Advertisment

''ഭൂമിയെ സംരക്ഷിക്കാൻ നേരിട്ടിറങ്ങണം. ഫോസിൽ ഇന്ധനങ്ങളിലും പുകയിലും മലിനീകരണത്തിലും കെട്ടിപ്പടുത്ത സമ്പദ് വ്യവസ്ഥയിലല്ല ശ്രദ്ധ പതിപ്പിക്കേണ്ടത്. പഴയ സംവാദങ്ങൾ നിർത്തൂ, പുതിയ ഭാവിക്കായി പുതിയ ലക്ഷ്യമാണിവിടെ വേണ്ടത് " കാലാവസ്ഥ ഉച്ചകോടിയിൽ വിനീഷ ഉമാശങ്ക പങ്കുവെച്ച ആശയും ആശങ്കയും... (ലേഖനം)

New Update

-അസീസ് മാസ്റ്റർ

Advertisment

publive-image

ഗ്ലാസ്‌കോ കാലാവസ്ഥാ ഉച്ചകോടി വേദിയില്‍ വിനിഷ ഉമാശങ്കര്‍ എന്ന പതിനാലുകാരി പങ്കുവെച്ചത്  പുതുതലമുറയുടെ ആശയും ആശങ്കയും തന്നെ. പരിസ്ഥിതി ഓസ്കർ എന്നറിയപ്പെടുന്ന 'എർത്ത്ഷോട്ട്' പുരസ്കാരത്തിന്റെ അന്തിമപട്ടികയിൽ ഇടംപിടിച്ച തമിഴ്നാട് സ്വദേശിനിയാണ് വിനിഷ ഉമാശങ്കർ. ഉച്ചകോടിയിലെ തകർപ്പൻ പ്രസംഗത്തിലൂടെ ലോകത്തിൻ്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ തുടങ്ങിയവരെ  വേദിയിലിരുത്തി "വെറുംവാക്കുപറയുന്ന ലോകനേതാക്കളോട് ഞങ്ങൾ പുതുതലമുറയ്ക്ക് ദേഷ്യമാണ്, ഒപ്പം നിരാശയുമുണ്ട് എന്ന് പറയുന്ന ആർജ്ജവം നമ്മൾ കണ്ടു പഠിക്കേണ്ടതുണ്ട്.

കൂട്ടത്തിൽ വിനിഷ ഇതും കൂടി പറഞ്ഞു, ''ഭൂമിയെ സംരക്ഷിക്കാൻ നേരിട്ടിറങ്ങണം. ഫോസിൽ ഇന്ധനങ്ങളിലും പുകയിലും മലിനീകരണത്തിലും കെട്ടിപ്പടുത്ത സമ്പദ് വ്യവസ്ഥയിലല്ല ശ്രദ്ധ പതിപ്പിക്കേണ്ടത്. ഞങ്ങൾ എർത്ത്ഷോട്ട് പുരസ്കാരജേതാക്കളും അന്തിമപട്ടികയിൽ ഇടംപിടിച്ചവരും മുന്നോട്ടുവെച്ച കണ്ടുപിടിത്തങ്ങളെയും പരിഹാരങ്ങളെയും പിന്തുണയ്ക്കണം. പഴയ സംവാദങ്ങൾ നിർത്തൂ, പുതിയ ഭാവിക്കായി പുതിയ ലക്ഷ്യമാണിവിടെ വേണ്ടത്. ഭാവി വാർത്തെടുക്കാൻ നിങ്ങളുടെ സമയവും പണവും ഞങ്ങളിൽ നിക്ഷേപിക്കൂവെന്നും. അത്രമാത്രം കാര്യദർശിയുള്ളവരാണ് പുതിയ കുട്ടികൾ എന്നതിന് മറ്റൊരു തെളിവ് ആവശ്യമുള്ളതായി തോന്നുന്നില്ല.

മനുഷ്യരാശിക്ക് ഇതുവരെ അറിയാത്ത മഹത്തായ നൂതനമാർഗങ്ങളാണ് ഞങ്ങളുടെ പക്കലുള്ളത്. പരാതി പറയാനല്ല, ആരോഗ്യത്തിനും സമ്പത്തിനുംവേണ്ടി പ്രവർത്തിക്കാനാണ് ആഹ്വാനം. നിങ്ങൾ പ്രവർത്തിക്കാനായി ഞങ്ങൾ കാത്തിരിക്കില്ല. നിങ്ങൾ ചെയ്തില്ലെങ്കിലും ഞങ്ങളതിന് നേതൃത്വം നൽകും" -അഞ്ചുമിനിറ്റോളംനീണ്ട പ്രസംഗത്തിൽ വിനിഷ ഉറച്ചശബ്ദത്തിൽ പറഞ്ഞു.

"ഞാൻ ഇന്ത്യയിൽനിന്നുള്ള വെറുമൊരു പെൺകുട്ടി മാത്രമല്ല, ഈ ഭൂമിയിലെ ഒരു പെൺകുട്ടിയാണ്. അതിലെനിക്ക് അഭിമാനവുമുണ്ട്. ഞാനും ഒരു വിദ്യാർഥിയാണ്, പരിസ്ഥിതിവാദിയാണ്, സംരംഭകയാണ്. എല്ലാറ്റിലും പ്രധാനം ഞാനൊരു ശുഭാപ്തിവിശ്വാസിയാണെന്നതിലാണ്. പുതുതലമുറയ്ക്കൊപ്പം ചേരാൻ അന്താരാഷ്ട്ര സംഘടനകളോടും പൗരസമൂഹത്തോടും വ്യവസായസ്ഥാപനങ്ങളോടും ഞാൻ ആഹ്വാനം ചെയ്യുന്നു" - കരഘോഷങ്ങൾക്കിടയിൽ വിനിഷ പറഞ്ഞു നിർത്തിയപ്പോൾ ലോകത്തോളം യശസ്സുയർത്തിയ തലമുറയിൽ നമുക്ക് അഭിമാനിക്കാം. നല്ലൊരു ശുഭ സായാഹ്നം നേരുന്നു. ജയ്ഹിന്ദ്.

voices
Advertisment