Advertisment

കേച്ചക് - ബാലിയിലെ ഫയർ ഡാൻസ് ആഘോഷം...

New Update

publive-image

Advertisment

കേച്ചക് - ബാലിയിലെ ഫയർ ഡാൻസ് ആഘോഷം. ഇൻഡോനേഷ്യയിലെ ഹൈന്ദവസമൂഹം ഏറ്റവും കൂടുതലുള്ള ബാലി ദ്വീപിൽ വർഷാവർഷം നടന്നുവരുന്ന ആഘോഷമാണ് കേച്ചക് (Kecak) ഫയർ ഡാൻസ്. രാമായണകഥയുമായി ബന്ധപ്പെട്ടാണ് ഈ ആഘോഷം നടക്കുന്നത്. അടുത്തിടെയാണ് ഇക്കൊല്ലത്തെ ആഘോഷം നടത്തപ്പെട്ടത്.

publive-image

വാനരസേനയുടെ പിന്തുണയോടെ രാമ ലക്ഷ്മണന്മാർ ലാങ്കാധിപനായ രാവണനുമേൽ വിജയം കൈവരിക്കുന്നതാണ് ഈ അഗ്നിനൃത്തവുമായി ബന്ധപ്പെട്ട ഐതീഹ്യം. സീതാപഹരണം മുതൽ ലങ്കാദഹനം ഉൾപ്പെടെ രാവണസാമ്രാജ്യത്തിന്റെ പതനം വരെയുള്ള കഥാവിഷ്ക്കരമാണ് ഈ നൃത്തരൂപം.

publive-image

വിദേശികൾ ഏറ്റവും കൂടുതൽ പങ്കെടുക്കുന്ന ആഘോഷം കൂടിയാണ് കേച്ചക്. ബാലിയിലുള്ള കെൻകാനാ പാർക്കിലെ 393 അടി ഉയരമുള്ള ഗരുഢ പ്രതിമ വലിയൊരാകര്ഷണമാണ്‌. 25 വർഷം കൊണ്ട് നിർമ്മിച്ച ഗരുഢ പ്രതിമയുടെ ചിറകുകൾക്ക് 60 മീറ്റർ വീതിയുണ്ട്. ഈ ഗരുഢ പ്രതിമയ്ക്കടുത്താണ് ഏറ്റവും വലിയ കേച്ചക് ഫയർ ഡാൻസ് നടക്കുന്നത്.

Advertisment