Advertisment

ഇന്ത്യയുടെ ആദ്യത്തേതും ലോകത്തെ 138 മനുമായ അന്തരീക്ഷയാത്രികന്‍; ഇന്ത്യൻ ബഹിരാകാശ ഗവേഷണരംഗത്തിന്‍റെ യശസ്സുയര്‍ത്തിയ മഹാന്‍... ഓർമ്മയുണ്ടോ ഈ മുഖം ?

New Update

publive-image

Advertisment

ഓർമ്മയുണ്ടോ ഈ മുഖം ? എന്നാൽ പലരും മറന്നു. ഒരിക്കലൂം മറക്കാൻ പാടില്ലാത്ത നമ്മുടെ രാജ്യത്തിന്റെ യശസ്സുയർത്തിയ മഹാനായ വ്യക്തിയായിരുന്നു ഇദ്ദേഹം.

ഇന്ത്യയുടെ ആദ്യത്തേതും ലോകത്തെ 138 മനുമായ അന്തരീക്ഷയാത്രികനായിരുന്ന രാകേഷ് ശർമ്മയാണ് ഇത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണരംഗത്തെ ഒരു ചരിത്ര മുഹൂർത്തമായിരുന്നു അത്.

1949 ൽ പഞ്ചാബിലെ പട്യാലയിൽ ജനിച്ച അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം 1966 ൽ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. 1970 ൽ ഇന്ത്യൻ വ്യോമസേനയിൽ പൈലറ്റായി ജോയിൻ ചെയ്തു.

publive-image

1982 ൽ ഇസ്രോ (ISRO) അദ്ദേഹത്തെ ഇന്ത്യയുടെ ആദ്യത്തെ അന്തരീക്ഷയാത്രികനാകാനുള്ള ദൗത്യത്തിനായി തെരഞ്ഞെടുത്തു. 1984 ഏപ്രിൽ 2 നു സോവിയറ്റ് യൂണിയനിലെ ബേക്കനൂർ അന്തരീക്ഷ കേന്ദ്രത്തിൽ നിന്നും സോയൂസ് T 11 അന്തരീക്ഷ പേടകത്തിൽ മറ്റു രണ്ട് സോവിയറ്റ് സഹയാത്രികരായ മിലീഷേവ്,സ്ട്രാക്കലോവ് എന്നിവർക്കൊപ്പംരാകേഷ് ശർമ്മ അന്തരീക്ഷത്തിലേക്ക് പറന്നു.

അതൊരു ചരിത്ര സംഭവമായിമാറി. രാകേഷ് ശർമ്മയിലൂടെ അന്തരീക്ഷ വിജ്ഞാനശാഖയിൽ ഇതാദ്യമായി ഇന്ത്യ നേരിട്ടുള്ള കയ്യൊപ്പു ചാർത്തുകയായിരുന്നു. രാകേഷ് ശർമ്മ 7 ദിവസവും 21 മണിക്കൂറുമാണ് അന്തരീക്ഷത്തിൽ മറ്റു രണ്ടുപേർക്കുമൊപ്പം ചെലവിട്ടത്. ഈ ദിവസങ്ങളിൽ അവർ അന്തരീക്ഷത്തിൽ 33 വിവിധതരം പരീക്ഷണങ്ങളും നടത്തുകയുണ്ടായി.

publive-image

അന്ന് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി, അന്തരീക്ഷപേടകത്തിലുള്ള രാകേഷ് ശർമയുമായി ഫോണിൽ സംസാരിച്ചത് വലിയ ചർച്ചയായിരുന്നു.. " അന്തരീക്ഷത്തിൽ നിന്ന് ഇന്ത്യയെ നോക്കിക്കാണാൻ എങ്ങനെയുണ്ട്" എന്ന ശ്രീമതി ഗാന്ധിയുടെ ചോദ്യത്തിന് 'സാരേ ജഹാം സെ അച്ഛാ' ( എല്ലായിടത്തെക്കാളും നല്ലത് ) എന്നായിരുന്നു രാകേഷ് ശർമ്മയുടെ മറുപടി.

ഭൂമിയിൽ മടങ്ങിയെത്തിയ രാകേഷ് ശർമ്മയ്ക്ക് സോവിയറ്റ് സർക്കാർ ' Hero of Soviet Union' പുരസ്ക്കാരവും ഭാരതസർക്കാർ അശോക് ചക്ര പുരസ്‌ക്കാരവും നൽകി ആദരിച്ചു.

publive-image

ഇന്ത്യൻ എയർ ഫോഴ്സിൽ നിന്നും റിട്ടയറായശേഷം അദ്ദേഹം 1987 വരെ Hindustan Aeronautics Limited (HAL) ൽ ചീഫ് ടെസ്റ്റ് പൈലറ്റായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ 72 വയസ്സുള്ള അദ്ദേഹം തമിഴ്നാട്ടിലെ ഊട്ടിക്കടുത്തുള്ള കുർണൂലിലാണ് താമസിക്കുന്നത്. ബോളിവുഡ് സംവിധായകൻ കപിൽ ശർമ്മ അദ്ദേഹത്തിൻ്റെ മകനാണ്.

എല്ലാവരും മറന്നുകഴിഞ്ഞ അദ്ദേഹം ഇപ്പോഴും ബാംഗ്ലൂർ ആസ്ഥാനമായ കാഡില ലാബ്സിന്‍റെ (Cadila Labs) നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ആണ്.

voices
Advertisment