Advertisment

ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയെ റിപ്പബ്ളിക് ദിന പരേഡിൽ നിന്ന് ഒഴിവാക്കിയതിൽ കെപിസിസി-ഒബിസി വിഭാഗം പ്രതിഷേധിച്ചു

New Update

publive-image

Advertisment

ആലപ്പുഴ: നവേദ്ധാന നായകനായ ശ്രീനാരായണ ഗുരുദേവന്റ പ്രതിമയെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ഫ്ലോട്ടിൽ നിന്ന് ഒഴിവാക്കിയ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നടപടി തികച്ചും പ്രതിഷേധാർഹമാണെന്ന് കെപിസിസി - ഒബിസി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജന: സെക്രട്ടറി രാജേഷ് സഹദേവൻ ആരോപിച്ചു.

ജാതീയമായ അനാചാരങ്ങളിൽ നും പിന്നോക്കജനവിഭാഗത്തിനെ മോചിപ്പിച്ച (ശീനാരായണ ഗുരുദേവനെയും ഗുരുവിന്റെ ദർശനങ്ങളെയും കേന്ദ്ര സർക്കാർ തിരിച്ചറിയാതെ പോയത് ഏറെ അപലപനീയം തന്നെയാണ്. വർത്തമാന കാലഘട്ടത്തിൽ ഗുരുവിന്റെ ദർശനങ്ങളുടെ പ്രസക്തിയെ തിരിച്ചറിഞ്ഞ് പാർളമെന്റിൽ തന്നെ ഗുരു സന്ദേശങ്ങൾ ആലേഘനം ചെയ്ത് പ്രചരിപ്പിക്കുമ്പോൾ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റ ഈ നടപടി കേരളത്തിലെ പിന്നോകജനവിഭാഗത്തിനെ വില കുറച്ച് കാണുന്നതിന് തുല്യമാണ്.

ഈ അവഗണനയെ കേന്ദ്ര സർക്കാർ വളരെ ഗൗരവത്തോടെ കാണണമെന്നും പ്രാധാനമന്ത്രിക്കും അഭ്യന്തര മന്ത്രിക്കും ഇതിനെതിരെ പരാതി സമർപ്പിക്കുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.

ജില്ലാ പ്രസിഡന്റ് പി. സാബു അധ്യക്ഷതവഹിച്ചു. ഷാജി കണ്ണാടൻ, സജു കളർകോട്, അരുൺ വിജയൻ, പ്രജിത്ത് കാരിച്ചാൽ ,വി.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു

Advertisment