Advertisment

മിലൻ കാ ഇതിഹാസ് കാ ശുരുവാത്; 'ബട്ട്വാരാ കാ ഇതിഹാസ് '  പരമ്പര - 21

author-image
സത്യം ഡെസ്ക്
Updated On
New Update

-സിപി കുട്ടനാടൻ

Advertisment

publive-image

ഗാന്ധിവധം നടന്ന് അഞ്ചു ദിവസങ്ങൾക്ക് ശേഷം പ്രവർത്തനങ്ങൾക്ക് നിരോധനമേർപ്പെടുത്തിക്കൊണ്ട് ആർഎസ്എസിന്, ഗവൺമെൻ്റ് നോട്ടീസ് നൽകി. പ്രൊഫ. മാധവ സദാശിവ ഗോൾവാൾക്കർ അറസ്റ്റിലായി. ജയിലിലടക്കപ്പെട്ടു. ആർഎസ്എസിന് എതിരായി രാജ്യ വ്യാപകമായി പോലീസ് റെയ്ഡുകളും അന്വേഷണങ്ങളും നടത്തപ്പെട്ടു.

ആർ.എസ്‌.എസിനെ നിരോധിക്കേണ്ട ഒരാവശ്യവുമില്ലെന്ന് പട്ടേൽ നെഹ്രുവിനോട് തുറന്നു പറഞ്ഞു. 1948 ഫെബ്രുവരി 27ന് പ്രോസിക്യൂഷൻ തെളിവുകളുടെ കാര്യകാരണങ്ങൾ പ്രധാനമന്ത്രിയെ ബോധിപ്പിക്കുകയും ആർഎസ്എസിന് ഗാന്ധിവധവുമായി ബന്ധമില്ലെന്ന് അദ്ദേഹത്തെ ബോധിപ്പിയ്ക്കുകയും ചെയ്തു.

പാകിസ്ഥാൻ വേർപെട്ടു പോയതോടെ അഖണ്ഡ ഭാരതത്തിൻ്റെ 'ബട്ട്വാരാ കാ യുഗ്' (വിഭജന യുഗം) അവസാനിച്ചു. പൂർണമായല്ലെങ്കിലും കാശ്മീരിനെ സംരക്ഷിയ്ക്കാൻ സാധിച്ചതു മുതൽ ഇനിയുള്ളത് 'മിലാനെ കാ യുഗ്' (കൂട്ടിച്ചേർക്കലിൻ്റെ യുഗം) ആണ്.

അടുത്തതായി ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ചേർക്കുക എന്ന പരിശ്രമമായിരുന്നു ഇന്ത്യയുടെ മുന്നിൽ. കാശ്മീരിനെ കുളമാക്കിയ നെഹ്രുവിനു പകരം ഇത്തവണ ആഭ്യന്തരമന്ത്രി സർദാർ പട്ടേൽജി രംഗത്തിറങ്ങി.

ഹൈദരാബാദ് നാട്ടുരാജ്യത്തെ ഇന്ത്യയുടെ ആധിപത്യവുമായി സംയോജിപ്പിക്കുന്നതിനെ റസാഖർമാർ എതിർത്തു. മുസ്ലിം ജനസംഖ്യ അധികമുള്ള പ്രദേശമായതിനാൽ ജനങ്ങൾക്ക് പാകിസ്താനോടായിരുന്നു താത്പര്യം. അതിനാൽ ഭൂമിശാസ്ത്രപരമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും തൻ്റെ നാട്ടുരാജ്യത്തെ ഇന്ത്യയ്ക്ക് പകരം പാകിസ്ഥാനിലേക്ക് മാറ്റാനുള്ള പദ്ധതിയിട്ടു നിസാം.

publive-image

ഹൈദരാബാദ് നാട്ടുരാജ്യം ഇന്ത്യൻ യൂണിയനിൽ ചേരുന്നതിനായുള്ള ചര്‍ച്ചകൾ ആരംഭിയ്ക്കുന്ന സമയത്ത് തന്നെ ഹൈദരാബാദിലെ നിസാം ബ്രിട്ടീഷ് കോമൺവെൽത്ത് ഓഫ് നേഷൻസിന് കീഴിൽ ഒരു സ്വതന്ത്ര ഭരണഘടനാപരമായ രാജവാഴ്ചയുടെ പദവി ലഭിക്കണമെന്ന അഭ്യർത്ഥനയുമായി ബ്രിട്ടീഷ് സർക്കാരിനെ സമീപിച്ചിരുന്നു. കക്ഷത്തിലിരിയ്ക്കുന്നത് പോവുകയും ചെയ്യരുത് ഉത്തരത്തിലിരിയ്ക്കുന്നത് എടുക്കുകയും വേണം എന്ന നയമായിരുന്നു അദ്ദേത്തിന്. എന്നാൽ നിസാമിൻ്റെ അഭ്യർത്ഥന ബ്രിട്ടീഷുകാർ അംഗീകരിച്ചില്ല.

ഇന്ത്യയിൽ ചേരാൻ അന്നത്തെ ഇന്ത്യൻ ആഭ്യന്തരമന്ത്രി സർദാർ പട്ടേൽ നിസാമിനോട് അഭ്യർത്ഥിച്ചെങ്കിലും അദ്ദേഹം വിസമ്മതിക്കുകയും പകരം ഹൈദരാബാദിനെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയുടെ ഹൃദയഭാഗത്തുള്ള ഒരു സ്വതന്ത്ര ഹൈദരാബാദ് എന്ന ആശയത്തെ എതിർത്ത സർദാർ പട്ടേൽ ഇന്ത്യൻ ഗവർണർ ജനറൽ മൗണ്ട് ബാറ്റൺ പ്രഭുവിനോട് ഇന്ത്യയുടെ താത്പര്യത്തെക്കുറിച്ച് ആലോചിച്ചു. ബലപ്രയോഗം നടത്താതെ വെല്ലുവിളി പരിഹരിക്കാൻ അദ്ദേഹം പട്ടേലിനോട് നിർദ്ദേശിച്ചു.

പ്രശ്‌ന പരിഹാരത്തിന് ഒരു ശ്രമം എന്ന രീതിയിൽ 1948 ജൂണിൽ മൗണ്ട് ബാറ്റൺ പ്രഭു ഒരു കരാര്‍ മുന്നോട്ടുവച്ചു. പ്രസ്തുത കരാർ പ്രകാരം ഇന്ത്യയ്ക്ക് കീഴിലുള്ള ഒരു സ്വയംഭരണാധികാരമുള്ള രാജ്യമെന്ന പദവി നൽകി ഹൈദരാബാദിനെ നിലനിർത്തും എന്നതായിരുന്നു. ഈ കരാർ ഒപ്പിടാൻ ഇന്ത്യ തയ്യാറായി. പക്ഷേ ബ്രിട്ടീഷ് കോമൺ‌വെൽത്ത് ഓഫ് നേഷൻസിന് കീഴിൽ സമ്പൂർണ്ണ സ്വാതന്ത്ര്യമോ ആധിപത്യ പദവിയോ വേണമെന്ന് നിസാം വാശി പിടിച്ചു.

വീണ്ടും അനുരഞ്ജനമെന്ന മട്ടിൽ ഇന്ത്യാ ഗവണ്മെൻ്റ് ഹൈദരാബാദിന് ഒരു സ്റ്റാൻഡ്‌സ്റ്റൈൽ കരാർ നൽകി. ഇതിനെതിരെ സൈനിക നടപടിയൊന്നും സ്വീകരിക്കില്ലെന്ന് നൈസാമിന്‌ ഉറപ്പ് നൽകി. ഇതോടെ പാകിസ്ഥാനിൽ ചേരണം എന്ന നിലപാടിൽ നിന്നും ഹൈദരാബാദ് പിന്നാക്കം പോകാൻ തയാറായി.

എന്നാൽ മറുവശത്ത് ഹൈദരാബാദികൾ പാകിസ്ഥാനിൽ നിന്ന് തോക്കുകൾ ഇറക്കുമതി ചെയ്തു. ഈ ആയുധങ്ങളുപയോഗിച്ച് ഹിന്ദുക്കൾക്കുമേൽ മുസ്‌ലിം കലാപകാരികൾ തേരോട്ടം നടത്തി. 1948ൻ്റെ തുടക്കം മുതൽ നിസാമിന്‍റെ റസാഖർ സായുധ വിഭാഗം ഹൈദരാബാദ് നഗരത്തിൽ നിന്ന് പട്ടണങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും കലാപം വ്യാപിപ്പിച്ചു. തെലങ്കാനാ കാർഷിക സമരം അതിൻ്റെ മൂർദ്ധന്യത്തിൽ നിൽക്കുന്ന സമയത്തായിരുന്നു ഇതെല്ലാം സംഭവിച്ചുകൊണ്ടിരുന്നത്. തെലങ്കാന സമരത്തെ അടിച്ചമർത്താൻ നൈസാമിൻ്റെ റസാക്കന്മാർ കിണഞ്ഞു ശ്രമിച്ചിട്ടും നടന്നില്ല

publive-image

ഹിന്ദുക്കളെ കൊലപ്പെടുത്തുക, സ്ത്രീകളെ തട്ടിക്കൊണ്ടുപോകുക, വീടുകളും വയലുകളും കൊള്ളയടിക്കുക, എന്നിവ തുടര്‍ന്നു.ഹൈന്ദവ സ്ത്രീകൾ റസാഖന്മാരുടെ ബലാത്സംഗത്തിനും തട്ടിക്കൊണ്ടു പോകലിനും ഇരകളായി. ആയിരക്കണക്കിന് ഹിന്ദുക്കളെ ഇന്ത്യാ അനുകൂലികൾ എന്ന കുറ്റത്തിന് ഹൈദരാബാദ് നൈസാം ജയിലിലടച്ചു. റസാഖാരുടെ പ്രവർത്തനങ്ങൾ കാരണം ആയിരക്കണക്കിന് ഹിന്ദുക്കൾക്ക് സംസ്ഥാനത്ത് നിന്ന് പലായനം ചെയ്യേണ്ടിവന്നു. അവരിൽ ചിലർ ഹൈദരാബാദ് അതിർത്തി കടന്ന് സ്വതന്ത്ര ഇന്ത്യയിലേക്ക് പോയി.

ഈ പ്രശ്‍നങ്ങൾ നടക്കുമ്പോഴും പാകിസ്ഥാൻ്റെ സൈനിക പ്രതികരണത്തെ ഭയന്ന് ഹൈദരാബാദിനെ ആക്രമിക്കാൻ നെഹ്‌റു വിമുഖത കാണിച്ചു. ഇന്ത്യ ഹൈദരാബാദിൽ അധിനിവേശം നടത്തിയാൽ റസാക്കാർ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുമെന്നും ഇത് ഇന്ത്യയിലുടനീളമുള്ള മുസ്ലീങ്ങളുടെ നേർക്കുള്ള പ്രതികാര നടപടികളിലേക്ക് നയിക്കുമെന്നും ടൈം മാഗസിൻ ചൂണ്ടിക്കാട്ടി.

publive-image

ഹൈദരാബാദ് സൈന്യത്തിൽ 24,000 പുരുഷന്മാർ മാത്രമുള്ളതിനാൽ നിസാം ദുർബലാവസ്ഥയിലായിരുന്നു എന്നതാണ് വാസ്തവം. അവരിൽ 6,000 പേർ മാത്രമാണ് പൂർണ്ണ പരിശീലനം നേടിയവർ. അറബികൾ, റോഹില്ലകൾ, ഉത്തരേന്ത്യൻ മുസ്‌ലിംകൾ, പത്താൻമാർ എന്നിവർ ഉൾപ്പെട്ട ഇസ്ലാമിക സംരക്ഷണ ഗ്രൂപ്പായിരുന്നു ഇത്.

മൂന്ന് കവചിത റെജിമെണ്ടുകൾ, ഒരു കുതിര കുതിരപ്പട റെജിമെൻ്റ്, 11 കാലാൾപ്പട ബറ്റാലിയനുകൾ, പീരങ്കികൾ എന്നിവ ഉൾപ്പെട്ടതായിരുന്നു ഹൈദരാബാദ് ആർമി. ഹൈദരാബാദ് സൈന്യത്തിൻ്റെ 55% മുസ്ലീങ്ങളായിരുന്നു. കൂടാതെ, സിവിലിയൻ നേതാവ് കാസിം റാസ്വിയുടെ നേതൃത്വത്തിലുള്ള 200,000 റസാഖർമാരും.

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പിന്തുണയോടെ ഹൈദരാബാദ് സ്റ്റേറ്റ് കോൺഗ്രസ് 1948ൽ നിസാം ഏഴാമനെതിരെ പ്രക്ഷോഭം ആരംഭിച്ചു. സെപ്റ്റംബർ 17ന് ഓപ്പറേഷൻ പോളോ എന്ന രഹസ്യനാമം നൽകി ഇന്ത്യൻ സൈന്യം ഹൈദരാബാദ് സംസ്ഥാനത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തു.

publive-image

ഹിന്ദുമഹാസഭയുടെ നേതൃത്വത്തിൽ സന്യാസിമാർ ഹൈദരാബാദിലേക്ക് ഇരച്ചു കയറി. വലിയ ചെറുത്തു നില്പിന് സാധിയ്ക്കാതെ ഹൈദരാബാദ് രാജ്യത്തിൻ്റെ മുസ്ലിം സൈന്യം മുട്ടുമടക്കി. തൻ്റെ സേനയുടെ പരാജയത്തോടെ, നിസാം ഏഴാമൻ ഒരു പ്രവേശന ഉടമ്പടിയിൽ ഒപ്പിട്ടുകൊണ്ട് ഇന്ത്യൻ യൂണിയന് മുമ്പിൽ കീഴടങ്ങി അങ്ങനെ 1948 സെപ്റ്റംബർ 17ന്, ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചിട്ട് ഒരു വർഷത്തിലേറെ കഴിഞ്ഞ ശേഷം ഹൈദരാബാദ് ഇന്ത്യയിൽ ലയിച്ചു.

ഹൈദരാബാദ് ഇന്ത്യയുടെ ഭാഗമായതോടെ തെലങ്കാന കാർഷിക സമരത്തെ അടിച്ചമർത്തി നൈസാമിൻ്റെ മനോവിഷമം ഇല്ലാതാക്കാൻ കോൺഗ്രസ്സ് തീരുമാനിച്ചു. ശേഷം നടന്ന നരനായാട്ട് നെഹ്രുവിൻ്റെ നിർദ്ദേശ പ്രകാരമായിരുന്നു, നൈസാമിന്‌ സമരക്കാരോടുണ്ടായിരുന്ന പക നെഹ്‌റുവിനാൽ തീർത്തു കിട്ടി.

ഇന്ത്യൻ പട്ടാളത്തിലെ ഉദ്യോഗസ്ഥർ മനസ്സില്ലാ മനസ്സോടെ നെഹ്രുവിൻ്റെ അധികാര ദുർവിനിയോഗത്തെ അനുസരിച്ചു. സ്വന്തം ജനങ്ങൾക്കുനേരെ ഇന്ത്യൻ പട്ടാളത്തിൻ്റെ തോക്കുകൾ നിറയൊഴിച്ചു. ലാത്തികൾ ആഞ്ഞു വീശപ്പെട്ടു, "വെറ്റി" സമ്പ്രദായവും "ഭഗേല" സമ്പ്രദായവും മറ്റു കർഷക ദ്രോഹ സമീപനങ്ങളും പുനഃസ്ഥാപിക്കപ്പെട്ടു.

ഒടുവിൽ നെഹ്‌റു സർക്കാരിനോട് പിടിച്ചു നിൽക്കാനാവാതെ ദേശീയമാനങ്ങൾ ഉണ്ടായിരുന്ന തെലങ്കാന സമരം ഒതുങ്ങപ്പെട്ടു. ഇതിന് ഉത്തരവിട്ട കോൺഗ്രസാണ് സമകാലിക ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് കർഷക രക്ഷാ പരിവേഷവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

തുടരും.....

batwara ka itihas
Advertisment