Advertisment

ഇന്ന് കേരളത്തിലും ഗുണ്ടാസംഘങ്ങളുടെ തേർ വാഴ്ചയാണ്. ജനജീവിതത്തെ സാരമായ രീതിയിൽ ബാധിക്കും വിധം ഇക്കൂട്ടർ ഭീതി പടർത്തുന്നുണ്ട്. പല ഗുണ്ടാ ആക്രമണങ്ങളും നമ്മുടെ നിയമസംഹിതയെത്തന്നെ വെല്ലുവിളിക്കുന്ന തരത്തിലാണ് ! ഇതോ ദൈവത്തിന്റെ സ്വന്തം നാട് ?

New Update

publive-image

Advertisment

മുംബൈയിൽ ഒരിക്കൽ അധോലോക - ഗുണ്ടാസംഘങ്ങളുടെ വിളയാട്ടമായിരുന്നു. അവരുടെ തണലിൽ ഛോട്ടാ ദാദാമാരും ഠപോരികളും അവിടെ കളംനിറഞ്ഞു വിലസി. ജനജീവിതം ദുസ്സഹമായി. സാധാരണക്കാർ വരെ അവിടെ ജീവിക്കണമെങ്കിൽ ഹഫ്ത്ത കൊടുക്കേണ്ട അവസ്ഥയായി.

പഞ്ചാബിൽ തീവ്രാദവാദം അമർച്ചചെയ്യാനായി "Bullet for Bullet" മോഡൽ ഓപ്പറേഷൻ നടത്തി വിജയിപ്പിച്ച Julio Francis Ribeiro (ജെ.എഫ്. റബിറോ) എന്ന പോലീസ് മേധാവിയെ പിന്നീട് മുംബൈ പോലീസ് കമ്മീഷണറായി നിയമിച്ചു.

അദ്ദേഹം മുംബൈയിലെ ഗുണ്ടാ - ക്രിമിനലുകളുടെ ഒരു ഹിറ്റ്ലിസ്റ്റ് തയ്യറാക്കി. അതിൻപ്രകാരം 'Clean Mumbai' എന്ന ഓപ്പറേഷൻ നടത്തുകയും നിരവധി ഗുണ്ടകൾ - ദാദാമാർ ഒക്കെ ഒന്നുകിൽ നാടുവിടുകയോ അല്ലെങ്കിൽ കൊല്ലപ്പെടുകയോ ചെയ്യുകയായിരുന്നു. താൻ ജനിച്ചുവളർന്ന നാട്ടിൽ ജനങ്ങൾക്ക് സമാധാനം ഉറപ്പാക്കുമെന്ന അദ്ദേഹത്തിൻ്റെ നിശ്ചയദാർഢ്യം ഫലം കണ്ടു.

4 വര്‍ഷം കൊണ്ട് അദ്ദേഹം മുംബൈയുടെ മുഖച്ഛായതന്നെ മാറ്റിയെടുത്തു. അക്കാലത്ത് നടന്ന നിരവധി ഏറ്റുമുട്ടലെകളെപ്പറ്റി വിമർശനങ്ങൾ ഉയർന്നെങ്കിലും അതൊന്നും അദ്ദേഹത്തിൻ്റെ കൃത്യനിർവഹണത്തെ ബാധിച്ചില്ല.

ഇന്ന് കേരളത്തിലും ഗുണ്ടാസംഘങ്ങളുടെ തേർ വാഴ്ചയാണ്. ജനജീവിതത്തെ സാരമായ രീതിയിൽ ബാധിക്കും വിധം ഇക്കൂട്ടർ ഭീതി പടർത്തുന്നുണ്ട്. പല ഗുണ്ടാ ആക്രമണങ്ങളും നമ്മുടെ നിയമസംഹിതയെത്തന്നെ വെല്ലുവിളിക്കുന്ന തരത്തിലാണ്.

അതിവേഗത്തിലുള്ള നഗരവത്‌കരണത്തിന്റെയും റിയൽ എസ്റ്റേറ്റ്‌, മയക്കുമരുന്ന്, കള്ളക്കടത്ത് , കൊള്ളപ്പലിശ, ഖനന -മണ്ണ് മാഫിയാകളുടെയും തഴച്ചുവളരലും രാഷ്ട്രീയ ഇടപെടലുകളുമാണ് ഗുണ്ടാസംഘങ്ങളുടെ ഭയരഹിതമായ ഇടപെടലുകൾക്ക് കാരണം.

പൊതുസമൂഹത്തിന് സ്വൈരജീവിതം (ജീവനും സ്വത്തിനും സുരക്ഷ) ഉറപ്പാക്കേണ്ടത് സർക്കാരിന്റെയും പോലീസിന്റെയും കടമയാണ്. നിയമവാഴ്ചയെത്തന്നെ ഇക്കൂട്ടർ പരസ്യമായി വെല്ലുവിളിക്കുന്നതാണ് ഈ ചിത്രത്തിലെ ദൃശ്യങ്ങൾ.

കേരളത്തിലെ ഗുണ്ടാ - ക്വൊട്ടേഷൻ സംഘങ്ങളെ ഉന്മൂലനം ചെയ്യാൻ അതിശക്തമായ കർമ്മപദ്ധതി സർക്കാരും പോലീസ് മേധാവിയും ചേർന്ന് തയ്യാറാക്കാൻ ഇനിയും അമാന്തിച്ചുകൂടാ.

Advertisment