Advertisment

ആദ്യ കടല്‍ യാത്രയ്ക്ക് തയ്യാറായി കേരളത്തിന്റെ ആഡംബര കപ്പല്‍ 'നെഫര്‍റ്റിറ്റി'

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കേരളത്തിന്റെ ആഡംബര കപ്പല്‍ 'നെഫര്‍റ്റിറ്റി' ആദ്യ കടല്‍യാത്രയ്ക്ക് തയ്യാറായി. ബി.സി. 1350 കാലഘട്ടത്തില്‍ ഈജിപ്ത് ഭരിച്ചിരുന്ന ഭരണനിപുണയായ രാജ്ഞിയുടെ പേരാണ് കേരളത്തിന്റെ ആഡംബര ഉല്ലാസ നൗകയ്ക്ക് നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 16 ന് ആണ് ആദ്യ യാത്ര.

Advertisment

publive-image

കനറാ ബാങ്ക് ഗ്രൂപ്പ് ബുക്കിങ് നടത്തിക്കഴിഞ്ഞിരിക്കുകയാണ്. കൊച്ചിയില്‍ നിന്ന് 12 നോട്ടിക്കല്‍ ദൂരം അറബിക്കടലിലേക്കുള്ള അഞ്ച് മണിക്കൂര്‍ യാത്രയാണ് നിശ്ചയിച്ചിരിക്കുന്നത്. 90 പേരടങ്ങുന്ന സംഘമാണ് 'നെഫര്‍റ്റിറ്റി'യിലെ ആദ്യ യാത്രയ്ക്കായി തയ്യാറെടുത്തിരിക്കുന്നത്.

ഉച്ചയ്ക്ക് 1.30-ന് ബോള്‍ഗാട്ടിയില്‍ നിന്ന് യാത്ര ആരംഭിക്കും. 48.5 മീറ്റര്‍ നീളം, 14.5 മീറ്റര്‍ വീതി. മൂന്ന് നിലകളാണ് കപ്പലിന്. കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഓഡിറ്റോറിയം, സ്വീകരണഹാള്‍, ഭക്ഷണശാല, 3 ഡി തിയേറ്റര്‍ എന്നിവ കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ട്. വിനോദസഞ്ചാരം കൂടാതെ മീറ്റിങ്ങുകള്‍ക്കും കമ്പനികളുടെ പാര്‍ട്ടികള്‍ക്കുമുള്ള സ്ഥലമായും നെഫര്‍റ്റിറ്റി ഒരുങ്ങാന്‍ തയ്യാറാണ്.

ship nephartity
Advertisment