Advertisment

സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് കുത്തിയത് നൂറോളം തവണ; നവജാത ശിശുവിന് ദാരുണാന്ത്യം

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ഭോപ്പാല്‍: കഴിഞ്ഞ വ്യാഴാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ്. അയോധ്യ നഗറിലെ ക്ഷേത്രത്തിന് സമീപം കുഞ്ഞിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കണ്ടെത്തിയത്.

കുഞ്ഞിനെ രാത്രിയില്‍ ഉപേക്ഷിച്ചതിന് ശേഷം മൃഗങ്ങള്‍ ആക്രമിച്ചതാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാലിത് കൊലപാതകമാണെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.

സംഭവത്തില്‍ പ്രതികളാരെയും പിടികൂടിയിട്ടില്ല. സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് നൂറോളം തവണ കുഞ്ഞിനെ കുത്തിയാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Advertisment