Advertisment

ചരിത്രപ്രസിദ്ധമായ കാശ്മീർ പള്ളി പതിറ്റാണ്ടുകൾക്ക് ശേഷം പ്രാർത്ഥനയിൽ മുഴങ്ങുന്നു ! കശ്മീരിലെ 125 വർഷം പഴക്കമുള്ള സെന്റ് ലൂക്ക്സ് പള്ളിയിൽ ഏകദേശം 30 വർഷത്തിന് ശേഷം പരമ്പരാഗത മണിനാദങ്ങളും ക്രിസ്ത്യൻ ഭക്തിഗാനങ്ങളും അലയടിച്ചുയർന്നു...

New Update

publive-image

Advertisment

ചരിത്രപ്രസിദ്ധമായ കാശ്മീർ പള്ളി പതിറ്റാണ്ടുകൾക്ക് ശേഷം പ്രാർത്ഥനയിൽ മുഴങ്ങുന്നു. ശ്രീനഗറിലെ പുരാതന ക്രിസ്ത്യൻ ആരാധനാലയമായ സെന്റ് ലൂക്ക്സ് പള്ളിയിൽ ഏകദേശം 30 വർഷത്തിന് ശേഷം ആദ്യമായി ഇക്കഴിഞ്ഞ ബുധനാഴ്ച പ്രാർത്ഥനകൾ നടത്തപ്പെട്ടു. അങ്ങനെ കശ്മീരിലെ 125 വർഷം പഴക്കമുള്ള ഈ പള്ളിയിൽ പരമ്പരാഗത മണിനാദങ്ങളും ക്രിസ്ത്യൻ ഭക്തിഗാനങ്ങളും അലയടിച്ചുയർന്നു.

ക്രിസ്തുമസിന് മുന്നോടിയായി, പ്രധാന നഗരമായ ശ്രീനഗറിലെ സെന്റ് ലൂക്ക്സ് പള്ളിയിൽ ബുധനാഴ്ച ഏകദേശം ഒരു ഡസനോളം ക്രിസ്തുമത വിശ്വസികൾ ഒത്തുകൂടി - പള്ളി ഔദ്യോഗികമായി പൊതുജനങ്ങൾക്കായി തുറക്കുന്നതിന് ഒരു ദിവസം മുമ്പ്.

പ്രദേശത്തെ ചെറിയ ക്രിസ്ത്യൻ സമൂഹത്തെ സംബന്ധിച്ചിടത്തോളം, ശ്രീനഗറിലെ ഡാൽഗേറ്റ് ഏരിയയിലെ ഒരു ഹിന്ദു ക്ഷേത്രത്തിന് അഭിമുഖമായി കുന്നിൻ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന പള്ളി വീണ്ടും തുറക്കു ന്നത് ഒരു സ്വപ്നസാക്ഷാത്ക്കരമാണ്.

publive-image

“കഴിഞ്ഞ കുറേ വർഷങ്ങളായി ഞങ്ങൾ കഠിനാധ്വാനം ചെയ്യുകയും അത് തുറക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അത് ഇപ്പോൾ സഫലമായതിൽ ചാരിതാർഥ്യമുണ്ട്, ”പള്ളിയുടെ ചുമതലയുള്ള പുരോഹിതൻ റവറന്റ് എറിക് പറഞ്ഞു. കാശ്മീരിൽ സായുധകലാപം ആരംഭിച്ച 1990 കളുടെ തുടക്കത്തിലാണ് പള്ളി അടച്ചുപൂട്ടിയത്.

“ഇത്രയും വർഷങ്ങളായി ഇത് വിജനമായിരുന്നു. എന്നാലിപ്പോൾ ഇവിടം വീണ്ടും പ്രാർത്ഥനകൾക്ക് സാക്ഷ്യം വഹിക്കുന്നതിൽ സന്തോഷമുണ്ട്. ഇത് സമൂഹങ്ങൾക്കിടയിലുള്ള മതപരമായ ബന്ധം ശക്തിപ്പെടുത്തും, ”കശ്മീർ നിവാസി ഫാറൂഖ് അഹമ്മദ് ഗിൽക്കർ (66) പറഞ്ഞു. “ഒരു പ്രേതബാധയുള്ള സ്ഥലം പോലെ ഈ സ്ഥലം കുറ്റിക്കാടുകളാലും വള്ളിച്ചെടികളാലും ചുറ്റപ്പെട്ടിരുന്നു. അത് വീണ്ടും സജീവമാകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ”

മിഷനറി സൊസൈറ്റി ഓഫ് ഇംഗ്ലണ്ട് നിർമ്മിച്ച ഈ ചരിത്രപള്ളിയിൽ ഗോഥിക് ശൈലിയിലുള്ള കൊളോണിയൽ കാലഘട്ടത്തിലെ വാസ്തുവിദ്യയുടെ സമന്വയം ദൃശ്യമാണ്.

publive-image

ശ്രീശങ്കരാചാര്യ ക്ഷേത്രത്തിന് സമീപമാണ് ഈ പള്ളി നിലകൊള്ളുന്നത്. ഹിമാലയൻ പ്രദേശത്തിന്റെ വൈവിധ്യമാർന്ന സംസ്കാരത്തെ വിളിച്ചോത്തുന്ന മുസ്ലീം സൂഫി സന്യാസിയായ സയ്യിദ് യാക്കൂബിന്റെ ദേവാലയത്തിൽ നിന്ന് ഒരു കിലോമീറ്ററിൽ താഴെയുമാണ് ഇത്.

ഒരു ദശലക്ഷത്തിലധികം ആളുകൾ വസിക്കുന്ന ശ്രീനഗറിലെ ചരിത്രപരമായ കെട്ടിടങ്ങളും ആരാധനാ ലയങ്ങളും പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്ന ഫെഡറൽ സ്മാർട്ട് സിറ്റി പദ്ധതിക്ക് കീഴിൽ ഇത് നവീകരിക്കാൻ കഴിഞ്ഞ വർഷം സർക്കാർ തീരുമാനിച്ചു.

പള്ളിയുടെ നവീകരണപ്രവർത്തനങ്ങൾ ഇപ്പോൾ അവസാനഘട്ടത്തിലാണ്. കശ്മീർ ക്രിസ്ത്യൻ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഇക്കൊല്ലത്തെ ക്രിസ്തുമസ്സ് ആഘോഷവും പ്രാർത്ഥനകളും ഈ പള്ളിയിലായിരിക്കും നടത്തപ്പെടുക. വർഷങ്ങളായുള്ള അവരുടെ ആഗ്രഹമാണ് അതുവഴി സഫലമാകുന്നത്.

Advertisment