Advertisment

ലളിതകലാ അക്കാദമി പുരസ്‌കാരം നേടിയ കാര്‍ട്ടൂണ്‍ മതപരമായ ചിഹ്നങ്ങളെ അവഹേളിച്ചു ; അവാര്‍ഡ് പുനപരിശോധിക്കുമെന്ന് നേമം പുഷ്പരാജ്

New Update

തൃശൂര്‍: ലളിതകലാ അക്കാദമി പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെതിരായ കെ.സി.ബി.സി വിമര്‍ശനത്തില്‍ പ്രതികരണവുമായി ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്.

Advertisment

കാര്‍ട്ടൂണ്‍ മതപരമായ ചിഹ്നങ്ങളെ അവഹേളിച്ചുവെന്നാണ് അക്കാദമിയുടേയും വിലയിരുത്തലെന്നും അവാര്‍ഡ് പുനപരിശോധിക്കുമെന്നും നേമം പുഷ്പരാജ് പറഞ്ഞു.

publive-image

അവാര്‍ഡ് നിര്‍ണയം കമ്മിറ്റിയുടെ സ്വതന്ത്ര തീരുമാനമായിരുന്നുവെന്നും സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ കൈ കടത്തിയിട്ടില്ലെന്നും മന്ത്രി എ.കെ ബാലന്‍ പ്രതികരിച്ചിരുന്നു.

സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കാര്‍ട്ടൂണ്‍ പരിശോധിച്ചുവെന്നും ആ കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് സര്‍ക്കാര്‍ വിലയിരുത്തിയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

”ഇത് അംഗീകരിക്കാന്‍ കഴിയില്ല. അവാര്‍ഡ് നിര്‍ണയം ലളിതകല അക്കാദമി പുനഃപരിശോധിക്കണം. ഫ്രാങ്കോ മുളയ്ക്കലിനെ അപഹസിച്ച് ചിത്രീകരിച്ച കാര്‍ട്ടൂണാണിത്. ഇതില്‍ എതിര്‍പ്പില്ല. എന്നാല്‍, മതചിഹ്നങ്ങളെ ഉപയോഗിക്കരുതായിരുന്നെന്നും” മന്ത്രി എ.കെ ബാലന്‍ പറഞ്ഞിരുന്നു.

Advertisment