Advertisment

ഈ വില്ലനാണ് യഥാർത്ഥ ഹീറോ... പ്രകാശ് രാജിനുമുന്നിൽ ശിരസ്സുനമിച്ച് ലോകം...

New Update

publive-image

Advertisment

അനാഥയും ദളിതയുമായ ശ്രീചന്ദന എന്ന വിദ്യാർത്ഥിനിക്ക് സാമ്പത്തിക സഹായം നൽകി യുകെയിലയച്ചു മാസ്റ്റർ ഡിഗ്രിയെടുപ്പിച്ചശേഷം ഇപ്പോൾ ജോലിക്കായി അവിടെത്തന്നെ തുടരാൻ വേണ്ടി വീണ്ടും ധനസഹായം അയച്ചുനൽകിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്.

ആന്ധ്രപ്രദേശിലെ രാജമുന്ദ്രി സ്വാദേശിനിയായ ടി. ശ്രീചന്ദന എന്ന അനാഥയായ ദളിത് വിദ്യാർത്ഥിനി പഠനത്തിൽ ബഹുമിടുക്കിയായിരുന്നു. ബിഎസ്‌സി കഴിഞ്ഞശേഷം യുകെയിൽ പോയി പഠിക്കണമെന്നായിരുന്നു മോഹം. ആദികവി നന്നയ യൂണിവേഴ്സിറ്റി, രാജമുണ്ട്രി (Adikavi Nannaya University, Rajahmundry) യിൽ നിന്നും സ്കോളർഷിപ്പോടെയാണ് ശ്രീചന്ദന ബിഎസ്‌സി പൂർത്തിയാക്കിയത്.

യുകെയിലെ മൂന്നു പ്രസിദ്ധ യൂണിവേഴ്സിറ്റികളിൽനിന്നും (Salford in Manchester, Wrexham Glyndwr University in Wrexham and Solent University, Southampton) അവൾക്ക് സ്‌കോളർഷിപ്പും ലഭിച്ചിരുന്നു. അപ്പോഴും ഇഷ്ടവിഷയമായ MA in Computer Science and Information Technology അവിടെപ്പോയി താമസിച്ചുപഠിക്കാനുള്ള സാമ്പത്തികം തടസ്സമായി.

ഒരു സംഘടനവഴി നടത്തിയ സഹായാഭ്യർത്ഥന തമിഴ് സിനിമാ നിർമ്മാതാവും സംവിധായകനുമായ നവീന്‍ മുഹമ്മദലി കാണുകയും അക്കാര്യം പ്രകാശ് രാജിനെ ധരിപ്പിക്കുകയുമായിരുന്നു. പ്രകാശ് രാജിനെ വിവരമറിയിക്കാൻ കാരണവുമുണ്ട്. അതായത് സിനിമാലോകത്ത് മറ്റാരേക്കാളും ചാരിറ്റിയും നിർദ്ധനർക്ക് സഹായവും നൽകുന്ന ഒരേയൊരു വ്യക്തിയാണ് പ്രകാശ് രാജ് എന്നതുതന്നെ.

നൽകുന്ന സഹായം അദ്ദേഹം പുറത്തുപറയാറില്ല. ആർക്കെങ്കിലും നൽകുന്ന സഹായം നാട്ടുകാരോട് വിളിച്ചുപറയുന്നത് അഭികാമ്യമല്ലെന്ന ഉറച്ച നിലപാടുകാരനാണ് അദ്ദേഹം.

ശീചന്ദനയുടെ വിവരമറിഞ്ഞപ്പോൾ പ്രകാശ് രാജ് അതേപ്പറ്റി രഹസ്യമായി അന്വേഷിക്കുകയും വിഷയം സത്യമാണെന്ന് ബോദ്ധ്യമാകുകയും ഉടൻതന്നെ കുട്ടിക്ക് ലണ്ടനിൽ പോകാനും അവിടെ താമസിച്ചുപഠിക്കാ നുമുള്ള സാമ്പത്തിക സഹായം അദ്ദേഹം ഏർപ്പാടാക്കുകയും ചെയ്തു.

ഇപ്പോൾ ചരിചന്ദന മാസ്റ്റർ ഡിഗ്രി കരസ്ഥമാക്കിയശേഷം ജോലിക്കായി യുകെയിൽത്തന്നെ തുടർന്നുകൊണ്ട് പരിശ്രമിക്കുന്നതും അതിനായി വീണ്ടും പ്രകാശ് രാജ് സാമ്പത്തികസഹായം നല്കിയതുമെല്ലാം നവീൻ മുഹമ്മദ് ആണ് ട്വിറ്റർ വഴി ലോകത്തെ അറിയിച്ചിരിക്കുന്നത്.

നവീൻ മുഹമ്മദ് തൻ്റെ ട്വിറ്റർ പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇങ്ങനെ "അനാഥയും നിർദ്ധനയും ദളിതയുമായ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നതിനു നന്ദി സർ"

അഭിനേതാവ് പ്രകാശ് രാജിന്റെ ഈ മാനവികത സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സമൂഹത്തിന്റെ എല്ലാത്തുറയിലുള്ളവരുടെയും അനുമോദനപ്രവാഹമാണ് ഇപ്പോൾ അദ്ദേഹത്തിന്.

പ്രകാശ് രാജ് എന്ന വില്ലൻ മറ്റു പലർക്കും മാതൃകയാണ്. അതുകൊണ്ടുതന്നെ അദ്ദേഹമാണ് ഇന്നത്തെ സമൂഹത്തിന്റെ യഥാർത്ഥ ഹീറോ. ആ നന്മ മനസ്സിനുമുന്നിൽ നമിക്കാതെ തരമില്ല.

Advertisment