Advertisment

ഭാവ സാന്ദ്രം ഈ ഡോക്ടർ ജീവിതം... പാട്ടിനെ പുണർന്നുപോയ ആതുര സേവകൻ... (ലേഖനം)

New Update

publive-image

Advertisment

ചലച്ചിത്ര സംവിധായകൻ കെ. എസ് ഹരിഹരന്റെ ‘കാളച്ചേകോൻ' എന്ന ചിത്രത്തിൽ പാടാനും അഭിനയിക്കാനും ഗിരീഷിന് അവസരം ലഭിച്ചത് ശരിക്കും ഒരു സൗഭാഗ്യമായിരുന്നു. സപ്തസ്വരങ്ങൾ പാടിക്കൊടുത്ത് സ്വരസ്ഥാനങ്ങൾ ഉറപ്പിച്ച സംഗീത അധ്യാപകന്റെ തന്നെ ചിത്രത്തിൽ പാടാൻ കഴിഞ്ഞതാണ് ഡോ.ഗിരീഷ് ജ്ഞാനദാസിനു കിട്ടിയ നല്ല നിയോഗം.

പക്ഷേ, വലിയ ഉത്തരവാദിത്വവും സമർപ്പണവും കൂടിയാണത്. ഗ്രാമോത്സവത്തിന്റെയും നാട്ടു നന്മയുടെയും തനതു ചിത്രമായ ‘കാളച്ചേകോൻ'എന്ന സിനിമയിൽ മുഖ്യ കഥാപാത്രമാവുകയും രണ്ടു പാട്ടുകളിൽ അഭിനയിക്കുകയും ചെയ്ത അനുഗ്രഹീത സംഗീത പ്രതിഭ ഗിരീഷ് ഇന്നേറെ അഭിമാനത്തിലും സന്തോഷത്തിലുമാണ്.

സംഗീതത്തില്‍ വിജയം നേടാന്‍ കുറുക്കുവഴികളില്ല, കഠിനാദ്ധ്വാനവും ഗുരുവിന്‍റെ കീഴിലുള്ള സാധനയുമാണ് അതിനുള്ള പോംവഴി. പെരിന്തൽമണ്ണ പാതാക്കര റോഡിൽ കൊമരത്തമ്പിള്ളി ശാന്തി ഗാർഡനിൽ മൗലാന ഹോസ്പിറ്റൽ ചീഫ് ന്യൂറോ സർജൻ ഡോ: കൊമാരത്തമ്പിള്ളി ദാമോദരൻ ജ്ഞാനദാസിൻ്റെയും പെരിന്തൽമണ്ണ ഇ.എം.എസ് ഹോസ്പിറ്റലിൽ കണ്ണ് സ്പെഷലിസ്റ്റ് ഡോ.ശാന്തി ജ്ഞാനദാസിൻ്റേയും ആദ്യ പുത്രനാണ് ഡോ.ഗിരീഷ് ജ്ഞാനദാസ്. ഗിരീഷിന് ഒരനിയനുണ്ട്, ഡോ.മഹേഷ് ജ്ഞാനദാസ്.

publive-image

അഞ്ചു ഗാനങ്ങളുള്ള ഹരിഹരന്റെ ചിത്രത്തിൽ രണ്ടു ഗാനങ്ങൾ ഗിരീഷ് പാടി. ഭീമൻ രഘു പാടി അഭിനയിക്കുന്ന പാട്ടിന് ഓർമയിലെ ഗ്രാമീണ ശബ്ദം ഗിരീഷിനു നന്നേ യോജിച്ചു. ശാന്തി മാതാ ക്രിയേഷൻ്റെ അടുത്ത ഫിലീം പ്രൊജക്ടായ നിമിത്തം എന്ന സിനിമയിലേയ്ക്കുള്ള നാലു പാട്ടുകൾക്കും ഗിരീഷ് സംഗീതം നൽകി. ഡയറക്ട്ർ ഹരിഹരൻസാർ പറഞ്ഞാൽ അതിലും നായകവേഷത്തിലെത്തും.

എഴാം ക്ളാസ്സിൽ സംഗീത ക്ളാസ്സിൽ പോയിരുന്നു. ജ്യോതിഷ് കുമാർ സാർ വീട്ടിൽ വന്ന് സ്കൂൾ മൽസരങ്ങളിൽ പാടുന്നതിൽ സഹായിച്ചിരുന്നു. തനിയ്ക്ക് സംഗീതം കിട്ടിയത് അമ്മയിൽ നിന്നു തന്നെയാണ്. ഞാൻ മ്യൂസിക്ക് ചെയ്യുന്ന ഓരോ പാട്ടിനും ആദ്യ ശ്രോതാക്കൾ അച്ഛനും അമ്മയുമായിരുന്നു.

കാളച്ചേകോൻ സിനിമയ്ക്കുള്ള പാട്ടുകൾ ആദ്യം കേട്ട് അഭിപ്രായം പറഞ്ഞതും, ചിലത് കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ടതും എൻ്റെ മാതാപിതാക്കളാണ്. ഇടംവലം തുടി തുടി പറ പറക്കും... എന്നു തുടങ്ങുന്ന ഒരടി പൊളി ന്യൂ ജെൻ ഗാനവും, ദൂരെ വാനിൽ ചോന്ന സൂര്യൻ.. എന്ന മെലഡിയും ഗിരീഷ് പാടിയതാണ്.

വയലാറിൻ്റെയും, ഭാസ്ക്കരൻ മാഷിൻ്റെയും വരികളിലൂടെ ദക്ഷിണാമൂർത്തീസ്വാമികൾ സഞ്ചരിച്ചിരുന്നതായുള്ള കഥകൾ അമ്മ പറഞ്ഞു തന്നിരുന്നു. അങ്ങനെയൊരനുഭവം ഗിരീഷിനുണ്ടാവുമെന്ന് പാട്ടു കേട്ടപ്പോൾ ഡയറക്ടർ ഹരിസാർ പറഞ്ഞിരുന്നു. ഭീമൻ രഘു സാറിനും അങ്ങനെയൊരഭിപ്രായം ഉണ്ടായിട്ടുണ്ട്. അതൊക്കെ പാട്ടാസ്വാദകർ തീരുമാനിയ്ക്കട്ടെ എന്നഭിപ്രായമാണ് എനിയ്ക്കുള്ളത്.

തടസ്സമൊന്നുമില്ല. രണ്ടും ദൈവനിധി തന്നെയാണ്. എൻ്റെ അച്ഛൻ നല്ലൊരു കലാസ്വാദകനാണ്. അച്ഛൻ്റെ മനസ്സിൽ നിറയെ കലയുള്ളതുകൊണ്ടാണ്, ഏതു വലിയ സർജറി കേസും അച്ഛൻ ആത്മാർത്ഥമായി കൈകാര്യം ചെയ്യുന്നത്.

അതിലൊക്കെ അച്ഛന് വിജയിയ്ക്കാനും കഴിഞ്ഞിട്ടുണ്ട്. അതൊക്കെ അച്ഛൻ്റെ കൈപുണ്യം എന്നു ജനങ്ങളുടെയിടയിൽ സംസാര വുമുണ്ട്. അച്ഛനിൽ നിന്നു കിട്ടിയ ആ ടച്ചു തന്നെയാണ് ഞാൻ മ്യൂസിക്കിലാണെങ്കിലും അഭിനയത്തിലാണെങ്കിലും ഉപയോഗിക്കുന്നത്. അതിനുള്ള വലിയ സ്വാതന്ത്ര്യമാണ് എനിയ്ക്കച്ഛൻ തന്നിട്ടുള്ളത്. അതിൽ വിജയിയ്ക്കുമെന്നെനിയ്ക്കുറപ്പുമുണ്ട്.

publive-image

സംഗീതത്തിന്റെ സൗന്ദര്യഭാവനകൾ ഓരോരുത്തരിലും ഉളവാക്കുന്ന ആത്മഹർഷം പലതാണ്.

സംഗീതം പ്രകൃതിയോട് ഏറ്റവും അടുത്തു നിൽക്കുന്ന കലയാണ്. നമുക്കു ചുറ്റിലും സദാ ചലിച്ചും ചരിച്ചും കൊണ്ടിരിക്കുന്ന എല്ലാ ജീവജാലങ്ങളിലും സകല പ്രതിഭാസങ്ങളിലും സംഗീതമുണ്ട്. മണ്ണിന്റെ ഗന്ധമുള്ള ആവിഷ്‌ക്കാരമാണ് കെ. എസ്. ഹരിഹരൻ എന്ന ഫിലിം ഡയറക്ടറെ വ്യത്യസ്തമാക്കുന്നത്.

കാളചേകോനിലൂടെ എന്റെ കലാ ജീവിതത്തില്‍ വലിയൊരു ടേണിങ് പോയിന്‍റ്​ ലഭിച്ചതില്‍ ഞാന്‍ ദൈവത്തിനോടും അദ്ദേഹത്തിനോടും നന്ദി പറയുന്നു. പുലരിയും പാടവും കാളയും ഗ്രാമോത്സവവുമെല്ലാം അത്യന്തം ആവേശം നിറ‍ഞ്ഞതാണ് ഭീമൻ രഘുവും ദേവനുമെല്ലാം തകർത്താടിയ ‘കാളച്ചേകോൻ'എന്ന ചിത്രം.

കെ.എസ്.ഹരിഹരൻ അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ നല്ല പോസിറ്റീവ് എനര്‍ജിയാണ്.അങ്ങനെയാണ് ഞാന്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ ചെയ്തത്. ഗാനങ്ങളെക്കുറിച്ച് നല്ല ധാരണയുള്ള ആളാണ്​ അദ്ദേഹം. കവിതയെഴുത്തും കഥ എഴുത്തുമുണ്ട്. എല്ലാം കൃത്യമായിട്ട് പറഞ്ഞുതരും. ടെന്‍ഷനില്ലാതെ നമുക്ക് വര്‍ക്ക് ചെയ്യാം. എന്തുവേണം, എന്തുവേണ്ട എന്ന് അദ്ദേഹത്തിനറിയാം. ഇപ്പോൾ തുടര്‍ച്ചയായി അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്തു. അതെല്ലാം ദൈവാനുഗ്രഹമായിട്ടാണ് കാണുന്നത്.

സംഗീത സംവിധാനത്തിൽ പ്രാധാന്യമേറുന്നവയാണ് പുതിയകാല ചിത്രങ്ങൾ. കഠിനാദ്ധ്വാനവും സമർപ്പണവും ആവശ്യമുള്ള മേഖലയാണിത്. കലാ മാധ്യമങ്ങളുടെ വ്യക്തിഗത അവസരം തുറന്നിട്ടിരിക്കുന്ന ഡിജിറ്റൽ കാലത്ത് സംഗീതത്തില്‍ വിജയം നേടാന്‍ കുറുക്കുവഴികളൊന്നുമില്ല.

ഗിരീഷ് പാടുമ്പോള്‍, വാക്കുകള്‍ വെറുതെയൊരു ശബ്ദമായി പുറത്ത് വരികയല്ല. ആ ശബ്ദം

പാട്ടിന്റെ പ്രമേയം നമ്മെ അനുഭവപ്പെടുത്തുന്നുണ്ട്. ആ ശബ്ദം, പാടുന്ന നേരത്ത് വാക്കുകള്‍ പേറുന്ന ഉള്ളടക്കത്തെയാണ് പ്രതിനിധീകരിക്കുന്നത്. പാടുമ്പോള്‍ പാട്ടുകാരന്റെ ഒപ്പം ചേര്‍ന്നു പാടാന്‍ നമുക്കും തോന്നുന്നു.

പാട്ടില്‍ ഈ സമർപ്പണഭാവം നമുക്ക് സുപരിതമായിരിക്കില്ല. ശബ്ദം സുതാര്യതയോടെ പുറത്ത് വരുന്ന ഒരനുഭവമാണ് അത്. ഡോ.ഗിരീഷിനെ വ്യത്യസ്തനാക്കുന്നത് ഇതിനുമപ്പുറം ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള മനസ്സുകൂടിയാണ്. തന്റെ വരുമാനത്തിന്റെ ഏറിയപങ്കും സഹായങ്ങൾക്കാണ് മാറ്റിവെയ്ക്കുന്നത്. ഗിരീഷ് പാടിയ പാട്ട് വളരെ നന്നായി തന്നെ പ്രേക്ഷകർ സ്വീകരിക്കാനിടയുണ്ട്. നല്ല താളമുണ്ട് അതിലെ പാട്ടുകൾക്ക്. മനസ്സിനെ നൃത്തം ചെയ്യിക്കുന്ന കാഴ്ചകളാണ് വരികളിൽ.

ഇപ്പോൾ ധാരാളം സിനിമകള്‍ ഉണ്ടാകുന്നുണ്ട്. കോവിഡിന്റെ അടച്ചു പൂട്ടൽ പോലും കലയുടെ ആവിഷ്ക്കാരങ്ങൾക്കോ അവസരങ്ങള്‍ക്കോ കുറവുണ്ടാക്കിയില്ല. ഒരുപാട് പുതിയ പ്രതിഭകൾ കടന്നു വരുന്നുണ്ട്, ഗായകര്‍ വരുന്നുണ്ട്, സംഗീത സംവിധായകര്‍ വരുന്നുണ്ട്, അവസരങ്ങള്‍ ഉണ്ട്. നമ്മള്‍, ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ മതി. എന്റെ പോരായ്മയും അതാണ്. ഒരാളെ അങ്ങോട്ട് വിളിച്ചവസരം ചോദിക്കുക എന്നതില്‍ അത്യാവശ്യം മടി കാണിച്ചിരുന്നു. അതൊരു ശല്യമാകുമെന്ന തോന്നലാണ് എനിക്കുള്ളത്, ഗിരീഷ് പറയുന്നു.

സംഗീതം എന്ന കലാരൂപത്തെ നിത്യജീവിതത്തിൽ നമുക്ക് പല വിധത്തിലും പല മാനങ്ങളിലും ഉപയോഗിക്കാൻ കഴിയും. ഈ പ്രകൃതിയുടെ വിവിധ ഭാവങ്ങളുടെ ജൈവികസാന്നിധ്യമാണ് മനുഷ്യനിൽ അവന്റെ സംഗീതമായി ഉയിരെടുക്കുന്നത്. ഏഴാം വയസ്സില്‍ സംഗീതം പഠിച്ച് തുടങ്ങിയതാണ്.

അമ്മയാണ് എന്റെ പാട്ടിനു പിറകില്‍. അമ്മയ്ക്ക് പാട്ട് ഇഷ്ടമാണ്. പക്ഷേ എനിക്ക് സംഗീതം ഇഷ്ടമാണെന്ന് തിരിച്ചറിഞ്ഞ അന്നുമുതല്‍ സംഗീതം പഠിപ്പിക്കാനും പരിപാടികളില്‍ പങ്കെടുപ്പിക്കാനും അമ്മയായിരുന്നു മുന്‍പില്‍. അമ്മയ്ക്ക് അങ്ങനെയൊരു നിലപാട് ഇല്ലായിരുന്നുവെങ്കില്‍ എന്നിലേക്ക് ഒരിക്കലും സംഗീതം കടന്നു വരില്ല.

എന്തൊക്കെ ആയാലും, നല്ല പാട്ടുകള്‍ കേട്ടാല്‍ നമ്മളെല്ലാം ആസ്വദിക്കും. സംഗീതത്തിനു നമ്മുടെ മാനസികാവസ്ഥ വളരെവേഗം മാറ്റിമറിക്കാനുള്ള ഒരു അപാരമായ കഴിവുണ്ട്.

ഇപ്പോഴത്തെ നേട്ടം ക്ഷണികമാണ്.ഇനിയും കൂടുതൽ സമയം സംഗീതത്തിനായി സമർപ്പിക്കണമെന്നുണ്ട്.

ആതുര സേവനമാണ് എന്റെ മേഖല. പാട്ടും വൈദ്യവും സമന്വയിപ്പിച്ചു പോകുന്നതിന് തടസ്സമൊന്നുമില്ല. അയ്യപ്പസ്വാമി ആൽബത്തിന് മ്യൂസിക്ക് നൽകി, അതിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ ഗിരീഷിന്റെ മ്യൂസിക്ക് ജനങ്ങൾ സ്വീകരിച്ചു എന്നതിന് തെളിവാണ് അത് ഈ വർഷത്തെ ഹിറ്റ് ഗാനങ്ങളിലൊന്നായി തീരാൻ കാരണമായത്.

ഹരിഹര സാറിൻ്റെ വരികളായിരുന്നു അതും. ഞങ്ങളുടെ കോമ്പിനേഷൻ രസക്കൂട്ട് ജനങ്ങളിഷ്ടമാവുന്നുണ്ട്. ഈ വർഷത്തെ ശബരിമല അയ്യപ്പസാമാജത്തിൻ്റെ ശബരീശ പുരസ്ക്കാരം ഞങ്ങൾക്കു രണ്ടു പേർക്കും കിട്ടി.

ജീവിതത്തിലെ മുറിവുണക്കാന്‍ സംഗീതത്തേക്കാള്‍ മികച്ചൊരു മരുന്നില്ലല്ലോ. എല്ലാ വ്യഥകളേയും ശുഭാപ്തിയിലെത്തിക്കാന്‍ അതിനു മാസ്മരിക കഴിവുണ്ട്. സംഗീത വ്യായാമംകൊണ്ട് അഥവാ ശ്രവണ സുന്ദര നിമിഷങ്ങൾ കൊണ്ട് സ്വായത്തമാക്കുന്ന മാനസിക-ശാരീരിക ആനന്ദം നമ്മുടെ ആരോഗ്യാവസ്ഥയെ കൂടി മെച്ചപ്പെടുത്തുന്നുണ്ട്.

ചിലപ്പോഴൊക്കെ ഒരു അർത്ഥവത്തായ പാട്ട് കേള്‍ക്കുമ്പോള്‍ നമ്മള്‍ തന്നെ നമ്മെയോർത്ത് വിസ്മയിക്കാറില്ലേ. മറ്റു ചിലപ്പോള്‍ മടിപിടിച്ചു ഇരിക്ക്മ്പോള്‍ ഒരു മനോഹരമായ മെലഡി കേട്ടാല്‍ എവിടുന്നോ ഒരു ഉണര്‍വ് കിട്ടുന്നതും കാണാം. അങ്ങനെ എത്രയെത്ര വിധത്തില്‍ സംഗീതം നമ്മെ മറ്റൊരു മായാലോകത്തില്‍ എത്തിക്കുന്നു അല്ലേ...?

Advertisment