Advertisment

ഹരിതയിൽ സംഭവിക്കുന്നത് വനിത വിമോചന പോരാട്ടമോ ഇസ്ലാമോഫോബിയ ഉപയോഗിചുള്ള ഗ്രൂപ്പ്‌ രാഷ്ട്രീയമോ... (ലേഖനം)

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

-ഡോ. ഷിഹാബുദീൻ സൈനുദ്ധീൻ കൊച്ചുതമ്പി റാവുത്തർ

താലിബാൻ അഫ്‌ഗാനിസ്ഥാൻ കീഴടക്കിയതു ഈ ഓഗസ്റ്റ്‌ 15ന് ആണ്. അന്ന് മുതൽ താലിബാന്റെ സ്ത്രീ വിരുദ്ധത ചൂണ്ടികാട്ടി ഇസ്ലാമോഫോബിയ വളർത്താനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടന്നു വരുന്നതായി കാണാം.

ആ പശ്ചാതലത്തിലാണ് ഹരിത വിവാദം ഉയർന്നു വരുന്നത്. ഈ വിഷയം ഉന്നയിച്ചു അഡ്വ. ഫാത്തിമ തഹലിയെ നേരിൽ അറിയാവുന്നതും ഹരിതയുടെ സംസ്ഥാന പ്രസിഡന്റ്‌ ആയ മുഫീദ തെസ്നി, ജനറൽ സെക്രട്ടറി അഡ്വ. നജ്മ താബ്ശീറ എന്നിവരെ സോഷ്യൽ മീഡിയ വഴി പിൻതുടരുന്നും ഉണ്ട്‌. ഈ വിവാദം ഉണ്ടായ സമയത്തു തന്നെ മൂവരെയും ഫോണിൽ ബന്ധപെടാൻ ശ്രെമിക്കുകയും സോഷ്യൽ മീഡിയയായിലൂടെ പിന്തുണ അറിയിക്കുകയും ചെയ്തു.

ആസാദ് ഹിന്ദ് ഫൗജ് കഴിഞ്ഞ പതിനഞ്ചു വർഷമായി ആദിവാസി, ദളിത്, ന്യൂനപക്ഷ, വനിത പക്ഷ വിഷയങ്ങളിൽ സൂക്ഷ്മമായി പരിശോധിക്കുകയും കഴിയുന്ന രീതിയിൽ ഉള്ള ശക്തമായ ഇടപെടലുകൾ നടത്തുകയും ചെയ്യാറുണ്ട്.

മാധ്യമവാർത്തയിലൂടെ ശ്രദ്ധയിൽ പെടുന്ന വിഷയത്തിൽ ആദ്യമായി നേരിട്ടു പരിശോധിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് നിലപാടുകൾ സ്വീകരിക്കുക. ആദ്യമായി ഈ വിഷയത്തിൽ ഇരയായുവരുടെ കയ്യിൽ നിന്ന് സത്യം മനസിലാക്കണം എന്ന് തീരുമാനിച്ചു.

ജൂലൈ 24 നു നടന്ന എംഎസ്എഫ് മീറ്റിംഗിലെ സംഭാവങ്ങൾ ആണ് ഹരിത വിവാദത്തിന് ആധാരം. അട്ടപ്പാടിയിലെ ആദിവാസികളിൽ എച്ച്ആര്‍ഡിഎസ് നടത്തിയ മരുന്നു പരിക്ഷണതിന്നു എതിരെ പാലക്കാട് പ്രെസ്സ് ക്ലബ്ബിൽ നടത്തിയ പ്രെസ്സ് കോൺഫറൻസിനു ശേഷം മലബാർ മെമ്മോറിയൽ പ്രോഗ്രാമിന് കോഴിക്കോടെക്ക് യാത്ര വഴിയിൽ പെരിന്തൽമണ്ണയിൽ ഇറങ്ങി അഡ്വ. നജമയേ കാണാൻ തീരുമാനിച്ചു.

അഡ്വ. നജ്മയെ ഫോണിൽ ബന്ധപെട്ടു നേരിൽ കാണാൻ ഉള്ള ആഗ്രഹം പ്രകടിപ്പിച്ചു. പെരിന്തൽമണ്ണയിൽ അല്ല സ്വന്തം വീട് ആയ കോട്ടക്കൽ ആണ് ഉള്ളത് എന്നും അറിയിച്ചു.

യാത്രയുടെ സഞ്ചാരപദം മാറ്റി കോട്ടക്കലിൽ വന്നു കാണാമെന്നു അഡ്വ. നജ്മയേ അറിയിക്കുകയും കോട്ടക്കലേക്ക് ഉള്ള യാത്ര തുടങ്ങുകയും ചെയ്തു. കുറച്ചു കഴിഞ്ഞ ശേഷം അഡ്വ.നജ്മ തനിക്ക് ശാരീരിക സുഖം ഇല്ല എന്നും പിന്നീട് ഒരവസരത്തിൽ കാണാം എന്നറിയുക്കുകയും ചെയ്തു.

ഈ സംഭവംത്തിന് മുൻപും ശേഷവും തുടർച്ചയായി വാർത്ത ചാനലുകൾക്കും ഓൺലൈൻ പോർട്ടലുകൾക്കും ഇന്റർവ്യൂ കൊടുക്കുന്നതായി അറിയാൻ കഴിഞ്ഞപ്പോൾ അതിനു ക്ഷീണം ബാധകം അല്ലെ എന്ന് സ്വഭാവിക സംശയത്തിൽ വിഷയം അഴത്തിൽ പഠിക്കാൻ തീരുമാനിച്ചു.

കോഴിക്കോട് എത്തി അഡ്വ. ഫാത്തിമ തഹലിയ നേരിൽ കാണാൻ ശ്രേമിച്ചെങ്കിലും ഫോൺ എടുക്കാത്തതിനാൽ സാധിച്ചില്ല. മുഫീദ തെസ്നിയെ മുട്ടിലെ വയനാട്ടിലെ വീട്ടിൽ ചെന്ന് കാണാൻ തീരുമാനിച്ചുവെങ്കിലും ഫോൺ എടുക്കാൻ തയാറാകാത്തതിനാൽ അതും സാധിച്ചില്ല.

പിന്നീട് കുറ്റാരോപിതരെ കേൾക്കാൻ തീരുമാനിച്ചു. ജൂലൈ 24ന്റെ യോഗത്തിൽ അഡ്വ. നജമ മാത്രമാണ് ഹരിതയെ പ്രധിനിതികരിച്ചു പങ്കെടുത്തത്. കോൺഗ്രസ്‌ സംസ്കാരം പേറുന്ന എല്ലാ സംഘടനയിൽ ഉള്ളത് പോലെ എംഎസ്എഫലും രണ്ടു ഗ്രൂപ്പ് ഉണ്ട്‌.

മീറ്റിംഗിൽ പങ്കെടുത്തു ഓരോ ഗ്രൂപ്പിലും ഉള്ള രണ്ടു പേരെയും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസുമായും നേരിട്ട് സംസാരിച്ചു. ജൂലൈ 24നു നടന്ന സംഭവങ്ങൾ ഫ്രെയിം ടു ഫ്രെയിം പുനരാവിഷ്കരിച്ചു.

ലീഗ് ചില വിഷയങ്ങളിൽ അഭിപ്രായം അറിയിക്കാൻ എംഎസ്എഫിനോട് ആവിശ്യപെട്ടതിനെ തുടർന്ന് ആണ് സംസ്ഥാന പ്രസിഡന്റ്‌ യോഗം വിളിച്ചു കൂട്ടിയത്. അജണ്ടക്കപ്പുറം സംഘടന വിഷയങ്ങൾ ചർച്ച ചെയുന്നതിന് മറുപക്ഷം ശക്തമായി ആവിശ്യപ്പെട്ടപ്പോൾ യോഗം കലുഷിതമായി.

യോഗത്തിന്റെ ഡെക്കറും നഷ്ടമായ അവസരത്തിൽ തനിക്ക് പറയാൻ ഉള്ളത് യോഗം കേൾക്കണം എന്ന് നവാസ് ആവിശ്യപെടുകയും വേശ്യക്ക് പോലും അവരുടെതായ ഒരു ന്യായീകരണം ഉണ്ടാകും എന്നും നിങ്ങൾ എന്നെ കേൾക്കാൻ തയാറാകണം എന്നും പറഞ്ഞതാണ് വിവാദത്തിന് ആധാരം.

യോഗ ശേഷം ജൂലൈ 27നു ഈ യോഗത്തിൽ പങ്കെടുക്കാത്ത പത്ത് പേർക്കൊപ്പം അഡ്വ. നജമ ഈ പരാമർശം തന്നെ ഉദേശിച്ചത്‌ ആണ് എന്ന് പറഞ്ഞു കൊണ്ട് പരാതി നൽകി. മുസ്ലിം ലീഗിന്റെ അവധാനത കുറവും അനാവശ്യമായ പുറത്താക്കൽ, മരവിപ്പിക്കൽ നാടകങ്ങൾ ആണ് വിവാദം ഇത്ര കോഴുപിച്ചത്.

ചില ദൃശ്യ മാധ്യമങ്ങളും ഓൺ ലൈൻ പോർട്ടലുകളും നടത്തുന്ന ഇസ്ലാമോഫോബിക് ആയ വാർത്ത പ്രചാരണങ്ങൾക്ക് ഉള്ള വഴി മരുന്ന് ഇടുകയും, അതുവഴി സ്വന്തം ജനപ്രീതിയും ജനങ്ങളുടെ ഇടയിൽ സ്വീകാര്യതയും വർധിപ്പിക്കാൻ ഉള്ള ബോധപൂർവമായ ശ്രേമങ്ങൾ ആണ് ഹരിത നേതാക്കൾ നടത്തുന്നത്.

ഈ വിഷയത്തിൽ ഇടപെട്ടിട്ടുള്ള മിക്കവാറും മാധ്യമങ്ങളെ നേരിൽ കണ്ടിട്ട് സത്യവസ്ത വിശദീകരിച്ചിട്ടും സ്വന്തം താല്പര്യങ്ങൾക്ക് അപ്പുറും സഞ്ചരിക്കാൻ അവർ തയാറാകുന്നില്ല. എംഎസ്എഫ് സംസഥാന പ്രസിഡന്റ്‌ പി. കെ നവാസിനോട് പറഞ്ഞത് ഹരിത നേതാക്കൾ ഉന്നയ്ക്കുന്ന വിഷയം സത്യം ആയിരുന്നെങ്കിൽ തന്നെ കരണം ഞാൻ പൊളിച്ചേനെ എന്നാണ്.

അങ്ങനെ ആണ് എന്റെ സഹോദരിയോടോ ഭാര്യയോടോ മകളോടോ അമ്മയോടോ ആരെങ്കിലും ഇങ്ങനെ പെരുമാറിയാൽ ഞാൻ ചെയ്യുക എന്നും പറഞ്ഞു. പക്ഷെ ഇവിടെ ആരെ ആണ് ശിക്ഷകേണ്ടത് ഒരു കോണ്സെലിംഗ് ഡിസൈനോടെ ഇസ്ലാമോ ഫോബിയ ഉപയോഗിച്ച് വിവാദം ഉണ്ടാക്കിയവരെ അല്ലെ.

എന്താണ് പാലാ ബിഷിപ്പും താമരശ്ശേരി രൂപതയും ഹരിത നേതാക്കുളും തമ്മിലുള്ള വിത്യാസം. എല്ലാവരും ഇസ്ലാമോഫോബിയയെ വിദഗ്ദ്ധമായി ഉപയോഗിക്കുക അല്ലെ. സ്വന്തം സമുദായത്തിനു എതിരെ ഉപയോഗിക്കുന്നു എന്നാണ് ഹരിത നേതാക്കൾ വ്യത്യസ്തം ആകുന്നത്.

ശിവ എന്ന ആദിവാസി പെൺകുട്ടിയെ അട്ടപ്പാടിയിൽ നിന്ന് തട്ടി കൊണ്ട് വന്നു പി കെ ഗിരീഷ് എന്ന മുതലാളി കോഴിക്കോട് നഗര ഹൃദയത്തിൽ അടിമയായി സൂക്ഷിക്കുന്ന വാർത്ത പ്രെസ്സ് കോൺഫറൻസ് നടത്തി പറഞ്ഞിട്ടും വാർത്ത ആക്കാത്ത മാധ്യമങ്ങൾ ഈ വിഷയത്തിൽ നടത്തുന്നത് വേശ്യയുടെ ചാരിത്ര പ്രസംഗം തന്നെ ആണ് എന്ന് മനസിലാക്കാൻ കഴിയും.

(ലേഖകൻ ആസാദ് ഹിന്ദ് ഫൗജിന്റെ ദേശിയ അധ്യക്ഷനും, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സ്ഥാപകനായ ഖാഇതെ മില്ലത്തു കൊച്ചു തമ്പി മിയഖാൻ മുഹമ്മദ്‌ ഇസ്മായിൽ റാവുത്തർ സാഹിബിന്റെ ബന്ധുവുമാണ്)

voices
Advertisment