Advertisment

അപാരസമ്പത്തും ആഡംബരജീവിതവും... ഖത്തർ ജനത ഇപ്പോൾ സംതൃപ്‌തരാണോ ?

New Update

publive-image

Advertisment

ഏകദേശം 100 വർഷം മുൻപ് നോക്കെത്താദൂരത്ത് വെറും മരുപ്രദേശമായിരുന്ന ഗൾഫ് രാജ്യം ഖത്തർ, പിന്നീട് എണ്ണയും ഗ്യാസും നൽകിയ സമ്പന്നതയിൽ ഇന്ന് ലോകത്തെ ധനാഢ്യ രാജ്യങ്ങളുടെ നിരയിൽ മുൻപന്തിയിലാണ്.

ഈ സമ്പത്തിന്റെ പിൻബലത്തിലാണ് 2020 ലെ ഫിഫ വേൾഡ് കപ്പിനുവേണ്ടി ഏവരെയും അമ്പരപ്പിച്ചുകൊണ്ട് 220 ബില്യൺ ഡോളർ അവർ പുഷ്പ്പം പോലെ ചെലവിടുന്നത്. ഓർക്കണം 2010 ഫിഫ വേൾഡ് കപ്പിനായി സൗത്ത് ആഫ്രിക്ക ചെലവിട്ടത് 3.5 ബില്യൺ ഡോളറായിരുന്നു. ഇതിനർത്ഥം ഖത്തർ ഇപ്പോൾ ചെലവിടുന്നത് അതിൽനിന്നും 60 ഇരട്ടിയിലധികം തുകയാണ്.

ലോകത്ത് പല രാജ്യങ്ങളിലും പ്രത്യേകിച്ച് യൂറോപ്പ്, ബ്രിട്ടൻ, അമേരിക്ക എന്നിവിടെല്ലാം ധാരാളം പ്രോപ്പർട്ടികൾ ഖത്തർ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ലണ്ടൻ നഗരത്തിലെ പ്രോപ്പർട്ടി മാർക്കറ്റിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിരിക്കുന്നത് ഖത്തറാണ്.

ഒരിക്കൽ മരുഭൂമിയായിരുന്ന ഖത്തർ ഇന്ന് സമ്പന്നതയുടെ പര്യായമായ ഗ്ലാസ്സ്, സ്റ്റീൽ നിർമ്മിത സൗധങ്ങളുടെ വൻ നഗരമായി രൂപാന്തരണം പ്രാപിച്ചിരിക്കുന്നു. ചൂടുകാലത്ത് ജലസ്രോതസ്സുകളെ ആശ്രയിച്ചു കഴിഞ്ഞവർ ഇന്ന് എയർ കണ്ടീഷൻ ചെയ്തു ശീതീകരിച്ച മണിമാളികകളിൽ ബന്ധനസ്ഥരാക്കപ്പെട്ടിരിക്കുന്നു.

ഖത്തർ ജനതയുടെ സാമൂഹ്യവും സാമ്പത്തികവുമായ ജീവിതശൈലിതന്നെ മൊത്തത്തിൽ മാറപ്പെട്ടി രിക്കുന്നു. നഗരസംസ്കാരവും ആധുനികതയും സമ്പന്നതയും മൂലം കുടുംബബന്ധങ്ങളിൽ വരെ അകൽച്ചയും ദൂരവും വർദ്ധിക്കുകയാണ്.

ഇപ്പോൾ പ്രസക്തമായ ചോദ്യമിതാണ്, അപാരസമ്പത്താർജ്ജിച്ചപ്പോഴേക്കും അതോടൊപ്പം ഖത്തർ ജനതയ്ക്ക് ജീവിതത്തിൽ സന്തോഷവും സമാധാനവും നേടിയെടുക്കാനായോ എന്നതും സംതൃപ്തവും മാതൃകാപരവു മായ ഒരു കുടുംബജീവിതം മുന്നോട്ടു നയിക്കാൻ അവർക്ക് കഴിയുന്നുവോ എന്നതുമാണ്. ഈ ചോദ്യങ്ങൾ ഇപ്പോൾ ഖത്തറിലെ വിദ്യാസമ്പന്നരായ നല്ലൊരു വിഭാഗത്തിന്റെയും മനസ്സിൽ ഉയർന്നുവരുന്നതാണ്.

2014 ൽ ഒരു ഖത്തർ പൗരന്റെ പ്രതിശീർഷവരുമാനം ഒരു ലക്ഷം ഡോളറായിരുന്നു. 2016 ൽ ഇത് 1,29,700 ഡോളറായി ഉയർന്നു. വിദ്യാഭ്യാസം, ചികിത്സ, വെള്ളം, വൈദ്യുതി എല്ലാം സൗജന്യമാണ്. കൂടാതെ എല്ലാ വ്യക്തിക്കും ജോലിക്കു ഗ്യാരണ്ടിയുമുണ്ട്. ഈ അവസ്ഥയിൽ ജനങ്ങളിൽ അലസതയും ആരോഗ്യപ്രശ്നങ്ങളും ഉടലെടുക്കുക സ്വാഭാവികമാണ്.

എല്ലാ സൗഭാഗ്യങ്ങൾക്കു പിന്നിലും അതിന്റേതായ ബുദ്ധിമുട്ടുകളുമുണ്ട്. ജനങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കുന്നതോടൊപ്പം പൊണ്ണത്തടി ഒരു പ്രശ്നമാകുന്നു. ഖത്തറിൽ നടക്കുന്ന വിവാഹങ്ങളിൽ 40 % വും വിവാഹമോചനത്തിലാണ് എത്തപ്പെടുന്നത്.

ജോലിക്കുവരുന്ന പല ഓഫറുകളിലും ശരിയായ നിർണ്ണയമെടുക്കാൻ മിക്ക യുവാക്കൾക്കും കഴിയുന്നില്ല. കൾച്ചറൽ ഗ്യാപ്പ് വർദ്ധിക്കുന്നതും കുടുംബപരമായ മാർഗ്ഗനിർദ്ദേശങ്ങൾ ഇല്ലാതാകുന്നതും ഗുരുതരമായ വിഷയമായി മാറപ്പെടുന്നു. ഇതിനുള്ള കാരണം കുടുംബബന്ധങ്ങൾ ശിഥിലമാകുന്നതാണ്. കുട്ടികൾ ഏറെയും വളരുന്നത് ഇൻഡോനേഷ്യ, നേപ്പാൾ, ഫിലിപ്പീൻസ്, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ആയമാർക്കൊപ്പമാണ്.

അതിശയകരമായ ഒരു വസ്തുത എന്തെന്നാൽ ഖത്തറിലെ ഏകദേശം 26 ലക്ഷം വരുന്ന ജനസംഖ്യയിൽ സ്ത്രീകൾ കേവലം ഏഴ് ലക്ഷത്തിൽ അധികം മാത്രമാണ്. അതായത് 302 പുരുഷന്മാർക്ക് അവിടെ 100 സ്ത്രീകൾ മാത്രമേയുള്ളു എന്ന് സാരം.

ഖത്തറിൽ ഇപ്പോഴും നിർമ്മാണപ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി പുതുമയുള്ള പുതിയ കെട്ടിടങ്ങൾ അവിടെ അനുദിനം ഉയരുകയാണ്. അപ്പോഴും ഖത്തർ ജനതയുടെ സമ്പന്നതയിലൂന്നിയ അത്യാഢംബര ജീവിതത്തിന്റെ അനന്തരഫലങ്ങൾ വിശകലനം ചെയ്യുകയാണ് ഖത്തറിലെത്തന്നെ ഒരു വിഭാഗം വിദ്യാസമ്പന്നരായ പുതുതലമുറയും അവർക്കൊപ്പം ചില വിദേശഗവേഷ കരും.

voices
Advertisment