Advertisment

54.84 കോടി വിലവരുന്ന പെയിന്‍റിങ് കളക്ഷനുകള്‍ ലേലം ചെയ്തതിന് പിന്നാലെ നീരവ് മോദിയുടെ കോടികള്‍ വിലമതിക്കുന്ന 13 ആഢംബര  കാറുകള്‍ ഓണ്‍ലൈന്‍ വഴി ലേലം ചെയ്യാന്‍ തീരുമാനം

New Update

മുംബൈ: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ കോടികള്‍ വിലമതിക്കുന്ന 13 ആഢംബര കാറുകള്‍ ഓണ്‍ലൈന്‍ വഴി ലേലം ചെയ്യും. 54.84 കോടി വിലവരുന്ന പെയിന്‍റിങ് കളക്ഷനുകള്‍ ലേലം ചെയ്തതിന് പിന്നാലെയാണ് കാറുകളും ലേലം ചെയ്യാനൊരുങ്ങുന്നത്.

Advertisment

publive-image

റോള്‍സ് റോയ്സ് ഗോസ്റ്റ്, പോര്‍ഷെ പനാമെറ, രണ്ട് മെഴ്സിഡസ് ബെന്‍സ്, മൂന്ന് ഹോണ്ട, ടൊയൊട്ട ഫോര്‍ച്യൂണര്‍ എന്നിവ ഉള്‍പ്പെടെയുള്ള കോടികള്‍ വിലമതിക്കുന്ന കാറുകളാണ് ലേലത്തിന് വയ്ക്കുന്നത്. ഏപ്രില്‍ 18-നാണ് ലേലം.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. കാറുകളുടെ ലേലത്തിലൂടെ നീരവ് മോദി കൈക്കലാക്കിയ തുകയുടെ ഒരു ഭാഗമെങ്കിലും വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Advertisment