Advertisment

അഫ്‌ഗാനിസ്ഥാനിലെ അരാജകത്വം; ലോകനേതാക്കൾ പാക്കിസ്ഥാനിൽ !

New Update

publive-image

Advertisment

താലിബാൻ ഭരണമേറ്റശേഷം ഇപ്പോൾ അവിടുത്തെ 2.28 കോടിവരുന്ന ജനത പട്ടിണിയുടെ വക്കിലാണ്. 32 ലക്ഷം കുഞ്ഞുങ്ങൾ പോഷകാഹാരക്കുറവ് മൂലം വിവിധതരം രോഗത്താൽ വലയുന്നു. മരുന്നും ,ചികിത്സയുമൊക്കെ അവതാളത്തിലുമായി.

സ്ഥിതി വളരെ ഗുരുതരമാണ്. ലോകരാജ്യങ്ങൾ അവരെ ഏതാണ്ട് കയ്യൊഴിഞ്ഞ നിലയാണ്. സഹായം നൽകാമെന്ന് സമ്മതിച്ച രാജ്യങ്ങളും കാൽ പിന്നോട്ടുവലിച്ചു. കാരണം താലിബാൻ മുൻപ് പറഞ്ഞ വാക്കുകൾ പാലിച്ചില്ല എന്നതാണ് കാരണം.

publive-image

സ്ത്രീകൾക്ക് ജോലിചെയ്യാൻ അനുവാദം നൽകുന്നതോടൊപ്പം പെൺകുട്ടികൾക്ക് പഠിക്കാനായി സ്‌കൂളുകൾ തുറക്കാനും തങ്ങൾ തയ്യാറാണെന്നും എന്നാൽ ജീവനക്കാർക്കും അദ്ധ്യാപകർക്കും ശമ്പളം നൽകാനും മറ്റു ചെലവുകൾക്കുമായി തങ്ങളുടെ പക്കൽ പണമില്ലെന്നുമുള്ള അവസ്ഥ ഈ സമ്മേളനത്തിലൂടെ താലിബാൻ ലോക നേതാക്കൾക്കുമുന്നിൽ വെളിപ്പെടുത്താനൊരുങ്ങുകയാണ്.

അതുകൊണ്ട് തങ്ങളുടെ സർക്കാരിനെ ലോകരാജ്യങ്ങൾ അംഗീകരിക്കുകയും മരവിപ്പിച്ചിരിക്കുന്ന ഫണ്ടുകൾ വിട്ടുനൽകുകയും ചെയ്യണമെന്ന താണ് അവരുടെ മുഖ്യ ആവശ്യങ്ങൾ.

publive-image

അഫ്‌ഗാനിസ്ഥാന്റെ 75 % ബജറ്റും വിദേശസഹായത്തെ ആശ്രയിച്ചാണ് നടക്കുന്നത്. ഭക്ഷ്യധാന്യങ്ങൾ, പാൽപ്പൊടി, വൈറ്റമിൻ മരുന്നുകൾ എന്നിവ പോലും അവർക്കിപ്പോൾ ലഭിക്കാത്ത അവസ്ഥയാണ്. കയ്യിൽ പണവുമില്ല.

അഫ്‌ഗാനിൽ നിന്ന് പട്ടിണിയും തൊഴിലില്ലായ്മയും മൂലം ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യാനിടയുണ്ടെന്നും അത് അയൽരാജ്യങ്ങൾക്കു വലിയ ഭീഷണിയും സാമ്പത്തികബാദ്ധ്യതയുമാകുമെന്നും അടിയന്തരമായി വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ ലക്ഷങ്ങൾ അവിടെ ജീവത്യാഗം ചെയ്യാൻ സാദ്ധ്യതയുണ്ടെന്നുമുള്ള പാക്കിസ്ഥാന്റെ അഭ്യർത്ഥനമനിച്ചാണ് ലോകരാജ്യങ്ങളുടെ പ്രതിനിധികൾ ഇസ്‌ലാമാബാദിൽ എത്തിയിരിക്കുന്നത്. ഇന്നും നാളെയുമായാണ് ഈ അടിയന്തര സമ്മേളനം നടക്കുന്നത്.

publive-image

പാക്കിസ്ഥാന്റെ അഭ്യർത്ഥന മാനിച്ച് ഒഐസി (Organisation of Islamic Council) ഉം ഐഡിബി (Islamic Development Bank) പ്രതിനിധികളുമാണ് ആദ്യം പിന്തുണ അറിയിച്ചതും പ്രതിനിധി സംഘത്തെ അയച്ചതും. ഒഐസിയാണ് ഈ സമ്മേളനത്തെ നിയന്ത്രിക്കുന്നതും.

ഈ അടിയന്തര സമ്മേളനത്തിൽ പാക്കിസ്ഥാൻ, ചൈന, റഷ്യ, അമേരിക്ക, ജർമ്മനി, ജപ്പാൻ, ആസ്‌ത്രേലിയ മുതലായ രാജ്യങ്ങളുടെ പ്രതിനിധികളും എത്തുന്നുണ്ട്. ബ്രിട്ടൻ, ഫ്രാൻസ്, ഇറാൻ, യൂറോപ്യൻ യൂണിയൻ, ഐക്യരാഷ്ട്രസഭ, വിശ്വബാങ്ക് പ്രതിനിധികൾക്കും സമ്മേളനത്തിലേക്ക് ക്ഷണമുണ്ട്.

publive-image

ഈ സമ്മേളനത്തിൽ ഇതാദ്യമായി അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിന്റെ പ്രതിനിധികൾ അവരുടെ വിദേശമന്ത്രിയുടെ നേതൃത്വത്തിൽ പങ്കെടുക്കുന്നു എന്നതും അവർ ലോകനേതാക്കൾക്ക് എന്തു റപ്പാണ് നൽകാൻ പോകുന്നതെന്നതും ഏറെ കൗതുകത്തോടെയാണ് ലോകം നോക്കിക്കാണുന്നത്.

ഇന്ത്യയെ ഈ സമ്മേളനത്തിലേക്ക് പാക്കിസ്ഥാൻ ക്ഷണിച്ചതായി അറിയിപ്പില്ല. ഇന്ത്യ അഫ്ഗാനിസ്ഥാന് നൽകുന്ന സഹായങ്ങൾക്ക് (ഭക്ഷ്യധാന്യം, മരുന്നുകൾ, ആശുപത്രി ഉപകരണങ്ങൾ) എന്നിവയ്ക്ക് താലിബാൻ പ്രത്യേകം നന്ദി അറിയിച്ചിട്ടുണ്ട്.

Advertisment