Advertisment

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്: നീരവ് മോദി പ്രധാനമന്ത്രിക്കൊപ്പം; ചിത്രം പുറത്തുവിട്ട് യെച്ചൂരി

New Update

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സിപിഐഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 11,346 കോടി രൂപയുടെ തട്ടിപ്പു നടത്തിയ അതിസമ്പന്ന വജ്രവ്യാപാരി നീരവ് മോദി പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ യെച്ചൂരി പുറത്തുവിട്ടു.

Advertisment

publive-image

ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തില്‍ നീരവ് മോദിയും പങ്കെടുത്തു. നീരവ് മോദിക്കെതിരെ 280 കോടിയുടെ തട്ടിപ്പ് ആരോപണം ഉയർന്ന ശേഷം മോദി സ്വിറ്റ്സർലണ്ടിലെ ദാവോസിലെ സാമ്പത്തിക ഉച്ചകോടിയിൽ നീരവിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തെന്ന് യെച്ചൂരി ട്വിറ്ററിലൂടെ ആരോപിച്ചു.

ഇതേക്കുറിച്ച് കേന്ദ്രം വിശദീകരിക്കണമെന്നും യെച്ചൂരി പറഞ്ഞു. 280 കോടിയുടെ തട്ടിപ്പിൽ ഈ മാസം അഞ്ചിനാണ് പൊലീസ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്.

Advertisment