Advertisment

ഭ്രമയാമങ്ങൾ അതിജീവിക്കുന്ന വാക്കുകളുടെ വസന്തം - ലേഖനം

New Update

publive-image

Advertisment

നക്ഷത്രങ്ങൾ ചിരിക്കുന്നുണ്ട് വെളിച്ചമേറെ തട്ടിയിട്ടും ഇരുട്ടു ചേക്കേറിയ മനസ്സുകളെയോർത്ത്

ചിന്തകൾ കവിതകൾ കൊണ്ട് നിറഞ്ഞ കുടുംബിനി,അതാണ് ഉഷാ സുരേഷ്.മലപ്പുറം അങ്ങാടിപ്പുറം ശ്രീമഠത്തിൽ തൊടിയിൽ കേശവൻ നായരുടെയും വി.കെ. രുഗ്മിണിയമ്മയുടെയും മകൾ. ഭർത്താവ്:സുരേഷ് ബാബു. അക്ഷരങ്ങളെ സ്നേഹിച്ചു തുടങ്ങിയ ബാല്യം.തന്റെ വഴി അക്ഷരങ്ങളുടെ ലോകമായിരിക്കുമെന്ന് തീരുമാനിച്ചുറച്ചതാണ്.കഥയും കവിതയുമാണ് ഇഷ്ടം.

അക്ഷരങ്ങളെ സ്നേഹിച്ചു തുടങ്ങാൻ കാരണമായത് സ്കൂളിൽ പദ്യങ്ങൾ നന്നായി ചൊല്ലിക്കഴിയുമ്പോൾ കിട്ടിയ അഭിനന്ദനങ്ങളും കൈയടികളുമായിരുന്നു. കോളേജിൽ പഠിക്കുമ്പോൾ കവിതയിൽ എന്തെന്നില്ലാത്ത ആവേശമായിരുന്നു.എത്ര കവിതകൾ എഴുതി ഉഷക്കു തന്നെ നിശ്ചയമില്ല.എഴുത്ത് ഒരിക്കലും ഉപേക്ഷിക്കരുതെന്ന് പറഞ്ഞവരുടെ സ്നേഹത്തിനു അടിയറവ് പറഞ്ഞ് പ്രഥമ കവിത സമാഹാരം പുറത്തിറക്കി. ‘ഭ്രമയാമങ്ങൾ'എന്നാണ് പേര്.കുട്ടികളുടെയും ഭർത്താവിന്റെയും പൂർണ്ണ സഹകരണമാണ് കാവ്യലോകത്തിന്റെ സ്പന്ദനങ്ങളെ അറിയാനുള്ള വാതിൽ തുറന്നതെന്ന് ഉഷ പറയുന്നു.

ഈ കവിതകളിൽ കണ്ണു നീരും നിസ്സഹായതയും ഉണ്ട്.സമകാലിക സമൂഹത്തിന്റെ ഇരുണ്ടമുഖങ്ങളെയും തുറന്നുകാട്ടുന്നുണ്ട്. ഒട്ടുമിക്ക കവിതകളിലും പ്രണയം ഒരു നോവും മുറിവും തളർച്ചയും നഷ്ടവുമായി പ്രകാശിച്ചു നിൽക്കുന്നതായി കവി അലങ്കോട് ലീലാ കൃഷ്ണൻ സാക്ഷ്യപ്പെടുത്തുന്നു. വായനക്കാരോട് മന്ത്രിക്കുന്ന വർത്തമാനത്തിന്റെ നേർക്കാഴ്ചയായും ഈ വരികൾ പ്രത്യക്ഷപ്പെടുന്നു. ജീവിതം കവിതയായി രൂപപ്പെടുന്നത് പലപ്പോഴും കയ്‌പേറിയ അനുഭവങ്ങളിലൂടെയാണ്.

തിരക്ക് പിടിച്ച ജീവിതത്തിൽ നാം കാണാതെ പോകുന്ന അനുഭവങ്ങളെ, തുറന്നിട്ട കണ്ണുകളും കാതുകളും ഉപയോഗിച്ച് സൂക്ഷ്മമായി മനസ്സിലാക്കി അവതരിപ്പിക്കുമ്പോഴാണ് കവിതകൾ അച്ചടി മഷി പുരണ്ട് പുസ്തകമായി തീരുക. വീട്ടിൽ ഒതുങ്ങിക്കഴിഞ്ഞ ഉഷ ചെറിയ ഇടവേളയ്ക്കു ശേഷം ഇപ്പോൾ കവിതയെഴുത്തുകാരി എന്ന നിലയിലാണ് അറിയപ്പെടുന്നത്.നാട്ടിലെ വൈജ്ഞാനിക സാംസ്കാരിക യോഗങ്ങളിൽ സന്നിഹിതയാകുന്നു. ‘ഭ്രമയാമങ്ങൾ'

എന്ന കവിതാസമാഹാരത്തിലെ എല്ലാ കവിതകളും ഒന്നിനൊന്ന്മെ ച്ചപ്പെട്ടിരിക്കുന്നു.

ഭ്രമണമായും സൗഹൃദാമൃതായും അവസ്ഥാന്തരങ്ങളായും ചുറ്റുമുള്ള ഒരു ലോകം തന്നെ നമുക്ക് മുമ്പിൽ തുറന്നിട്ടിരിക്കുന്നു.സമൂഹത്തിന് നേരെയുള്ള ചൂണ്ടുപലകയായി പല കവിതകളും നമ്മുടെ ഹൃദയപരിസരത്തിൽ ചോദ്യങ്ങളെ ഉയർത്തുന്നു. തുടുത്ത യൗവനം കറുത്തപ്പോഴാണ്

പതിഞ്ഞ വയർ പെരുത്തുയർന്നത് നിസ്സഹായതയില്‍ ജീവിക്കുന്ന മനുഷ്യരെ, ജീവിതങ്ങളെ, ജീവജാലങ്ങളെ, കാണിച്ചു തന്ന് സ്ത്രീ മനസ്സിന്റെ സ്നേഹവും സഹനവും ഉൽകണ്ഠയും പങ്കുവെക്കുന്നു. ‘ഭ്രമയാമങ്ങൾ' പുസ്തകം പുറത്തിറക്കിയിരിക്കുന്നത് കോഴിക്കോട് സാഹിത്യ പബ്ലിക്കേഷൻസ് ആണ്. വില: 110 രൂപ

Advertisment