Advertisment

നേപ്പാളില്‍ വിഷ വായു ശ്വസിച്ച്‌ മലയാളികള്‍ മരിച്ച സംഭവം; നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും കേന്ദ്രത്തിന് കത്തയച്ചു

New Update

തിരുവനന്തപുരം: നേപ്പാളില്‍ വിനോദസഞ്ചാരികളായ എട്ട് മലയാളികള്‍ ഹോട്ടല്‍ മുറിയില്‍ വിഷ വായു ശ്വസിച്ച്‌ മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് കത്തയച്ചു.

Advertisment

publive-image

സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുന്നതിന് നേപ്പാള്‍ സര്‍ക്കാരുമായി കേന്ദ്രം ഇടപെടണമെന്നും പിണറായി വിജയന്‍ കത്തിലൂടെ ആവശ്യപ്പെട്ടു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നേപ്പാള്‍ സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരം ലഭിക്കുന്നതിനും കേന്ദ്രം ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മലയാളികള്‍ താമസിച്ച ഹോട്ടല്‍ മുറിയിലെ ഹീറ്ററിലുണ്ടായ തകരാറാണ് എട്ട് പേരുടെ ജീവനെടുത്തത്.

nepal pinarayi vijayan letter
Advertisment