Advertisment

ഇന്ന് ദേശീയ ഉപഭോക്തൃദിനം. അറിയണം... പ്രയോജനപ്പെടുത്തണം... (ലേഖനം)

New Update

publive-image

Advertisment

ഡിസംബർ 24 ദേശീയ ഉപഭോക്തൃദിനമാണ്. 2019 ജൂലൈ മാസം നമ്മുടെ രാജ്യത്ത് നിലവിൽ വന്ന ഉപഭോക്തൃ സംരക്ഷണ നിയമത്തെ കുറിച്ച് നമ്മൾ അറിയണം. നാം എല്ലാവരും പ്രയോജനപെടുത്തണം. ഈ വർഷത്തെ മുദ്രാവാക്യം - 'ഉപഭോക്താക്കളെ അറിയൂ നിങ്ങളുടെ അവകാശങ്ങൾ' എന്നതാണ്.

ഈ നല്ല നിയമത്തെ കുറിച്ച് അഞ്ചു ആൾക്കാരോടെങ്കിലും അറിയിച്ചാൽ അത് വലിയ വിജയമായിരിക്കും. ബന്ധുക്കൾ, സുഹൃത്തുക്കൾ, റെസിഡൻ്റ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ, മത സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, വ്യാപാരി വ്യവസായികൾ, ടാക്സി ഡ്രൈവേഴ്സ് യൂണിയനുകൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, മഹിളാസംഘടനകൾ, യുവജന സംഘടനകൾ, പാടശേഖര സമിതികൾ, കർഷക സംഘടനകൾ, തൊഴിലാളി സംഘടനകൾ, എല്ലാതരം കൂട്ടായ്മകളും ഷെയർ ചെയ്താൽ ഉപഭോക്തൃ സംരക്ഷണനിയമം അവബോധമുണ്ടാക്കാം.

നമുക്കറിയാം വിലകൾ നിയന്ത്രിക്കാൻ, ഗുണമേന്മയുള്ള സാധനവും,സേവനവും ലഭിക്കാൻ, കൃത്യമായ തൂക്കത്തിലും അളവിലും സാധനങ്ങൾ ലഭിക്കാൻ, മായം ചേർക്കൽ ഇല്ലാതാക്കാൻ, പരസ്യങ്ങളിലൂടെയുള്ള തട്ടിപ്പുകൾ ഇല്ലാതാക്കാൻ, ഓൺലൈൻ തട്ടിപ്പുകൾ ഇല്ലാതാക്കാൻ, വാറൻറിയും, ഗ്യാരൻറിയും ഉറപ്പാക്കാൻ, നമുക്ക് ആസ്പത്രികൾ, ലബോറട്ടറികൾ, എല്ലാതരം പണം കൊടുത്തു വാങ്ങുന്ന സേവനങ്ങളിൽ നിന്നും രക്ഷ നേടുവാനും, ന്യായമായ നഷ്ടം നേടി എടുക്കാനും ഉപഭോക്തൃ സംരക്ഷണനിയമം സഹായകമാണ്.

ഓൺലൈനില്‍ പരാതികള്‍ നല്‍കാനും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നവരെ ശിക്ഷിക്കാനും വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം നടപ്പാകുന്നതോടെ വിപ്ലവകരമായ മാറ്റങ്ങള്‍ ഉപഭോക്തൃസേവനരംഗത്തുണ്ടാകുമെന്ന് ന്യായമായും നമുക്ക് പ്രതീക്ഷിക്കാം.

Advertisment