Advertisment

ട്രാഫിക്ക് സിഗ്നലിൽ മഞ്ഞ ലൈറ്റ് വന്ന ചരിത്രം !

New Update

publive-image

Advertisment

1923 നവംബർ 20 ന് അമേരിക്കൻ പേറ്റന്റ് ഓഫീസ് 46 കാരനായ ഗാരറ്റ് മോര്‍ഗന്‍ (Garrett Morgan) ന് ആട്ടോമേറ്റഡ് ട്രാഫിക്ക് സിഗ്നലിന് പേറ്റൻഡ് നൽകുകയുണ്ടായി. അതിനുമുൻപ് ട്രാഫിക് സിഗ്നലുകളിൽ സ്റ്റോപ്പ്, ഗോ എന്ന ചുവപ്പും പച്ചയും മാത്രമാണുണ്ടായിരുന്നത്.

ഗാരറ്റ് മോര്‍ഗന്‍ ഒരു വർത്തമാനദിനപ്പത്രം (Cleveland Call) നടത്തുന്ന വ്യക്തിയായിരുന്നു. ഒരു ദിവസം ഓഹായോവിലെ ചത്വരത്തിൽ ഉണ്ടായ ട്രാഫിക്ക് അപകടമാണ് മോർഗനെ ഇത്തരത്തിലൊരു ചിന്തയിലേക്ക് നയിച്ചത്.

സ്റ്റോപ്പ്, ഗോ സിഗ്നലുകൾ പെട്ടെന്ന് തെളിയുന്നതുമൂലം ഡ്രൈവർമാർ ധൃതിവയ്ക്കുന്നതും വാഹനങ്ങൾ കൂട്ടിയിടിക്കുന്നതും പതിവായി മാറി. ഇതിനു പരിഹാരമായാണ് സിഗ്നൽ മാറുന്നതിനു മുന്നോടിയായി ഒരു മുന്നറിയിപ്പ് എന്ന നിലയിൽ പച്ചയ്ക്കും ചുവപ്പിനുമിടയിൽ മഞ്ഞ എന്ന ആശയം അദ്ദേഹം കണ്ടെത്തിയത്.

ഗാരറ്റ് മോര്‍ഗന്‍റെ ഈ കണ്ടെത്തൽ വളരെയേറെ പ്രകീർത്തിക്കപ്പെട്ടു. ഏവർക്കും ആ ആശയം സ്വീകാര്യവുമായി. അങ്ങനെയാണ് ഇന്ന് ലോകമെല്ലാം പോപ്പുലറായ ആ ട്രാഫിക് സിഗ്നൽ സിസ്റ്റത്തിലെ മഞ്ഞലൈറ്റിന്റെ ഉപജ്ഞാതാവായി അദ്ദേഹം മാറിയത്.

Advertisment