Advertisment

രാഷ്ട്രപതിയുടെ ഉത്തം ജീവൻ രക്ഷ പഥക് അവാർഡ് ജേതാവിനെ ആദരിച്ചു

New Update

publive-image

Advertisment

ആലപ്പുഴ ബീച്ച് ക്ളബിൻ്റെയും ' ജില്ലാ ചൈൾഡ് പ്രൊട്ടക്ഷൻ ഓഫീസിൻ്റെയും നേതൃത്വത്തിൽ രാഷ്ട്രപതിയുടെ ഉത്തം ജീവൻ രക്ഷാ പഥക് അവാർഡിന് അർഹനായ അതുൽ ബിനീഷിനെ സംസ്ഥാന ബാല അവകാശ കമ്മീഷൻ അംഗം അഡ്വ.ജലജ ചന്ദ്രൻ ഉപഹാരം നൽകി ആദരിക്കുന്നു 'അഡീഷ ണൽ ജില്ലാ മജിസ്ട്രേട്ട് 'എസ്.സന്തോഷ് കുമാർ-കെ.നാസർ, എ.ബി.സി.പ്രസിഡൻ്റ് വി.ജി.വിഷ്ണു .രാജേഷ് രാജഗിരി ,ഒ.വി.പ്രവീൺ' ഡി.സി.പി.ഒ.ടി.വി. മിനിമോൾ എന്നിവർ സമീപം.

ആലപ്പുഴ: വെള്ളത്തിൽ മുങ്ങി താഴ്ന്ന സഹോദരനെയും മറ്റ് രണ്ട് പേരുടെ ജീവൻ രക്ഷിച്ച കൈനടി എ ജെ.ജോൺസ്ക്കൂളിലെ ഏട്ടാം സ്റ്റാൻഡേർഡ് വിദ്യാത്ഥി അതുൽ ബിനീഷിന് രാഷ്ട്രപതിയുടെ ഉത്തം ജീവൻ രക്ഷ പഥക് അവാർഡിന് അർഹനായതിനെ തുടർന്ന് ആലപ്പുഴ ബീച്ച് ക്ളബിൻ്റെയും,ജില്ലാ ചൈൾഡ് പ്രെട്ടക്ഷൻ ഓഫീസിൻ്റെയും നേതൃത്വത്തിൽ ആലപ്പുഴ കലക്ട്രേറ്റിൽ വെച്ച് ആദരിച്ചു.

നീന്തൽ വശമില്ലാത്ത മുവരം കയത്തിൽപ്പെട്ടപ്പോൾ സ്വന്തം ജീവൻ വകവെക്കാതെ തോട്ടിലേക്ക് ചാടി സാഹസികമായി അതുൽ മൂവരുടെയും ജീവൻ രക്ഷിച്ചു.2021 നവമ്പർ 25 ന് ആണ് സംഭവം ഉണ്ടായത്. ആലപ്പുഴ ജില്ല അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ബാല അവകാശ കമ്മീഷൻ അംഗം അഡ്വ.ജലജ ചന്ദ്രൻ ഉപഹാരം നൽകി അതുലിനെ ആദരിച്ചു. ജില്ല ഒളിപിക്ക് അസോസിയേഷൻ പ്രസിഡൻ്റ് വി.ജി.വിഷ്ണു .ജില്ല ചൈൾഡ് പ്രൊട്ടക്ഷൻ ഓഫീസർ 'ടി.വി. മിനിമോൾ' കെ.നാസർ 'രാജേഷ് രാജഗിരി 'ഒ' വി.പ്രവീൺ' എന്നിവർ പ്രസംഗിച്ചു.

Advertisment