Advertisment

ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ എട്ട് പേരും മരിച്ചിരുന്നു ; പ്രവീണിന്റെ രണ്ടാമത്തെ മകള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു ; മൃതദേഹങ്ങള്‍ നാളെ എത്തിക്കും

New Update

തിരുവനന്തപുരം : നേപ്പാളിൽ മലയാളികൾ മരിച്ചത് ശ്വാസംമുട്ടിയാണെന്ന് ആശുപത്രി അധികൃതര്‍. ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ മരണം സംഭവിച്ചിരുന്നെന്നും അധികൃതർ വ്യക്തമാക്കി. മൃതദേഹങ്ങള്‍ കാഠ്മണ്ഡുവില്‍ എത്തിച്ചു. അതേസമയം, പ്രവീണിന്റെ രണ്ടാമത്തെ കുട്ടി ആര്‍ച്ച രക്ഷപെട്ടു.

Advertisment

publive-image

ദമനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് ദുരന്തം. മുറിയിലെ ഹീറ്ററില്‍ നിന്ന് വാതകം ചോര്‍ന്നതാകാം കാരണമെന്ന് പൊലീസ്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ എത്തി.

മരിച്ചത് ഏറെയും തിരുവനന്തപുരത്തുനിന്നുള്ളവരാണ്. നേപ്പാളില്‍ മരിച്ചത് ചെങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളുമുണ്ട്. പ്രവീണ്‍ കുമാര്‍ നായര്‍ (39), ശരണ്യ (34), ടി.ബി.രഞ്ജിത് കുമാര്‍ (39), ഇന്ദു രഞ്ജിത്, ശ്രീഭദ്ര (9), അഭിനവ് (9), അഭി നായര്‍, വൈഷ്ണവ് എന്നിവരാണ് മരിച്ചത്.

വിനോദ യാത്രാ സംഘത്തില്‍ 15 പേരുണ്ടായിരുന്നു. സുഹൃത്തുക്കളും അവരുടെ കുടുംബാംഗങ്ങളുമാണ് വിനോദയാത്രയ്ക്കു പോയത്. കഴിഞ്ഞ ശനിയാഴ്ച കൊച്ചിയില്‍ നിന്നായിരുന്നു ഇവരുടെ യാത്ര.

നാലു മുറികള്‍ ബുക് ചെയ്തെങ്കിലും എട്ടുപേര്‍ താമസിച്ചത് ഒരുമുറിയിലായിരുന്നു. എല്ലാ വാതിലുകളും ജനലുകളും ഉള്ളില്‍ നിന്ന് കുറ്റിയിട്ടെന്ന് ഹോട്ടല്‍ മാനേജര്‍ പറയുന്നു. അതേസമയം, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടി നോര്‍ക്ക ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി. മൃതദേഹങ്ങൾ നാളെത്തന്നെ നാട്ടിലെത്തിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Advertisment