Advertisment

ഒരിറ്റു ദാഹജലം തേടി ! കെനിയയില്‍ ജലാശയങ്ങൾ വറ്റിയതുമൂലം അവിടെ വെള്ളം തേടിയിറങ്ങുന്ന മൃഗങ്ങൾ ചെളിയിൽ പുതഞ്ഞു രക്ഷപെടാനാകാതെ പിടഞ്ഞുമരിക്കുകയാണ്...

New Update

publive-image

Advertisment

ഒരിറ്റു ദാഹജലം തേടി ! കെനിയയിൽ നിന്നുള്ള കാഴ്ച്ചയാണിത്. മഴയില്ലാത്തതിനാൽ കൊടും വരൾച്ച നേരിടുന്ന കെനിയയിലെ സാബിലി വൈൽഡ് സെഞ്ച്വറിയിൽ ആഹാരവും വെള്ളവും കിട്ടാതെ വന്യമൃഗങ്ങൾ ചത്തൊടുങ്ങുകയാണ്.

ഇക്കൊല്ലം കെനിയയിൽ വെറും 30 % മഴയാണ് ലഭിച്ചത്. വനമേഖല വാരണ്ടുകരിഞ്ഞതിനാൽ വന്യമൃഗങ്ങൾ പലായനം ചെയ്യുന്നു. ജലാശയങ്ങൾ വറ്റിയതുമൂലം അവിടെ വെള്ളം തേടിയിറങ്ങുന്ന മൃഗങ്ങൾ ചെളിയിൽ പുതഞ്ഞു രക്ഷപെടാനാകാതെ പിടഞ്ഞുമരിക്കുകയാണ്.

ചിത്രത്തിൽ കാണുന്ന 6 ജിറാഫുകളും അങ്ങനെയാണ് മരണപ്പെട്ടത്. ആഹാരമില്ലാതെ എല്ലും തോലുമായി ആരോഗ്യം നശിച്ച ജിറാഫുകൾ കുടിവെള്ളത്തിനായി വറ്റിപ്പോയ ജലാശയത്തിൽ അകപ്പെട്ടാണ് മരിക്കുന്നത്.

publive-image

ചെളിയിൽ പുതഞ്ഞുപോയ കാലുകൾ വലിച്ചെടുത്തു പുറത്തേക്കുവരാനുള്ള ശക്തിയില്ലാതെ അവിടെ പിടഞ്ഞു പിടഞ്ഞു പ്രാണനുപേക്ഷിക്കുകയായിരുന്നു. അവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്യാനായി ജെസിബി മൂലം പുറത്തുകൊണ്ടുവന്നപ്പോഴുള്ള ചിത്രമാണ് ഇത്.

ഈ ചിത്രങ്ങൾ ലോകത്തിന്റെ ശ്രദ്ധയിൽ വന്നിരിക്കുകയാണ്. നിരവധി സംഘടനകളും മൃഗസ്നേഹികളും കെനിയയിലെ വന്യമൃഗങ്ങളെ രക്ഷിക്കാനുള്ള തലപുകഞ്ഞ ആലോചനയിലാണ്.

Advertisment