Advertisment

"ഇന്ത്യക്ക് ശത്രുക്കൾ രണ്ടല്ല, നമ്മൾ പൊരുതാൻ സജ്ജമാകേണ്ടത് നമ്മുടെ "രണ്ടര" ശത്രുക്കളോട്"... ജനറൽ വിപിൻ റാവത്ത് പറഞ്ഞത് 100 % സത്യമെന്ന് തെളിഞ്ഞു !

New Update

publive-image

Advertisment

ജനറൽ വിപിൻ റാവത്ത് പറഞ്ഞത് 100 % സത്യമെന്ന് തെളിഞ്ഞു ! ഇന്ത്യക്ക് ശത്രുക്കൾ രണ്ടല്ല, നമ്മൾ പൊരുതാൻ സജ്ജമാകേണ്ടത് നമ്മുടെ "രണ്ടര" ശത്രുക്കളോട് എന്നാണദ്ദേഹം പറഞ്ഞത് !!

ആരാണ് ഈ 'അര ' ശത്രു ? ജനറൽ റാവത്ത് ലക്ഷ്യംവച്ചത് നമ്മുടെ ഒന്നും രണ്ടും ശത്രുക്കൾ ചൈനയും പാക്കിസ്ഥാനും ആണെന്നും അര ശത്രു നമ്മുടെ രാജ്യത്തിനുള്ളിൽത്തന്നെയുള്ള രാഷ്ട്രവിരോധികളായ ക്ഷുദ്രശക്തികളുമെന്നാണ്. ആവശ്യം വന്നാൽ സൈന്യം ഇവരെ നേരിടാൻ സദാ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

publive-image

സിഡിഎസ് ഉൾപ്പെടെയുള്ള സൈനികരുടെ ദുഖകരമായ അപകടമരണത്തെത്തുടർന്ന് സമൂഹമദ്ധ്യമങ്ങളിൽ ധാരാളം ഹീനപ്രചാരണങ്ങളും സന്തോഷസൂചകമായ സന്ദേശങ്ങളും ആഹ്ളാദ ഇമോജികളും പോസ്റ്റ് ചെയ്ത ഹീനകൃത്യം വിഷലിപ്തമായ മനസ്സിനുടമകളായവരുടെ ഒളിച്ചിരുന്ന രാജ്യത്തോടുള്ള ശത്രുത അതോടെ മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

publive-image

രാജ്യത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന ഇത്തരത്തിലുള്ള രാജ്യദ്രോഹശക്തികളെയാണ് ജനറൽ വിപിൻ റാവത്ത് "അര ശത്രുക്കൾ" എന്ന് വിളിച്ചത്. അത് സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. രാജ്യസുരക്ഷയ്ക്കുതന്നെ ഇവർ അപകടകാരികളാണ്. ഇവർക്കെതിരേ ജാഗരൂകരായിരിക്കാൻ സമൂഹം തയ്യാറാകേണ്ടതുമാണ്.

publive-image

വിപിൻ റാവത്തിന്റെ മക്കളായ കൃതികയും തരിണിയും പ്രധാനമന്ത്രിക്കൊപ്പം

ഈ ഹെലികോപ്റ്റർ അപകടത്തിൽ സന്തോഷം പങ്കുവച്ച പോസ്റ്റുകൾ ഫേസ്ബുക്കിലും ട്വിറ്ററിലും വ്യാപകമായി പ്രചരിച്ചിരുന്നു. രാജ്യം ദുഖത്തിലാണ്ടുപോയ സമയത്ത് അതിൽ ആനന്ദം കണ്ടെത്തുകയും ആഹ്ളാദം പങ്കുവയ്ക്കുകയും ചെയ്ത സാമൂഹ്യവിരുദ്ധ ശക്തികളിൽ ജിഹാദികൾ, തീവ്രവാദികൾ, വിഘടനവാദികൾ, ഖാലിസ്ഥാൻ വാദികൾ, വർഗീയവാദികൾ ഉൾപ്പെടെയുള്ളവരാണ്.

publive-image

സർക്കാരും അന്വേഷണ ഏജൻസികളും ഇവർക്കെതിരേ ശക്തമായ നടപടിയെടുക്കാൻ തുടക്കമിട്ടപ്പോ ൾത്തന്നെ പലരും പോസ്റ്റുകൾ ഡിലീറ്റ് ചെയ്യുകയും പ്രൊഫൈൽ തിരുത്തുകയും ചെയ്തിരിക്കുന്നു.

രാഷ്ട്രീയ വിരോധം രാഷ്ട്ര വിരോധമാക്കി മാറ്റുകയാണ് ഇക്കൂട്ടർ ചെയ്തിരിക്കുന്നത്. സർക്കാരിനോടുള്ള അന്ധമായ എതിർപ്പ് രാഷ്ട്രത്തോടുള്ള ശത്രുതയാക്കുന്ന മാനസികത കണ്ടില്ലെന്ന് നടിക്കാനാകില്ല.നാളെ എപ്പോഴെങ്കിലും രാജ്യം വിപത്തിൽപ്പെടുമ്പോൾ ശത്രുക്കളായി ഇക്കൂട്ടരും രംഗത്തു വന്നേക്കാം.

publive-image

കൊല്ലപ്പെട്ട ബ്രിഗേഡിയർ ലിഡ്ഡറുടെ മകൾ ആഷ്‌ന പിതാവിന് അന്ത്യചുംബനം നൽകുന്നു

ഈ സംഭവത്തോടെ പല പൊയ്‌മുഖങ്ങളും അഴിഞ്ഞുവീണിരിക്കുന്നു. സർക്കാരിനോടുള്ള എതിർപ്പിന്റെ പേരിൽ ജന്മനാടിനെ അടച്ചാക്ഷേപിക്കുന്ന - അപമാനിക്കുന്ന ഹീനപ്രവർത്തികൾ അനുവദിക്കാൻ പാടില്ല.

publive-image

ആരുടെയൊക്കെയോ കയ്യടികൾക്കും വോട്ടു രാഷ്ട്രീയത്തിനും വേണ്ടി രാജ്യദ്രോഹശക്തികളെ രഹസ്യ മായോ പരസ്യമായോ പ്രോത്സാഹിപ്പിക്കുന്ന ഏതാനും സാംസ്കാരികനായകരും രാഷ്ട്രീയപ്രസ്ഥാനങ്ങളും തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നതെന്ന യാഥാർഥ്യം മറക്കേണ്ട. കാരണം ഈ വിഷം വമിപ്പിക്കുന്ന മനസികതയ്ക്ക് പിന്നിൽ ദേശവിരുദ്ധശക്തികളുടെയും ശത്രുരാജ്യങ്ങളുടെയും കൈകളുണ്ടാകാം.

publive-image

ചിത്രത്തിൽ കാണുന്ന രാജസ്ഥാനിലെ ടോങ്ക് പട്ടണത്തിൽ താമസക്കാരനായ ജാവേദ് ഖാൻ എന്ന വ്യക്തിയെ ജനറൽ വിപിൻ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത അപകീർത്തികരമായ വിഷയത്തിൽ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. പോലീസ് തന്നെ തിരയുന്നു എന്ന് മനസ്സിലാ ക്കിയ ജാവേദ് ഖാൻ തൻ്റെ പോസ്റ്റു ഡീലീറ്റ് ചെയ്യുകയും പ്രൊഫൈൽ തിരുത്തുകയും ചെയ്തിരുന്നു.

രഹസ്യാന്വേഷണ ഏജൻസികൾ ഇപ്പോൾ വ്യാപകമായി ഈ രാഷ്ട്രവിരോധശക്തികളെ നിരീക്ഷിച്ചു വരുകയാണ്, പലരെയും തിരയുന്നുമുണ്ട്. മിക്കവരും പോസ്റ്റുകളും പ്രൊഫൈലുകളും വരെ ഡീലീറ്റ് ചെയ്തിരിക്കുന്നു.

ഈ വിഷയത്തിൽ മുൻ ഇന്റലിജൻസ് അധികാരി വിക്രം സിംഗിന്റെ വാക്കുകൾ വളരെ പ്രസക്തമാണ്. അതായത് " അതീവ അപകടകാരികളായ ഇത്തരം രാഷ്ട്രവിരുദ്ധശക്തികൾക്കെതിരേ പോലീസീനും സർക്കാരുകൾക്കുമൊപ്പം സമൂഹവും ജാഗരൂകരാകേണ്ടതാണ് "

(കടപ്പാട് - ദൈനിക് ജാഗരൺ, G India & VS)

Advertisment