Advertisment

ജിഎസ്‌ടിയിലെ നിയമങ്ങളിലെ അശാസ്ത്രീയമായി ഏർപ്പെടുത്തിയിരിക്കുന്ന അമിത പിഴയും, ഉയർന്ന പലിശയും വ്യാപാര മേഖലക്ക് വൻ തിരിച്ചടിയാകുന്നതായി ടാക്സ് കൺസൾട്ടൻ്റ്സ് ആൻ്റ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ

New Update

publive-image

Advertisment

 

ആലപ്പുഴ: ജിഎസ്‌ടിയിലെ നിയമങ്ങളിലെ അശാസ്ത്രീയമായി ഏർപ്പെടുത്തിയിരിക്കുന്ന അമിത പിഴയും, ഉയർന്ന പലിശയും വ്യാപാര മേഖലക്ക് വൻ തിരിച്ചടിയാകുന്നതായി ടാക്സ് കൺസൾട്ടൻ്റ്സ് ആൻ്റ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ. ടാക്സ് കൺസൾട്ടൻ്റ്സ് ആൻറ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എ എൻ പുരം ശിവകുമാറാണ് സംഘടനാ നിലപാട് വ്യക്തമാക്കിയത്.

ജിഎസ്‌ടിയും വ്യാപാര മേഖലയും എന്ന വിഷയത്തിൽ ആലപ്പുഴയിൽ നടത്തിയ ഏകദിന പഠനകളരി ഉദ്ഘാടനം ചെയ്യുകയായിരുന്നു ശിവകുമാർ.

ജിഎസ്‌ടിയിൽ അവ്യക്തത നിലനിന്ന ആദ്യകാലഘട്ടത്തിലെ കണക്കുകൾ പോലും ഓഡിറ്റിംഗിന് വിധേയമാക്കാൻ സംസ്ഥാന ജിഎസ്‌ടി വകുപ്പ് തിരുമാനം വ്യാപാര മേഖലക്ക് കനത്ത പ്രഹരമാകുംമെന്ന് അദ്ദേഹം പറഞ്ഞു. വാറ്റ് കാലത്തെ നികുതിക്ക് ഒറ്റത്തവണ തീർപ്പാക്കൽ ബജറ്റിൽ നിർദ്ദേശിക്കാത്തത് നിരാശാജനകമാണെന്ന് ശിവകുമാർ കുറ്റപ്പെടുത്തി.

Advertisment