Advertisment

അശ്രദ്ധ കാണിച്ചാല്‍ ഏതു നിമിഷവും സമൂഹവ്യാപനം ഉണ്ടാകാം; തിരുവനന്തപുരത്ത് സംഭവിച്ചത് കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ആവര്‍ത്തിക്കരുത്‌

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: അശ്രദ്ധ കാണിച്ചാല്‍ ഏതു നിമിഷവും സംസ്ഥാനത്ത് കൊവിഡ് സൂപ്പര്‍ സ്‌പ്രെഡും സമൂഹവ്യാപനവും സംഭവിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് സംഭവിച്ചത് കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ആവര്‍ത്തിക്കാന്‍ പാടില്ല.

ഇ​ന്ത്യ​യി​ലാ​കെ കോ​വി​ഡ് ഏ​റ്റ​വും കൂ​ടു​ത​ൽ പ​ട​ർ​ന്ന​തു ന​ഗ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്. ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ​തി​നാ​ലും മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു വ​രു​ന്ന​വ​ർ കൂ​ടു​ത​ലാ​യ​തി​നാ​ലും ഇ​വി​ടെ രോ​ഗ​വ്യാ​പ​ന​വും കൂ​ടും. ഇ​തു മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു പ​ട​രു​ക​യും ചെ​യ്യും. ഗ്രാ​മ​ങ്ങ​ളി​ലും പൊ​തു​വേ വ​ലി​യ ജ​ന​സാ​ന്ദ്ര​ത കേ​ര​ള​ത്തി​ലു​ണ്ട്. ന​മ്മു​ടെ സം​സ്ഥാ​ന​ത്ത് വ​ലി​യ രോ​ഗ​വ്യാ​പ​നം വ​രാ​ൻ ഇ​ത് ഇ​ട​യാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

സംസ്ഥാന ശരാശരിയെക്കാള്‍ മുകളിലാണ് കൊച്ചിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ആശങ്ക സൃഷ്ടിക്കുന്നതാണ് ഇത്. അതിനാല്‍ അവിടെ ടെസ്റ്റ് കൂട്ടാനാണ് തീരുമാനം. ബ്രേക്ക് ദി ചെയന്‍, സാമൂഹിക അകലം പാലിക്കല്‍, സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകഴുകല്‍ എന്നീ കാര്യങ്ങളില്‍ ഉപേക്ഷ പാടില്ല. അതീവ ശ്രദ്ധ പുലര്‍ത്തിയാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പോലുള്ളവ ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment