Advertisment

ഇസ്രായേലും യുഎഇയും ഇനിമുതൽ ഭായി ഭായി ...! ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഇസ്രായേൽ പ്രധാനമന്ത്രി യുഎഇ സന്ദർശിക്കുന്നത്. 2020 ലാണ് യുഎഇ ഇസ്രായേലിന് അംഗീകാരം നൽകിയത്

New Update

publive-image

Advertisment

73 വർഷങ്ങൾക്കുശേഷം ഇരു രാജ്യങ്ങളും ഇതാദ്യമായി ചരിത്രം രചിച്ചിരിക്കുകയാണ്. 1948 ൽ നിലവിൽവന്ന ഇസ്രായേലിന്റെ അറബ് ശത്രുരാജ്യങ്ങളിൽ മുൻപന്തിയിലായിരുന്നു യുഎഇ. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ അബുദാബിയിലെത്തിയ ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് നൽകിയ ആദ്യപ്രതികരണം ഇങ്ങനെയായിരുന്നു.

"ഞാൻ ഒരേയൊരു സന്ദേശവുമായാണ് ഇവിടെ എത്തിയിരിക്കുന്നത്. യുഎഇ ഭരണനേതൃത്വത്തോടും ഇവിടുത്തെ ജനങ്ങളോടും ഞാൻ പറയാനാഗ്രഹിക്കുന്നത് എന്തെന്നാൽ നമ്മൾ അയൽക്കാർ മാത്രമല്ല സഹോദരങ്ങൾ (ഭായി) കൂടിയാണ് എന്ന വസ്തുത അറിയുക"

publive-image

ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഇസ്രായേൽ പ്രധാനമന്ത്രി യുഎഇ സന്ദർശിക്കുന്നത്. 2020 ലാണ് യുഎഇ ഇസ്രായേലിന് അംഗീകാരം നൽകിയത്. ഐതിഹാസികമായ ഈ സന്ദർശനത്തിൽ യുഎഇ നൽകിയ വരവേൽപ്പിന് ബെന്നറ്റ് നന്ദി അറിയിച്ചതോടൊപ്പം യുഎഇയുമായി നിരവധി കരാറുകൾ ഒപ്പുവയ്ക്കുകയും ചെയ്തു.

വലിയൊരു പ്രതിനിധി സംഘത്തോടൊപ്പമായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി വന്നത്. ട്രേഡ്, ഡെവലപ്പ്മെന്റ്, സൈബർ സെക്യൂരിറ്റി, വിദ്യാഭ്യാസം, വ്യോമയാന മേഖലകളിലാണ് ഇസ്രായേ ലുമായി യുഎഇ കരാറുകൾ ഒപ്പിട്ടത്.

publive-image

ഇറാൻ നടത്തുന്ന ആണവപരീക്ഷണങ്ങൾ ഇസ്രായേലിനൊപ്പം അറബ് രാജ്യങ്ങൾക്കും ഭീഷണിയാണ്. ആ ആശങ്ക ഇരു രാജ്യങ്ങൾക്കുമുണ്ട്. ഇറാൻ ആണവശക്തിയാകുന്നത് തടയാനുള്ള ശ്രമങ്ങൾ അമേരിക്ക നടത്തിവന്നത് ഇപ്പോൾ നിലച്ചിരിക്കുകയുമാണ്.

ഇസ്രായേൽ - യുഎഇ ബന്ധം ആ പശ്ചാലത്തിൽ വളരെയേറെ പ്രാധാന്യമുള്ളതാണ്. സൗദി അറേബ്യ, ബഹറിൽ എന്നീ രാജ്യങ്ങളും ഇസ്രായേലിന് അംഗീകാരം നൽകിയിട്ടുണ്ട്.

Advertisment