Advertisment

മംഗലാപുരം വിമാനദുരന്തം, കടലുണ്ടി ട്രെയിൻ ദുരന്തം, ഇരിക്കൂർ പെരുമണ്ണിലെ കുട്ടികളുടെ അപകടമരണം..... ഒട്ടേറെ ദുരന്തങ്ങൾ ഇതിനുമുമ്പും ഞാൻ പകർത്തിയിട്ടുണ്ട് ; രഞ്ജിത്തിന്റെയും ഇന്ദുലക്ഷ്മിയുടെയും വൈഷ്ണവിന്റെയും മൃതദേഹങ്ങൾ  വീട്ടിലെത്തിച്ചപ്പോൾ മാധവ് പൊട്ടിക്കരയുന്ന കാഴ്ചയിലേക്ക് ഒരു യന്ത്രം കണക്കെ ഞാൻ ക്യാമറ ക്ലിക്ക് ചെയ്യുകയായിരുന്നു ; ഫോട്ടോഗ്രാഫറുടെ കുറിപ്പ്‌

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

നേപ്പാളിൽ ടൂറിസ്റ്റ് ഹോമിൽ ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ച അച്ഛനേയും അമ്മയേയും കണ്ട് നെഞ്ചുപൊട്ടി കരയുന്ന മാധവെന്ന പൊന്നുമോനാണ് ഏവരുടേയും മനസു നോവിക്കുന്നത്. ഹൃദയഭേദകമായ ആ കാഴ്ച പങ്കുവച്ചിരിക്കുന്നത് അബു ഹാഷിം എന്ന ഫൊട്ടോഗ്രാഫറാണ്. ദുരന്തമുഖങ്ങളും കണ്ണീർ കാഴ്ചകളും ഏറെ കണ്ടിട്ടുണ്ടെങ്കിലും ഈ ചിത്രം തന്നെ ഏറെ നൊമ്പരപ്പെടുത്തുന്നുവെന്ന് പറഞ്ഞാണ് അബു ഹാഷിം കുറിപ്പ് പങ്കുവയ്ക്കുന്നത്.

Advertisment

publive-image

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

എന്റെ ഫോട്ടോഗ്രാഫി ജീവിതത്തിൽ ഇത്രയും സങ്കടത്തോടെ കൂടി എടുത്ത ഒരു ചിത്രം വേറെ ഉണ്ടാവില്ല എന്നുറപ്പ്. മംഗലാപുരം വിമാനദുരന്തം, കടലുണ്ടി ട്രെയിൻ ദുരന്തം, ഇരിക്കൂർ പെരുമണ്ണിലെ കുട്ടികളുടെ അപകടമരണം..... ഒട്ടേറെ ദുരന്തങ്ങൾ ഇതിനുമുമ്പും ഞാൻ പകർത്തിയിട്ടുണ്ട്.

നേപ്പാളിൽ മരിച്ച രഞ്ജിത്തിന്റെയും ഇന്ദുലക്ഷ്മിയുടെയും വൈഷ്ണവിന്റെയും മൃതദേഹങ്ങൾ  വീട്ടിലെത്തിച്ചപ്പോൾ രഞ്ജിത്തിന്റെ മൂത്തമകൻ മാധവ് പൊട്ടിക്കരയുന്ന കാഴ്ചയിലേക്ക് ഒരു യന്ത്രം കണക്കെ ഞാൻ ക്യാമറ ക്ലിക്ക് ചെയ്യുകയായിരുന്നു...അറിയാതെ ഞാനും കരഞ്ഞുപോയി.

നെഞ്ചുരുക്കുന്ന ഈ കാഴ്ച എന്നെ കരയിക്കുന്നതിന് ഒരു കാരണം കൂടി ഉണ്ട്.

ജൂണിലെ ഒരു പ്രഭാതത്തിൽ എന്റെ ഉപ്പ ഹൃദയാഘാതത്തെതുടർന്നു മരിക്കുമ്പോൾ എനിക്കും മാധവിന്റെ പ്രായമായിരുന്നു; ആറു വയസ്സ് !!

Advertisment