Advertisment

ഇതാദ്യമല്ല, മൂന്നാം തവണയാണ് കർഷകർ സർക്കാരുകളെ മുട്ടുകുത്തിക്കുന്നത് !

New Update

publive-image

Advertisment

കഴിഞ്ഞ ഒരു വർഷമായി ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തെത്തുടർന്ന് ഇന്ന് കേന്ദ്രസർക്കാർ വിവാദമായ മൂന്നു കാർഷികനിയമങ്ങളും പിൻവലിക്കാൻ തീരുമാനിച്ചരിക്കുന്നു. പഞ്ചാബിലും ഉത്തർപ്രദേശിലും നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടുകൊണ്ടു കൂടിയാണ് ഈ തീരുമാനം എന്നത് വ്യക്താമാണ്.

ഇതാദ്യമല്ല നാടിന് അന്നം തരുന്ന കർഷകർ അനീതിക്കെതിരേ പ്രക്ഷോഭം നയിക്കുന്നതും സർക്കാരുകളെ മുട്ടുകുത്തിക്കുന്നതും. ബ്രിട്ടീഷ് ഭരണകൂടത്തെ രണ്ടു തവണയും കോൺഗ്രസ് സർക്കാരിനെ ഒരു തവണയും വരച്ചവരയിൽ കൊണ്ടുവന്ന ചരിത്രമാണ് കർഷക സംഘടനകൾക്കുള്ളത്.

 

ആദ്യത്തെ കർഷകസമരം നടന്നത് 1907 ൽ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരേയായിരുന്നു. ധീരദേശാ ഭിമാനിയായിരുന്ന ഭഗത് സിംഗിന്റെ ഇളയച്ഛൻ അജിത് സിംഗിന്റെയും ലാലാ ലാജ് പത് റായിയുടെയും നേതൃത്വത്തിൽ ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്ന വർദ്ധിച്ച വെള്ളക്കരം ,ഭൂനികുതി ഒപ്പം കർഷകരിൽ നിന്നും ഭൂമി ഏറ്റെടുക്കാനുമുള്ള നിയമങ്ങൾക്കെതിരേ 1907 ഏപ്രിൽ 21 ന് റാവൽപിണ്ടിയിൽ ആരംഭിച്ച പ്രക്ഷോഭം പഞ്ചാബിലും പിന്നീട് ഉത്തരേന്ത്യമുഴുവനും വ്യാപിക്കുകയായിരുന്നു.

publive-image

പഗഡി സംഭാൽ ജെട്ടാ (Hey Sikh, take care of your turban) എന്ന് പേരിട്ട പ്രക്ഷോഭം ബ്രിട്ടീഷുകാരെ വിറപ്പിച്ചു കളഞ്ഞു. സമരം മൂലം പട്ടാളത്തിലും പോലീസിലുമുള്ള കർഷകരുടെ മക്കളും ബന്ധുക്കളും സർക്കാരി നെതിരേ ആയുധമെടുക്കുമോ എന്ന ആശങ്കപോലുമുണ്ടായി. ഒടുവിൽ നിയമം നിരുപാധികം പിൻവലിച്ച ബ്രിട്ടീഷ് സർക്കാർ അതിനു പ്രതികാരമായി അജിത് സിങ്ങിനെയും ലാലാ ലാജ് പത് റായിയെയും 6 മാസക്കാലം ബർമയിലെ ജയി ലിടച്ചു.

രണ്ടാമത്തെ കർഷകസമരം 1937 ൽ കാർഷിക വിളകൾക്ക് ഉചിതമായ മൂല്യവും കൊള്ളപ്പലിശക്കാ രിൽ നിന്നുള്ള സംരക്ഷണവും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു.വിലയുടെ 60 % മൂല്യം മാത്രമാണ് കർഷകർക്ക് ലഭിച്ചിരുന്നത്. പലിശയ്ക്ക് പണം നൽകുന്നവർക്ക് കർഷകർ തവണ മുടക്കിയാൽ അവരുടെ ഭൂമി കയ്യടക്കാനുള്ള അധികാരവുമുണ്ടായിരുന്നു.

സമരത്തിനൊടുവിൽ സർക്കാർ ഒത്തുതീർപ്പിനു തയ്യറായി.വിളകളുടെ അടിസ്ഥാനമൂല്യത്തിനായി തദ്ദേശ കമ്മിറ്റികൾ രൂപീകരിക്കാനും പലിശക്കാർക്ക് മുതലിന്റെ അത്രയും പണം പലിശയായി നൽകിയാൽ കടം വീട്ടിയതായും കൂടാതെ കർഷകരുടെ ഭൂമി പിടിച്ചെടുക്കാനുള്ള അധികാരം എടുത്തുകളയുകയും ചെയ്തു. ഈ സമരത്തിന് നേതൃത്വം നൽകിയ സർ ചോട്ടുറാമിന് ബ്രിട്ടീഷ് സർക്കാർ Night ഉപാധി നൽകി ആദരിക്കു കയുണ്ടായി.

മൂന്നാമത്തെ സമരം 32 വർഷം മുൻപ് രാജീവ് ഗാന്ധിയുടെ ഭരണകാലത്താണ് നടന്നത്. യഥാർത്ഥത്തിൽ രാജ്യതലസ്ഥാനം സ്തംഭിപ്പിച്ച സമരമായിരുന്നു അത്. ഇപ്പോഴത്തെ കർഷകസമരനായകൻ രാകേഷ് ടിക്കയ ത്തിന്റെ പിതാവ് 2011 ൽ അന്തരിച്ച മഹേന്ദ്രസിംഗ് ടിക്കയത്ത് ആണ് ആ വൻ പ്രക്ഷോഭം നയിച്ചത്.

publive-image

കരിമ്പ് ഉൽപന്നങ്ങൾക്ക് ഉയർന്ന വില, കുടിശ്ശിക എഴുതിത്തള്ളൽ, വൈദ്യുതിയിൽ ഇളവ്, ജലനിരക്ക് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ടികൈത്തിന്റെ നേതൃത്വത്തിൽ ഭാരതീയ കിസാൻ യൂണിയൻ (ബികെയു) പ്രക്ഷോഭം തുടങ്ങിയത്. ഉത്തർപ്രദേശിലെ മീററ്റ് ഡിവിഷണൽ കമ്മീഷണറുടെ ഓഫീസ് അടിച്ചുതകർത്തുകൊണ്ടായിരുന്നു തുടക്കം.

യുപിയിലും കേന്ദ്രത്തിലും കോൺഗ്രസ് ആയിരുന്നു അധികാരത്തിൽ, പടിഞ്ഞാറൻ ഉത്തർപ്രദേശിലെ കർഷകരെ അണിനിരത്തി ടിക്കാറ്റ് ദേശീയ തലസ്ഥാനത്തേക്ക് നീങ്ങി. "1988 ഒക്‌ടോബർ 25-ന് ആരംഭിച്ച് ഒരാഴ്ചയോളം, ഏകദേശം 5 ലക്ഷം കർഷകർ ഡൽഹിയുടെ ഹൃദയഭാഗം കൈയടക്കി, ബോട്ട് ക്ലബ്ബും അതിന്റെ പുൽത്തകിടികളും ഇന്ത്യ ഗേറ്റ് വരെയും നിരത്തുകളുമെല്ലാം അവർ കയ്യേറി. വിറകിൽ ഭക്ഷണം പാകം ചെയ്തും എരുമകൾക്ക് തീറ്റ സംഘടിപ്പിച്ചും അവയെ കറന്നും പാട്ടുകളും മുദ്രാവാക്യങ്ങളുമായി സമരം പൊടിപൊടിച്ചു.സർക്കാർ വെറും കാഴ്ചക്കാരായി മാറിയ നാളുകൾ.

ടികൈത്തിനെയും കൂട്ടരെയും ബോട്ട് ക്ലബ്ബിൽ നിന്ന് പുറത്താക്കാൻ രാജീവ് ഗാന്ധി സർക്കാർ എല്ലാ ശ്രമങ്ങളും നടത്തി. രാത്രിയിൽ ഉച്ചത്തിലുള്ള സംഗീതം, ചിലപ്പോൾ പാശ്ചാത്യമായി, ഇത് കർഷകരെയും അവരുടെ കന്നുകാലികളെയും അസ്വസ്ഥരാക്കുമെന്നും അവർ സമരമവസാനിപ്പിച്ചു പോകുമെന്നും സർക്കാർ കരുതി. പ്രദേശത്തും പരിസരത്തും ജലവിതരണവും വൈദ്യുതിയും നിർത്തി.എന്നാൽ ഇതുകൊണ്ടൊന്നും സമരം അവസാനിച്ചില്ല.

ഒടുവിൽ രാജീവ്ഗാന്ധിക്ക്‌ നേരിട്ടടപെടേണ്ടിവന്നു. സമരത്തിനനുകൂലമായി നിലപാടെടുക്കാൻ സർക്കാർ നിർബന്ധിതമായി. 1988 സെപ്തംബർ 1-ന്, ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തിൻ്റെ വാർഷികത്തിന് ഒരു ദിവസം കഴിഞ്ഞ്, ടിക്കായത്ത് പ്രക്ഷോഭം അവസാനിപ്പിച്ചു.

മാസങ്ങൾക്കുശേഷം, 1989ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി എൻ.ഡി.തിവാരി ബി.കെ.യു.വിന്റെ പല ആവശ്യങ്ങളും അംഗീകരിച്ച് കരാറിൽ ഒപ്പുവച്ചു. എന്നിരുന്നാലും ആ തെരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധിയുടെ സർക്കാരിനെ ജനതാദൾ സഖ്യം ദയനീയമായി പരാജയപ്പെടുത്തി.

Advertisment