Advertisment

യുക്രെയ്ൻ - റഷ്യ വിവാദം ഒരു മഹായുദ്ധത്തിലേക്കോ ?

New Update

publive-image

Advertisment

യുക്രെയ്ൻ - റഷ്യ വിവാദം ഒരു മഹായുദ്ധത്തിലേക്കോ ? 1990 ൽ സോവിയറ്റ് യൂണിയനിൽനിന്നും വേർപിരിഞ്ഞു സ്വതന്ത്ര രാഷ്ട്രമായി മാറിയ യുക്രെയ്ൻ 2014 മുതൽ നാറ്റോസഖ്യത്തിന്റെ ഭാഗമാകാൻ തുടങ്ങിയതോടെയാണ് റഷ്യയും യുക്രെനും തമ്മിലുള്ള ശത്രുത രൂക്ഷമാകുന്നത്.

publive-image

30 അംഗ നാറ്റോ സഖ്യ രാജ്യങ്ങളുടെ സൈന്യം തങ്ങളുടെ അതിർത്തിക്ക് തൊട്ടടുത്തായി നിലയുറപ്പിക്കേണ്ടി വരുന്ന അവസ്ഥയാണ് റഷ്യയെ ചൊടിപ്പിക്കുന്നതും അതുവഴി യുദ്ധസന്നാഹം ഉടലെടുത്തതും. ഒരു ലക്ഷത്തോളം റഷ്യൻ സൈനികരാണ് റഷ്യ - യുക്രെയ്ൻ അതിർത്തിയിൽ സർവ്വസജ്ജരായി നിലകൊള്ളുന്നത്. ഇതാണ് അമേരിക്കയുൾപ്പെടെയുള്ള നാറ്റോ സഖ്യത്തെ രോഷാകുലരാക്കുന്നത്.

റഷ്യ, യുക്രെയ്നെ ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കാൻ തങ്ങൾ ബാദ്ധ്യസ്ഥരാകുമെന്ന് അവർ റഷ്യക്ക് മുന്നറിയിപ്പും നൽകിക്കഴിഞ്ഞു. നാറ്റോസഖ്യം തങ്ങളുടെ കര - വ്യോമ - നാവിക സേനകളെ യുദ്ധമുഖത്തേക്ക് വിന്യസിക്കുന്ന ജോലികൾ ത്വരിതഗതിയിൽ നടത്തുകയാണ്‌. നിരവധി യുദ്ധക്കപ്പലുകളും നൂറുകണക്കിന് യുദ്ധവിമാനങ്ങളും പോർമുഖം ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നു.

publive-image

ഒരു യുദ്ധമുണ്ടാകുന്ന പക്ഷം ചൈന, റഷ്യക്കൊപ്പം നിലകൊള്ളുന്നതുകൂടാതെ അവരുമായി ചേർന്ന് യുദ്ധം ചെയ്യാനുമുള്ള സാദ്ധ്യതയും വളരെ കൂടുതലാണ്. അത്തരമൊരവസ്ഥയിൽ ഈ സംഘർഷം ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്കു നീങ്ങുമോ എന്ന ഭീതിയും പലരും പങ്കുവയ്ക്കുന്നു.

Advertisment