Advertisment

2020 മാർച്ച് മാസമാണ് കോവിഡ് വ്യാപനം മൂലം ഉഗാണ്ടയിലെ സ്‌കൂളുകൾ അടച്ചുപൂട്ടിയത്. ലോകത്ത് ഒരു രാജ്യത്തും ഇത്ര നീണ്ട കാലാവധിയിൽ സ്‌കൂളുകൾ അടച്ചിട്ടിട്ടില്ല... (ഫോട്ടോ സ്റ്റോറി)

New Update

publive-image

Advertisment

ഏകദേശം രണ്ടുവർഷങ്ങൾക്കുശേഷം ഇന്ന് ഉഗാണ്ടയിലെ സ്‌കൂളുകൾ തുറക്കുകയുണ്ടായി. കഴിഞ്ഞ 2020 മാർച്ച് മാസമാണ് കോവിഡ് വ്യാപനം മൂലം ഉഗാണ്ടയിലെ സ്‌കൂളുകൾ അടച്ചുപൂട്ടിയത്.

ലോകത്ത് ഒരു രാജ്യത്തും ഇത്ര നീണ്ട കാലാവധിയിൽ സ്‌കൂളുകൾ അടച്ചിട്ടിട്ടില്ല. ഉഗാണ്ടയിലെ ഒന്നര കോടി യോളം വരുന്ന വിദ്യാർത്ഥികളുടെ പഠനത്തിനായി സ്‌കൂളുകൾ പകുതി വിദ്യാർത്ഥികളുമായി ഷിഫ്റ്റ് രീതിയിലെങ്കിലും തുറക്കണമെന്ന് ചൈല്‍ഡ് റൈറ്റ്സ് ഗ്രൂപ്പുകൾ പലതവണ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.

publive-image

നീണ്ട 83 ആഴ്ചകളാണ് ഉഗാണ്ടയിലെ സ്‌കൂളുകൾ അടഞ്ഞുകിടന്നത്. കോവിഡ് മൂലം അവിടെ മരണപ്പെട്ടത് ഇതുവരെ 3339 പേർ മാത്രമാണ്. രോഗബാധിതർ 1,53,762 ആളുകളും.

publive-image

ഒരു അന്താരാഷ്ട്ര ഏജൻസി നടത്തിയ പഠനമനുസരിച്ച് ഉഗാണ്ടയിലെ 30% കുട്ടികൾ ഇപ്പോഴത്തെ കണക്കനു സരിച്ച് സ്‌കൂളുകൾ ഉപേക്ഷിക്കുമെന്നാണ്. അതിനുള്ള കാരണം ശൈശവവിവാഹവും തുടർന്നുള്ള ഗർഭധാരണവും, ദാരിദ്ര്യം മൂലം നല്ലൊരുകൂട്ടർ ബാലവേലയിലേക്ക് തിരിഞ്ഞതുമാണ്.

Advertisment