Advertisment

ആലപ്പുഴ വട്ടയാൽ സെന്റ് മേരിസ് എച്ച്. എസ്‌ ചാമ്പ്യന്മാരായി

New Update

publive-image

Advertisment

ആലപ്പുഴ: ജില്ലാ അമച്വർ അത്ലറ്റിക്സ് മീറ്റിൽ ചാമ്പ്യന്മാരായ കായിക താരങ്ങളെയും കായിക അധ്യാപകൻ യേശുദാസിനെയും സ്കൂൾ മാനേജ്മെൻറ് കമ്മറ്റിആദരിച്ചു. സ്കൂൾ മാനേജർ സ്റ്റീഫൻ എം.പുന്നക്കൽ അധ്യക്ഷത വഹിച്ചു.

സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ ജോസഫ് അർജുന ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.കെ.ശോഭന കായിക താരങ്ങൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. കോർപ്പറേറ്റ് മാനേജർ ഫാദർ ക്രിസ്റ്റഫർ.എം.അർഥശേരിയിൽ ജില്ലാ ഒളിമ്പിക്അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണുഎന്നിവർ മുഖ്യഥിതിയായി പങ്കെടുത്തു.

സ്കൂൾ ഹെഡ്മാസ്റ്റർ പി.എ. ജാക്സൺ, പി. റ്റി. എ പ്രസിഡന്റ് വി. പി കുഞ്ഞുമോൻ, എസ്.എസ്. ജെസ്മി എന്നിവർ പ്രസംഗിച്ചു. കായിക അധ്യാപകൻ യേശുദാസ് സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി.

Advertisment