Advertisment

മലയാള നരവംശ ചരിതമാണ് ശബരിമല (ലേഖനം)

author-image
ഹാജിറ ഷെറീഫ് sheref
Updated On
New Update

publive-image

Advertisment

ശബരിമല അയ്യപ്പനെക്കുറിച്ചും, അവിടുന്നിൻ്റെ മാഹാത്മ്യത്തെക്കുറിച്ചും പരിപൂർണമായി വർണിയ്ക്കാൻ ആയിരം നാവുള്ള അനന്തനും സാധിക്കില്ലെന്ന യാഥാർഥ്യത്തിൽ നിന്നുകൊണ്ട് ചില വിവരങ്ങൾ മാന്യരായ സത്യം ഓൺലൈൻ വായനക്കാരോട് പങ്കുവയ്ക്കാം.

ശബരിമല ക്ഷേത്രം കേരളത്തിൻ്റെ നരവംശ ചരിത്രവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന ഒരു ആരാധനാ കേന്ദ്രമാണ്. പലരും പല തർക്കങ്ങളും വിതർക്കങ്ങളും ശബരിമലയെക്കുറിച്ച് പലകാലങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഈ അടുത്ത കാലത്ത് ഒരു പ്രമുഖ ചാനലും പത്രവും ചേർന്ന് ശബരിമല ചെമ്പോല എന്ന ഒരു വ്യാജ മാവുങ്കൽ രേഖ ചമച്ച് നാട്ടുകാരെ പറ്റിച്ചത് പോലും നമ്മൾ കണ്ടു.

ചില വങ്കന്മാരുടെ പ്രധാന വീക്ഷണമാണ് ശബരിമല എന്നത് ബ്രാഹ്‌മണ ക്ഷേത്രമല്ല എന്നൊക്കെ. ഇതിൻ്റെ വസ്തുത ചികയുമ്പോഴാണ് എന്താണ് മലയാള ബ്രാഹ്മണൻ എന്ന് മനസിലാക്കുക. സ്കന്ദ പുരാണത്തിലെ സഹ്യാദ്രി ഖണ്ഡത്തിലെ ഉത്തരാർത്ഥം ഒന്നാം അദ്ധ്യായത്തിൽ വിവക്ഷിച്ചിരിയ്ക്കുന്നതിൻ പ്രകാരത്തിൽ ക്ഷത്രിയ നിഗ്രഹത്തിന് ശേഷം വൈതരണി നദിയ്ക്ക് (കലിംഗത്തിലെ ഒരു നദി) തെക്കായും, മംഗലാപുരത്തു നിന്നും കുറെയകലെയുള്ള സുബ്രഹ്മണ്യമെന്ന ഗ്രാമത്തിന് വടക്കായുമുള്ള പ്രദേശത്ത് പരശുരാമസ്വാമി തപസ്സ് ആരംഭിച്ചു.

ആശ്രമത്തിലെ നിത്യ നിദാനമായ യാഗങ്ങൾക്കും മറ്റു കർമ്മങ്ങൾക്കുമായി പല ദിക്കിലുമുള്ള ബ്രാഹ്മണരെ അദ്ദേഹം ക്ഷണിച്ചുവെങ്കിലും അവരാരും തന്നെ എത്താൻ തയ്യാറായില്ല. അങ്ങനെയിരിയ്‌ക്കെ സമുദ്ര സ്നാനത്തിനായി അദ്ദേഹം പോയപ്പോൾ അവിടെ മത്സ്യം പിടിയ്ക്കുവാനെത്തിയ മുക്കുവരെ കണ്ടുമുട്ടി.

ഉടൻ തന്നെ അവരുടെ ചൂണ്ട നൂൽ പൊട്ടിച്ച് (ഇന്നത്തെ പോലുള്ള പ്ലാസ്റ്റിക് ചൂണ്ട നൂൽ ആണെന്ന് ആരും തെറ്റിദ്ധരിയ്ക്കരുത്) പൂണൂലാക്കി അവരെ ധരിപ്പിച്ച് ഉപനയനം ചെയ്യിച്ചു. ശേഷം അവർക്ക് ബ്രാഹ്മണ്യം നൽകുകയും 14 ഗോത്രങ്ങളും കുലങ്ങളും കല്പിയ്ക്കുകയും ചെയ്തു.

ശേഷം ചതുരംഗം എന്ന പ്രദേശത്ത് അവർക്ക് വാസസ്ഥാനം അനുവദിയ്ക്കുകയും ചെയ്തു. മലയാള ബ്രാഹ്മണരായ നിങ്ങളുടെ ആവശ്യങ്ങൾക്കായി എപ്പോൾ എന്നെ സ്മരിയ്ക്കുന്നുവോ അപ്പോൾ ഞാൻ എത്തിക്കൊള്ളാം എന്ന്  പരശുരാമസ്വാമി അവർക്ക് വരവും നൽകിയ ശേഷം മറഞ്ഞു.

കുറെ നാളുകൾക്ക് ശേഷം പരശുരാമസ്വാമി വരുമോ എന്ന സന്ദേഹം തീർക്കുവാനായി മലയാള ബ്രാഹ്മണർ അദ്ദേഹത്തെ സ്മരിയ്ക്കുകയും ഉടൻതന്നെ അദ്ദേഹം പ്രത്യക്ഷനാകുകയും ചെയ്തു. പരീക്ഷണാർത്ഥം സ്മരിയ്ക്കപ്പെട്ടതാണെന്ന് അറിഞ്ഞ പരശുരാമസ്വാമി കോപിഷ്ഠനായി ശപിച്ചു.

നിങ്ങൾ ദുർവൈദ്യന്മാരും, നിന്ദ്യന്മാരും, പരാന്നഭോജികളും, ആക്ഷേപം കേൾക്കുന്നവരും, കുത്സിതന്മാരും, സേവാപരന്മാരും, ദരിദ്രന്മാരുമായി പോകട്ടെ എന്നായിരുന്നു ശാപം. ഇതാണ് സാമ്പ്രദായികമായ മലയാള ബ്രാഹ്മണോത്പത്തിയായി പുരാണത്തിൽ പറഞ്ഞിരിയ്ക്കുന്നത്.

ബ്രാഹ്മണർ പുറത്തുനിന്നെങ്ങോ വന്നവരാണെന്ന ധാരണ സമൂഹത്തിൽ സൃഷ്ടിയ്ക്കാൻ അങ്ങനെയുള്ള ധാരണ നിലനിൽക്കുന്നതിൻ്റെ ഗുണഭോക്താക്കളായുള്ളവർ വളരെക്കാലങ്ങളായി ശ്രമിയ്ക്കുന്നുണ്ട്. അതിലൊന്നും യാതൊരു കഥയുമില്ലന്ന് ഈയുള്ളവൻ പറഞ്ഞു കൊള്ളട്ടെ.

പണ്ടുകാലത്ത് മഹാരാജാവാണ് ക്ഷേത്ര അവകാശങ്ങൾ നിശ്ചയിച്ചു വച്ചിരുന്നത്. അത് തന്ത്രിമാർക്ക് കൈമാറി നിശ്ചയിച്ചതും മഹാരാജാവാണ്. അങ്ങനെയുള്ള ശബരിമല തന്ത്രിസ്ഥാനം താഴ്‌മൺ കുടുംബത്തിന് ലഭിച്ചതിൽ ചിലർക്കൊന്നും സഹിയ്ക്കുന്നില്ല എന്നതിൻ്റെ തെളിവാണ് പല വരട്ടു വാദങ്ങളുടെയും ഹേതു.

ഉദയനൻ എന്ന മറവപ്പടയുടെ തലവനായ കൊള്ളക്കാരനുമായി ഏറ്റുമുട്ടാൻ പന്തള ദേശത്തിനെ സഹായിക്കാൻ മലയാള ഭൂമിയിൽ രാജാക്കന്മാരാരും തയ്യാറാവാതെ വരികയും അങ്ങനെ പാണ്ടി രാജാവിനോട് പന്തള രാജാവ് സഹായം ചോദിയ്ക്കുകയും ചെയ്തു.

സഹായം ചെയ്യാമെന്നേറ്റ പാണ്ടി രാജാവ് ഈഴം നാട്ടിൽ നിന്നും പടയാളികളെ എത്തിച്ചു. ഈഴം നാട് എന്നാൽ ശ്രീലങ്കയാണ്‌. (ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം എന്നാണല്ലോ LTTEയുടെ മുഴുവൻ പേര്) അങ്ങനെ ശ്രീലങ്കയിൽ നിന്നും പാണ്ടിരാജാവ് യുദ്ധത്തിനായി കൊണ്ടുവന്നവരാണ് ഈഴവർ.

പന്തള രാജ്യത്തിന് വേണ്ടി യുദ്ധം വിജയിച്ച ഈഴവർക്ക് മഹാരാജാവ് ചേകവർ സ്ഥാനം നൽകി ഇന്നത്തെ മലബാറിൽ വാസം നൽകി എന്നും ചില ചരിത്രകാരന്മാർ പറയുന്നുണ്ട്. എന്തായാലും ശബരിമല എന്നത് മലയാള നരവംശ ചരിത്രത്തിലും പ്രധാനപ്പെട്ട ഒരേടാണ്.

സ്വാമിയെ ശരണമയ്യപ്പാ

Advertisment