Advertisment

അഫ്ഗാനിസ്ഥാനിൽ തങ്ങളെ ശിക്ഷിച്ച വനിതാ ജഡ്ജിമാരെ തിരയുകയാണ് ജയിലിൽനിന്നും പുറത്തിറങ്ങിയ കുറ്റവാളികൾ !

New Update

publive-image

Advertisment

അഫ്‌ഗാനിസ്ഥാനിൽ ആകെയുണ്ടായിരുന്ന 270 വനിതാ ജഡ്ജിമാരിൽ 220 പേർ ജീവഭയത്താൽ ഇപ്പോൾ ഒളിവിലാണ്. ബാക്കിയുള്ളവർ പല രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ഒളിവിൽക്കഴിയുന്നവർ അവരുടെ വീടും സമ്പാദ്യവുമെല്ലാം ഉപേക്ഷിച്ചാണ് പോയിരിക്കുന്നത്. ഒളിവിലും തങ്ങൾ സുരക്ഷിതരല്ലെന്നാണ് പലരും രഹസ്യമായി മാദ്ധ്യമങ്ങളെ അറിയിച്ചത്.

താലിബാൻ അഫ്‌ഗാനിൽ അധികാരം പിടിച്ചതോടുകൂടി ജയിലുകളിലെ തടവുകാരെ മുഴുവൻ തുറന്നുവി ടുകയായിരുന്നു. താലിബാനികളെക്കൂടാതെ നിരവധി കൊടും ക്രിമിനലുകളും കൊലയാളികളും അതിലുണ്ടായിരുന്നു.മോചിതരായവരിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുമുണ്ട്.

സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമെതിരെയുള്ള റേപ്പ്, കൊലപാതകം, തട്ടിക്കൊണ്ടുപോയി പീഡിപ്പി ക്കൽ,നിർബന്ധിച്ചുള്ള ശിശുവിവാഹം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ വനിതാ ജഡ്‌ജികളായിരുന്നു കുറ്റവാളികൾക്ക് ശിക്ഷ വിധിച്ചിരുന്നത്.ആ കുറ്റവാളികളെല്ലാം ഇപ്പോൾ ജയിൽ മോചിതരാണ്. തങ്ങളെ ശിക്ഷിച്ച വനിതാ ജഡ്ജിമാരെ തിരക്കി അലയുന്ന ഇവർ പലരുടെയും വീടുകളിൽ ചെന്നെങ്കിലും ആരെയും കണ്ടെത്തിയിട്ടില്ല. ഇപ്പോഴും അവർ അന്വേഷണം തുടരുകയാണ്. ഇവരെപ്പറ്റിയുള്ള വിവരങ്ങൾ നൽകാൻ ജഡ്ജിമാരുടെ അയൽക്കാരെയും നാട്ടുകാരെയും അവർ ഭീഷണിപ്പെടുത്തുന്നുമുണ്ട്. ഇവരിൽ ജീവപര്യന്തവും വധശിക്ഷയും വരെ ലഭിച്ച കുറ്റവാളികൾ അനവധിയാണ്.

publive-image

ഈ വനിതാ ജഡ്ജിമാർ പലരും രാജ്യത്തെ ആദരിക്കപ്പെട്ട വ്യക്തിത്വങ്ങളായിരുന്നു. ജനകീയ വേദികളിലെ ക്ഷണിതാക്കളുമായിരുന്നു. ഇപ്പോൾ ഒളിവിലാണെന്ന് മാത്രമല്ല നിത്യവൃത്തിക്കുപോലും വകയില്ലാത്ത അവസ്ഥയിലാണവർ. പദവി ഇല്ലാതായതിനാൽ ശമ്പളമില്ല, കിട്ടാനുള്ള ആനുകൂല്യങ്ങളും നഷ്ടപ്പെട്ടു.പലരും കുടുംബത്തിന്റെ സംരക്ഷകരും ഏക വരുമാനക്കാരുമായിരുന്നു.

ഒളിവിൽക്കഴിയുന്ന വനിതാ ജഡ്ജിമാരെ അഫ്‌ഗാനിസ്ഥാനിൽ നിന്ന് രക്ഷിക്കാൻ അന്താരാഷ്ട്രസമൂഹം ഇടപെടണമെന്ന് അവിടെനിന്നും രക്ഷപെട്ട് ബ്രിട്ടനിലെത്തിയ വനിതാ ജഡ്ജി 'മാർജിയ ബാബാകർഖേൽ' അഭ്യർത്ഥിച്ചു. അഫ്‌ഗാനിസ്ഥാനിലെ പെൺകുട്ടികളുൾപ്പെടുയുള്ള 87 % സ്ത്രീകളും ജീവിതത്തിലൊ രിക്കലെങ്കിലും പലവിധഅതിക്രമങ്ങൾക്ക് വിധേയരാകപ്പെടുന്നു എന്ന ഹ്യുമൻ വാച്ച് റിപ്പോർട്ടും അവർ ഉയർത്തിക്കാട്ടുന്നു.

ഒളിവിൽക്കഴിയുന്ന വനിതാ ജഡ്ജിമാരെ ഉടനടി രക്ഷിച്ചില്ലെങ്കിൽ അവരെല്ലാം താമസിയാതെ ഖബറിനു ള്ളിലാകും.അവർ ചെയ്ത തെറ്റെന്താണ് ? വിദ്യാഭ്യാസം ചെയ്തതോ ? പീഡിതരായ വനിതകൾക്ക് നീതി ഉറപ്പാക്കിയതോ? കുറ്റവാളികൾക്ക് ശിക്ഷ നല്കിയതോ ? മാർജിയ ബാബാകർഖേൽ ചോദിക്കുന്നു.

ഇതിനിടെ ബിട്ടൻ , ഖത്തർ, ന്യുസിലാൻഡ് എന്നീ രാജ്യങ്ങളുടെ ഇടപെടൽ മൂലം വനിതാ ജഡ്ജിമാർക്ക് വേണ്ട സംരക്ഷണം ഉറപ്പുനൽകുമെന്ന് താലിബാൻ പ്രഖ്യാപിച്ചെങ്കിലും അത് നടക്കുമെന്ന കാര്യത്തിൽ സംശയ മുണ്ട്. കാരണം ജിഹാദികൾ പല ഗ്രൂപ്പുകളാണ്. ഇസ്ലാമിക്ക് സ്റ്റേറ്റ് പോലെതന്നെ പല ഗ്രൂപ്പുകൾക്ക് മേലും താലിബാൻ നേതൃത്വത്തിന് പറയത്തക്ക നിയന്ത്രണമൊന്നുമില്ല എന്നതുതന്നെ.

Advertisment