Advertisment

ഞാൻ അച്ഛന്റെ മകളാണ്...ദാനം നൽകേണ്ട വസ്തുവല്ല ....!! വിവാഹ വേളയില്‍ കന്യാദാന ചടങ്ങിനെ എതിർത്ത ഐഎഎസ് മകള്‍ തന്‍റെ അച്ഛനോട് പറഞ്ഞ വാക്കുകളാണിത്...

New Update

publive-image

Advertisment

ഞാൻ അച്ഛന്റെ മകളാണ്...ദാനം നൽകേണ്ട വസ്തുവല്ല ....!! വിവാഹവേദിയിൽ കന്യാദാന ചടങ്ങിനെ എതിർത്ത ഐഎഎസ് മകൾ തൻ്റെ അച്ഛനോട് പറഞ്ഞ വാക്കുകളാണിവ. വളരെ ഹൃദയഹാരിയായിരുന്നു ആ രംഗം. വിവാഹച്ചടങ്ങുകൾ പൂർത്തിയായശേഷം കന്യാദാനത്തിനായി പിതാവ് വേദിയിലെത്തിയപ്പോഴായിരുന്നു മകളുടെ ഈ പ്രതികരണം.

publive-image

" ഞാൻ അച്ഛന്റെ മകളാണ്. മരിക്കും വരെ ആ ബന്ധത്തിന് മാറ്റമില്ല. അതുകൊണ്ടുതന്നെ ഞാൻ ദാനമായി നൽകപ്പെടേണ്ട വസ്തുവല്ല. ഇവിടെ രണ്ടു കുടുംബങ്ങൾ ഒന്നാകുന്ന അവസരത്തിൽ ഈ ദാനം നൽകൽ ചടങ്ങിന്റെ ആവശ്യമില്ല. "

publive-image

ആ മകളുടെ വാക്കുകൾ കേട്ട് അവിടെകൂടിനിന്നവരെല്ലാം കയ്യടിച്ചു. പലരും നേരിട്ട് അഭിനന്ദനം അറിയിക്കുകയും ചെയ്തു. മാതാപിതാക്കളുടെ കാൽതൊട്ട് വന്ദിച്ച് അവരുടെ അനുഗ്രഹം വാങ്ങിയശേഷം മകൾ ഭർതൃഗൃഹത്തിലേക്ക് പ്രസന്നവതിയായി യാത്രയാകുകയും ചെയ്തു.

publive-image

2018 ബാച്ചിലെ ഐഎഎസ് ഓഫീസർ തപസ്യ പരിഹാറും (മധ്യപ്രദേശ് കേഡര്‍) ഐഎഫ്എസ് അധികാരി ഗാര്‍വിത് ഗാംഗ്വാറും തമ്മിലുള്ള വിവാഹം ഇക്കഴിഞ്ഞ വ്യാഴാഴ്ച മദ്ധ്യപ്രദേശിലെ നരസിംഹപൂർ ജില്ലയിലുള്ള തപസ്യ പരിഹാറിന്റെ ജന്മനാടായ ജോബാ ഗ്രാമത്തിൽ നടന്നപ്പോഴാണ് ഈ ദൃശ്യം അരങ്ങേറിയത്.

publive-image

ഈ വിവാഹവും തപസ്യ പരിഹാർ ഐഎഎസിന്റെ കന്യാദാനത്തിനെതിരായ പരാമർശങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരിക്കുകയാണ്.

Advertisment