Advertisment

തൊടുപുഴ ന്യൂമാന്‍ കോളേജ് കൊമേഴ്‌സ് ഗ്രൂപ്പ് 1979 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

New Update

തൊടുപുഴ : തൊടുപുഴ ന്യൂമാന്‍ കോളേജ് കൊമേഴ്‌സ് ഗ്രൂപ്പ് 1979 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു . പഴയകാല സൗഹൃദങ്ങള്‍ ഒത്തുകൂടി പൂര്‍വ്വകാല കലാലയ സൗഹൃദങ്ങള്‍ പങ്കുവെച്ചത് വേറിട്ടൊരു അനുഭവമായിരുന്നുവെന്ന് സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

Advertisment

publive-image

ന്യൂമാന്‍ കോളേജിലെ രാജവല്ലി മരത്തണലും , ലേഡീസ് കോര്‍ണറും, പൂര്‍വകാല പ്രണയങ്ങളും ഒക്കെ അനുസ്മരിച്ചപ്പോള്‍ അമ്പതു കഴിഞ്ഞ എല്ലാ സുഹൃത്തുക്കള്‍ക്കും ചെറുപ്രായത്തിലേക്ക് എത്തിപ്പെടാനായതായി സുഹൃത്തുക്കള്‍ പറഞ്ഞു.

35വര്‍ഷത്തെ പൊലീസ് സേവനം അവസാനിപ്പിച്ച കോട്ടയം ജില്ല ക്രൈം റെക്കോര്‍ഡ് ബ്യൂറോ സബ്ഇന്‍സ്‌പെക്ടര്‍ ടിഎ ഗോപിയെ സുഹൃത്തുക്കള്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

publive-image

ഗോപിയുടെ കൈപ്പട്ടൂര്‍, വട്ടപ്പാറ തുമ്പനിരപ്പേല്‍ വീട്ടില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടത്തിയത്. മാത്യു വരിക്കശേരി , ബൈജു, രവി, ഷാജി, ജോര്‍ജ്ജ് , ജോണ്‍സണ്‍, മനോജ് രാമകൃഷ്ണന്‍ , മന്മദന്‍ , സണ്ണിമണര്‍കാട്, ശശി, ബാബു , ജയകൃഷ്ണന്‍ ,( അനുമോന്‍) , ബൈജു, എന്നിവര്‍ പങ്കെടുത്തു.

publive-image

അടുത്ത സംഗമം വരിക്കശ്ശേരിമനയില്‍ വച്ച് നടത്താനും അതിന്റെ കോര്‍ഡിനേറ്ററായി അനുമോനെ ചുമതലപ്പെടുത്തുകയും ചെയ്തു. സുഹൃത്തുക്കള്‍ക്കായി ഗോപി അത്താഴ വിരുന്നും ഒരുക്കിയിരുന്നു.

Advertisment