Advertisment

ഹെൽത്ത് ഇൻഷുറൻസ് എടുത്തതിനുശേഷം മുൻകാല രോഗ കാരണങ്ങളാൽ കമ്പനി ക്ലെയിം നിരസിക്കുന്നത് ഇനി നടപ്പിലാവില്ല...

New Update

publive-image

Advertisment

ഹെൽത്ത് ഇൻഷുറൻസ് എടുത്തതിനുശേഷം, മുൻകാല രോഗ കാരണങ്ങളാൽ കമ്പനി ക്ലെയിം നിരസിക്കുന്നത് ഇനി നടപ്പിലാവില്ല. മെഡിക്ലെയിമിനു വേണ്ടിയുള്ള ഇൻഷുറൻസ് എടുത്തതിനു ശേഷം മുൻകാല രോഗ കാരണങ്ങളാൽ ഉപഭോക്താവിന്റെ ക്ലെയിം നിരസിക്കുക ഇൻഷുറൻസ് കമ്പനികളുടെ ഒരു പതിവാണ്.

ഐആര്‍ഡിഎ (PROTECTION OF POLICY HOLDERS INTERESTS) REGULATIONS, 2002 പ്രകാരം ഹെൽത്ത്‌ ഇൻഷുറൻസ് എടുക്കുന്ന വ്യക്തി അയ്യാൾക്കുള്ള രോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സ്വയം വെളിപ്പെടുത്തുന്നു. ഇൻഷുറൻസ് കമ്പനി പോളിസിയുടെ റിസ്ക് എടുത്ത് പണം കൈപ്പറ്റിയതിന് ശേഷം ഭാവിയിൽ ക്ലെയിം നിരസിക്കുന്നത് ഉപഭോക്താവിന്റെ അവകാശങ്ങൾക്ക് വിരുദ്ധമാണ്.

സ്ഥിരം കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നിനെക്കുറിച്ചോ വെളിപ്പെടുത്താതിരിക്കുന്നതോ, വെളിപ്പെടുത്തിയിട്ടുള്ള മറ്റ് രോഗങ്ങളുടെ അനുബന്ധകാരണങ്ങളാലോ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വെളിപ്പെടുത്താനുള്ള കടമ പാലിക്കുന്നതിൽ ഉപഭോക്താവ് പരാജയപ്പെട്ടുവെന്ന് കണക്കാക്കുവാൻ സാധിക്കില്ലായെന്ന് സുപ്രീം കോടതി മന്‍മോഹന്‍ നന്ദ .വി യുണൈറ്റഡ് ഇന്ത്യ അഷ്വറന്‍സ് എന്ന കേസിൽ വിശദമാക്കിയിട്ടുണ്ട്.

ഇൻഷുറൻസ് കമ്പനിയും ഇൻഷ്വർ ചെയ്തയാളും തമ്മിലുള്ള ബന്ധം ഒരു കരാർ ആണ്.

വിവേചനബുദ്ധിയുള്ള ഒരു ഇൻഷുറർ പോളിസി കവർ ചെയ്യുമ്പോൾ ഉപഭോക്താവിന് ഉണ്ടായേക്കാവുന്ന അപകടസാധ്യത കണക്കാക്കേണ്ടതും, അതനുസരിച്ച് പ്രൊപ്പോസൽ ഫോം സ്വീകരിച്ച് പോളിസി ഇഷ്യൂ ചെയ്യുകയോ, അല്ലെങ്കിൽ അത് നിരസിക്കുയോ ചെയ്യുകയോ ചെയ്യേണ്ടതാണ്.

ഇൻഷുറൻസ് കമ്പനിയുടെ ഉത്തരവാദിത്വമാണ് ഉപഭോക്താവിന്റെ നിലവിലുള്ള രോഗങ്ങളുടെ തീവ്രത മനസ്സിലാക്കി പോളിസി നിരസിക്കേണ്ടത്. ഇതിനുപകരം പണംവാങ്ങി പോളിസി കൊടുത്തതിനുശേഷം ക്ലെയിം രസിക്കുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെടുന്നു.

ഉപഭോക്താക്കൾക്ക് വളരെയേറെ പ്രയോജനം ചെയ്യുന്ന ഒരു ഉത്തരവാണിത്. (Consumer Complaints & Protection Society)

Advertisment