Advertisment

ജർമ്മനിയിലെ നൂഡിസ്റ്റ് കള്‍ച്ചര്‍ എഫ്കെകെ ! നഗ്നരായി ജീവിക്കനാഗ്രഹിക്കുന്നവരുടെ കൂട്ടായ്മ... പ്രകൃതിയോടിണങ്ങി ശാരീരിക സൗന്ദര്യവും ആരോഗ്യവും കാത്തുസൂക്ഷിച്ച് വിവസ്ത്രരായി ജീവിക്കുക എന്നതാണ് ഇവരുടെ തത്വശാസ്ത്രം...

New Update

publive-image

Advertisment

വർഷങ്ങളുടെ പഴക്കമുണ്ട് ജർമ്മനിയിലെ നൂഡിസ്റ്റ് കള്‍ച്ചര്‍ എഫ്കെകെയ്ക്ക് ? എഫ്കെകെ അഥവാ ഫ്രീ ബോഡി കള്‍ച്ചര്‍, ജർമ്മൻ ഭാഷയിൽ frei-körper-kultur. നഗ്നരായി ജീവിക്കനാഗ്രഹിക്കുന്നവരുടെ കൂട്ടായ്മയാണ്. പ്രകൃതിയോടിണങ്ങി ശാരീരിക സൗന്ദര്യവും ആരോഗ്യവും കാത്തുസൂക്ഷിച്ച് വിവസ്ത്രരായി ജീവിക്കുക എന്നതാണ് ഇവരുടെ തത്വശാസ്ത്രം.

ജർമ്മനിയിലെ നൂഡിറ്റി അസോസിയേഷനിൽ ഇപ്പോൾ ഏകദേശം 40,000 അംഗങ്ങൾ മാത്രമാണുള്ളത്. 1898 ലാണ് ജർമ്മൻ ജനതയിൽ ആരോഗ്യസംരക്ഷണത്തിനായി നഗ്നരായി ജീവിക്കുക എന്ന ആശയം രൂപം കൊണ്ടത്. ബർലിനിലും ചുറ്റുപാടുകളിലുമായി ഇതിനു വലിയ പ്രചാരം ലഭിച്ചു.

publive-image

അക്കാലത്ത് എഫ്കെകെ സംസ്കാരത്തിനായി സമർപ്പിക്കപ്പെട്ട ഡസൻ കണക്കിന് മാസികകളും സിനിമകളും പ്രചരിക്കുകയുണ്ടായി. അവയിലൂടെ ഈ സംസ്കാരം വളർന്നു.

യുദ്ധകാലത്ത് നാസികൾ എഫ്കെകെയെ ആദ്യം നിരോധിച്ചിരുന്നു, എന്നാൽ ഈ രീതി ഉടൻ മടങ്ങിയെത്തി. എഫ്കെകെ നിഷ്കർഷിക്കുന്ന ശരീരത്തോടുള്ള അഭിനിവേശത്തിലൂടെ പാർട്ടി ചില രീതികളിൽ ഈ സംസ്കാരം അംഗീകരിക്കുകയായിരുന്നു.

publive-image

എഫ്കെകെയും ടെക്സ്റ്റൈല്‍ ഫ്രീ നഗ്ന സംസ്കാരവും ശരീരത്തെ വസ്ത്രങ്ങളാൽ പരിമിതപ്പെടുത്താതെ, പ്രകൃതിയിലും സൂര്യപ്രകാശത്തിലും ഇഴുകി ജീവിതം ആഘോഷിക്കുന്നതായിരുന്നു രീതികൾ. നഗ്നത എന്നത് ആത്മവിശ്വാസം, സാമൂഹിക പരിമിതികളിൽ നിന്നുള്ള വ്യതിചലനം എന്നിവയെ സൂചിപ്പിക്കുന്നുവെന്ന ഉറച്ചവിശ്വസമാണ് ഇക്കൂട്ടർക്കുള്ളത്.

publive-image

ജർമ്മനിയിൽ നിരവധി ന്യൂഡ് പാർക്കുകൾ ഇപ്പോഴും നിലവിലുണ്ട്. അവിടെ നഗ്നാരായി പോകാൻ ആളുകൾക്ക് അവകാശമുണ്ട്. സമുദ്രതീരങ്ങളിൽ പ്രശസ്തമായ പല ബീച്ച് പാർക്കുകളിലും നൂഡ് ഏരിയകളുണ്ട്. അവിടെ വിവസ്ത്രരായി പൂളുകളിൽ നീന്താനും, വോളിബാൾ കളിക്കാനും മറ്റു കായികവിനോദങ്ങളിൽ ഏർപ്പെടാനും സൺ ബാത്ത് എടുക്കാനും സ്ത്രീ പുരുഷഭേദമന്യേ ആർക്കും പങ്കെടുക്കാം.

publive-image

എഫ്കെകെ (ഫ്രീ ബോഡി കള്‍ച്ചര്‍) അംഗങ്ങൾ അവരുടെ വീടുകളുടെ പിറകിൽ അവർക്ക് പൂർണ്ണനഗ്‌നരായി സണ്‍ബാത്ത് ചെയ്യാനുള്ള സൗകര്യങ്ങൾ സജ്‌ജമാക്കിയിട്ടുണ്ട്. ഇത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത നിലയിലായിരിക്കണം എന്ന സർക്കാർ നിർദ്ദേശങ്ങളുമുണ്ട്.

publive-image

എന്തുകൊണ്ടാണ് ജർമ്മനിയുടെ നഗ്ന സംസ്കാരം ഇപ്പോഴും തലമുറകൾക്ക് പുതിയ നവോന്മേഷം പകരുന്നത് ? തടാകങ്ങൾ മുതൽ നീരാവിക്കുളം, പാർക്കുകൾ വരെ എഫ്കെകെ എന്നറിയപ്പെടുന്ന ജർമ്മനിയുടെ നഗ്ന സംസ്കാരം നശിക്കുകയല്ല മറിച്ച് നേരിയ രീതിയിലാണെങ്കിലും ഇപ്പോഴും തരംഗങ്ങൾ സൃഷ്ടിക്കുകയാണ്. ബെർലിൻ ആസ്ഥാനമായുള്ള പ്രവാസികളുടെ മനോഭാവത്തിൽ മാറ്റം വരുത്താൻ ഇത് ഇപ്പോഴും ശക്തവുമാണ്.

എഫ്കെകെയുമായി ബന്ധപ്പെട്ട ഒരു ഇരുണ്ട വശം ലൈംഗികത വിൽക്കുന്ന സോന ക്ലബ്ബുകളുടെ രൂപത്തിൽ സമീപ വർഷങ്ങളിൽ ജർമ്മനിയിൽ ഉയർന്നുവന്നിട്ടുണ്ടെന്നതാണ്. ഇത്തരം സെക്സ് സോന ക്ലബുകൾക്ക് എഫ്കെകെയുമായി പുലബന്ധം പോലുമില്ല എന്നതും യാഥാർഥ്യമാണ്.

Advertisment