Advertisment

ഡാലസിൽ ഇന്റർനെറ്റ് ഇല്ലാത്ത വിദ്യാർഥികൾക്ക് ഗെറ്റ് കണക്റ്റഡ് പ്രോഗ്രാം

author-image
പി പി ചെറിയാന്‍
Updated On
New Update

ഡാലസ് : ഡാലസ്, റിച്ചർഡ്സൺ, ഗാർലന്റ്, ഗ്രാന്റ് പ്രറേറി, ആർലിംഗ്ടൺ, ഡിസോട്ട, പ്ലാനോ, സിഡാർഹിൽ, ലങ്കാസ്റ്റർ, ഇർവിംഗ് വിദ്യാഭ്യാസ ജില്ലകളിൽ പഠനം നടത്തുന്ന പ്രി കിന്റർ ഗാർഡൻ മുതൽ കോളേജ് വരെയുള്ള വിദ്യാർഥികൾക്ക് വീട്ടിൽ ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമല്ലെങ്കിൽ ഗെറ്റ് കണക്റ്റഡുമായി ബന്ധപ്പെട്ടാൽ അതിനുള്ള സൗകര്യം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Advertisment

publive-image

ഡാലസ് കൗണ്ടിയിൽ 75,000 ത്തിലധികം കുട്ടികൾക്ക് ഹൈ സ്പീഡ് ഇന്റർ നെറ്റ്‌കണക്ഷൻ ഇല്ലാ എന്നാണ് ഡാലസ് കൗണ്ടി അധികൃതർ കണക്കാക്കിയിരിക്കുന്നത്.ഡാലസ് സിറ്റി കൗൺസിൽ അംഗം ജെയ്മി റിസന്റൻസാണ് ഇതിന് നേതൃത്വം നൽകുന്നത്. 40,000 ഹോട്ട് സ്പോട്ടുകൾ ഇതിനായി പ്രത്യേകം തയ്യാറാക്കിയിട്ടുണ്ടെന്ന് ജെയ്മി പറഞ്ഞു.

കോവി‍ഡ് 19 മഹാമാരിയെ തുടർന്ന് ആയിരക്കണക്കിന് വിദ്യാർഥികളാണ് ഓൺലൈൻ ക്ലാസുകൾ എടുക്കുന്നത്. ഇവർക്കെല്ലാം ആവശ്യമായ ഇന്റർനെറ്റ് സൗകര്യം നൽകുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അതിവേഗം നടന്നുവരികയാണ്.

ഡാലസ് കൗണ്ടിയിൽ ദാരിദ്യ രേഖയ്ക്കു താഴെ കഴിയുന്ന നിരവധി കുട്ടികൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താനാവുന്നതാണെന്നു ജെയ്മി അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ : 972 925 6000.

net conectivity
Advertisment