Advertisment

ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി അതിൻ്റെ അവസാന ലക്ഷ്യസ്ഥാനത്ത് എത്തി ! ഇനി ജിജ്ഞാസയുടെ - കാത്തിരിപ്പിന്റെ നാളുകളാണ് വരാൻ പോകുന്നത്... ഈ പ്രപഞ്ചത്തിൽ നാമൊറ്റയ്ക്കാണോ ?

New Update

publive-image

Advertisment

പ്രപഞ്ചത്തിൽ നാമൊറ്റയ്ക്കാണോ ? പ്രപഞ്ചത്തിന്റെ അനന്തവിഹായസ്സുകളിൽ എവിടെയെങ്കിലും ജീവന്റെ തുടിപ്പുകൾ ഏതെങ്കിലും രൂപത്തിൽ നിലവിലുണ്ടാകുമോ ? അതോ ഈ യൂണിവേഴ്‌സിൽ നമ്മൾ ഒറ്റയ്ക്കാണോ ? അന്യഗ്രഹജീവികൾ വെറും മിഥ്യയോ യാഥാർഥ്യമോ ?

publive-image

പ്രപഞ്ചരഹസ്യങ്ങൾ തേടിയുള്ള മനുഷ്യന്റെ യാത്രയിലെ മറ്റൊരു കാൽ വായ്പ്പാണ് നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി (James Webb Space Telescope). ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ ഈ ബഹിരാകാശ ദൂരദർശിനി വിക്ഷേപിച്ച് ഒരു മാസത്തിന് ശേഷം തിങ്കളാഴ്ച (ഇന്നലെ) ഭൂമിയിൽ നിന്ന് ഒരു ദശലക്ഷം മൈൽ അകലെ അതിൻ്റെ അവസാന ലക്ഷ്യസ്ഥാനത്ത് എത്തി. പ്രപഞ്ചത്തിന്റെ പ്രഭാതം കാണാനുള്ള അന്വേഷണത്തിൽ മനുഷ്യൻ ഒരുപടി കൂടി കടന്നിരിക്കുന്നു.

publive-image

ഇനി ജിജ്ഞാസയുടെ - കാത്തിരിപ്പിന്റെ നാളുകളാണ് വരാൻ പോകുന്നത്. ആകാശത്തിന്റെ അഗാധതയി ലേക്ക് കണ്ണുനട്ട് ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി ശേഖരിക്കുന്ന വിവരങ്ങൾ ശാസ്ത്രലോകത്തിനൊപ്പം മാനവരാശിക്കും ഏറെ വിലപ്പെട്ടതായിരിക്കും.

Advertisment