പരാതികൾ ലഭിച്ചിട്ടുണ്ട്.

publive-image

പരാതികളുടെ നടപടികളിൽ കടന്നപ്പോൾ രക്ഷകർത്താക്കൾ മൊഴി നൽകാനോ പരാതി എഴുതി നൽകാനോ തയ്യാറാകാതെ പിൻവാങ്ങി. മാനേജ്മെന്റനോട് രക്ഷാകർത്താക്കൾ പലതവണയും പരാതി പറഞ്ഞതിന് ശേഷവും മാനേജ്മെന്റ് ടിയാനെ സംരക്ഷിക്കക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

പ്രിൻസിപ്പലിന് എതിരെ പരാതി നൽകിയ രക്ഷകർത്താക്കളുടെ വിദ്യാർഥികൾക്ക് ഈ അധ്യയാന വർഷം ടിയാൻ പ്രവേശനം നിഷേധിച്ചു. വൈര്യനിര്യാതന ബുദ്ധിയോടെ മാനസിക പക്വതയില്ലാതെ പെരുമാറുന്ന ടിയാൻ സ്കൂളിൽ തുടർന്നാൽ വിദ്യാർത്ഥികളുടെ മാനസികാവസ്ഥയ്ക്ക് ഗുരുതരമായ തകരാറ് സംഭവിക്കും എന്നാണ് കുട്ടികളെ കൗണ്സിലിങ്ന് വിധേയമാക്കിയ സൈക്കോളജിസ്റ്റുകൾ അഭിപ്രായപ്പെട്ടത്.

ബി. എഡ്, ടി ടി സി പോലെ പ്രൈമറി ക്ലാസുകളിലെ കുട്ടികളെ കൈകാര്യം ചെയ്യാൻ ശാസ്ത്രീയമായ പരിശീലനം ലഭിക്കാത്ത ടിയാനെ പോലുള്ളവർ കുട്ടികളെ പഠിപ്പിച്ചാൽ കുട്ടികളുടെ മാനസിക വളർച്ചയിൽ കാര്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കും. ടിയനെതിരെ നടപടികൾ സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് മുന്നിലും പരാതികൾ എത്തിയിട്ടുണ്ട്.

Advertisment