Advertisment

നവജാതശിശുക്കളെ കൊവിഡില്‍ നിന്ന് രക്ഷിക്കാന്‍ മുഖാവരണമൊരുക്കി തായ്‌ലാന്‍ഡ്

New Update

publive-image

Advertisment

ബാങ്കോക്ക്: കുട്ടികളിലും പ്രായമേറിയവരിലുമാണ് കൊവിഡ് 19 ഏറെ അപകടഭീഷണിയുയര്‍ത്തുന്നതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അതുകൊണ്ട് തന്നെ കുട്ടികളും പ്രായമായവരും പുറത്തിറങ്ങാതെ വീടുകളില്‍ തുടരാനുള്ള നടപടികളാണ് ഓരോ രാജ്യവും സ്വീകരിക്കുന്നത്. എന്നാല്‍ നവജാത ശിശുക്കളെ കൊവിഡില്‍ നിന്ന് രക്ഷിക്കാന്‍ തായ്‌ലാന്‍ഡ് കണ്ടെത്തിയ മാര്‍ഗം ശ്രദ്ധേയമാവുകയാണ്. കുരുന്നുകള്‍ക്കായി മുഖാവരണമൊരുക്കി അനുകരണീയമായ മാതൃക സ്വീകരിക്കുകയാണ് തായ്‌ലാന്‍ഡിലെ ആശുപത്രികള്‍.

കൈ കഴുകല്‍, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറയ്ക്കുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയ കൊവിഡ് ബാധിക്കാതിരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിഷ്‌കര്‍ഷിക്കുന്ന മാര്‍ഗങ്ങള്‍ പാലിക്കുന്നതില്‍ മുതിര്‍ന്നവര്‍ക്ക് വീഴ്ച സംഭവിച്ചാല്‍ അതുവഴി നവജാതശിശുക്കളില്‍ രോഗം പടരാനുള്ള സാദ്ധ്യത ഏറെയാണ്.

ഈ സാഹചര്യത്തിലാണ് കൊവിഡ് പടരാനുള്ള സാധ്യതകളെ തടയുന്ന രീതിയില്‍ കുരുന്നുകള്‍ക്ക് അനുയോജ്യമായ മുഖാവരണം തായ്‌ലാന്‍ഡ് നിര്‍മ്മിച്ചത്. ബാങ്കോക്കിലെ ആശുപത്രി പുറത്തുവിട്ട മുഖാവരണമണിഞ്ഞ കുട്ടികളുടെ ചിത്രങ്ങള്‍ വൈറലാവുകയാണ്. കട്ടിയുള്ള പ്ലാസ്റ്റികാണ് മുഖാവരണം നിര്‍മ്മിക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത്.

2518 പേര്‍ക്കാണ് തായ്‌ലാന്‍ഡില്‍ കൊവിഡ് ബാധിച്ചത്. 35 പേര്‍ മരിച്ചു.

covid thailand shield
Advertisment