Advertisment

കാടുകയറിയ ക്ഷേത്ര പരിസരങ്ങളും ഉപയോഗിക്കാനാകാതെ പായലും കാടും താമരയും നിറഞ്ഞു കിടക്കുന്ന ക്ഷേത്രക്കുളവും ഒക്കെ അലോസരപ്പെടുത്തുന്ന കാഴ്ചകളായി മാറി. ഓച്ചിറയിൽ കണ്ട കാഴ്ചകൾ !

New Update

publive-image

Advertisment

ഓച്ചിറ ക്ഷേത്രത്തിൽ പോകുക 12 വിളക്ക് ദർശിക്കുക എന്നൊരാഗ്രഹം ഒരു കൗതുകം പോലെ എന്നും മനസ്സിലുണ്ടായിരുന്നു. പലപ്പോഴും ശ്രമിച്ചെങ്കിലും പല കാരണങ്ങളാൽ പോകാൻ സാധിച്ചിരുന്നില്ല. ഇന്നലെ അത് സാദ്ധ്യമായി. 2 മണിക്കൂർ നീണ്ട ഡ്രൈവ്. രാവിലെ 10 മണിക്ക് ഓച്ചിറയെത്തി.നല്ല തിരക്കായിരുന്നു.

എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഞാൻ മനസ്സിൽക്കരുതിയിരുന്ന, പാട്ടുകളിലൂടെയും, സുഹൃത്തു ക്കളിലൂടെയും കേട്ടറിഞ്ഞ ഒരു ദൃശ്യമായിരുന്നില്ല അവിടെ കാണാനായത്. മൊത്തത്തിലുള്ള എൻ്റെ സങ്കൽ പ്പങ്ങളെ തകിടം മറിക്കുന്ന അനുഭവമായി അത് മാറി.

ശുചിത്വമില്ലായ്‌മയാണ്‌ അവിടെ പ്രധാനമായും തോന്നിയത്. കാടുകയറിയ ക്ഷേത്ര പരിസരങ്ങളും ഉപയോഗിക്കാനാകാതെ പായലും കാടും താമരയും നിറഞ്ഞു കിടക്കുന്ന ക്ഷേത്രക്കുളവും ഒക്കെ അലോസരപ്പെടുത്തുന്ന കാഴ്ചകളായി മാറി.

സ്ഥലസൗകര്യം (50 ഏക്കർ) ഏറെയുണ്ടായിട്ടും അത് വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തിയിട്ടില്ല എന്നുതന്നെ പറയാം. നേർച്ചക്കാളകളെ കെട്ടിയിരിക്കുന്ന തൊഴുത്തിന്റെ വൃത്തിഹീനത അമ്പരപ്പി ച്ചുകളഞ്ഞു. തറയിലെ അഴുക്കും മാലിന്യങ്ങളും ആ മിണ്ടാപ്രാണികൾക്ക് പോലും അസഹനീയമാണെന്ന് തോന്നി. വളരെ ദയനീയമാണ് അവരുടെ അവസ്ഥ.

publive-image

പ്രസാദമായിത്തരുന്ന കഞ്ഞിയും അത്രയ്ക്ക് പോരാ. അരിയും പയറും വേവിച്ച് ഉപ്പും ചേർത്താണ് ഭക്തർക്ക് നൽകുന്നത്. ദരിദ്രർക്കും രോഗികൾക്കും അന്നദാനം എന്നതാണ് ലക്ഷ്യമിടുന്നത്. അന്നദാനമെന്നത് അത് കഞ്ഞിയോ ചോറോ ആകുമ്പോൾ എന്തെങ്കിലുമൊരു കറിയോ അൽപ്പം അച്ചാറോ കൂടി നൽകാത്തത് പോരാ യ്മയായി തോന്നി.

ആളുകൾ കഞ്ഞിവച്ചു കുടിക്കുന്ന ടേബിളുകൾ ഇടയ്ക്കിടെ വൃത്തിയാക്കാറില്ല. അത് ദിവസം ഒരു തവണയേ ഉള്ളു എന്നാണ് തോന്നുന്നത്. അതുപോലെ ഫ്ലോറും. അത് പോരായ്മയാണ്.

അവിടുത്തെ ശുചിമുറികൾ (പണം നൽകിയാണ് ഉപയോഗിക്കേണ്ടത്) ഭാരവാഹികൾ ഇടയ്ക്കിടെ ശ്രദ്ധിക്കേണ്ടതാണ്. അവർ പോകാറില്ല എന്ന് തോന്നുന്നു. അവിടെ സൗകര്യക്കുറവുകൾ ഏറെയുണ്ട്. വൃത്തിയും കുറവാണ്. യൂറോപ്യൻ ക്ളോസറ്റ്‌കളിൽ ഫ്ലെഷ് ഒന്നിലുമില്ല. ലോഷനും അണുനശീകരണവും കണ്ടില്ല. ധാരാളം ആളുകൾ ദിനവും പണം നൽകി ഉപയോഗിക്കുമ്പോൾ അവിടെ വൃത്തഹീനത ഉണ്ടാകാൻ പാടില്ല.

അവിടെനിന്നും മടങ്ങുമ്പോൾ മൊത്തത്തിൽ മനസ്സിൽ ഏറെനാളായി കാത്തുസൂക്ഷിച്ചിരുന്ന ചില പ്രതീക്ഷ കൾക്ക്, സങ്കൽപ്പങ്ങൾക്ക് മങ്ങലേറ്റ പ്രതീതി. ഉച്ചഭാഷിണിയിലൂടെ അലയടിച്ചെത്തിയ പ്രവചനത്തിലെ " അഹം ബ്രഹ്‌മാസ്‌മി " യുടെ അർത്ഥവ്യാപ്തി ഉൾക്കൊണ്ടാകണം മനസ്സ് പലതവണ സാന്ത്വനപ്പെടുത്തുന്നുണ്ടായിരുന്നു "തത്വമസി " !

Advertisment