Advertisment

ഫ്ലാറ്റ് വാങ്ങുവാൻ തീരുമാനിച്ചെങ്കിൽ അതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

New Update

publive-image

Advertisment

ഫ്ലാറ്റ് വാങ്ങുവാൻ തീരുമാനിച്ചെങ്കിൽ അതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

1. ഫ്ലാറ്റ് വാങ്ങുമ്പോൾ അടിസ്ഥാന വിലയോടൊപ്പം കാർ പാർക്കിങ്, കെയർടേക്കിങ് ചാർജ്, മാലിന്യ– മലിനജല സംസ്കരണം പോലുള്ള പൊതുസംവിധാനങ്ങൾക്കുള്ള ചാർജ് എന്നിവ കൂടി ചേർക്കുമ്പോൾ അടിസ്ഥാന വിലയേക്കാൾ 20–30 ശതമാനം കൂടുതൽ നൽകേണ്ടി വരാം. ഇക്കാര്യങ്ങൾ പ്രത്യേകം ചോദിച്ചറിയണം.

2. സ്റ്റെയർകെയ്സ്, ഇടനാഴി തുടങ്ങി പൊതുസൗകര്യങ്ങളുടെ അളവു കൂടി ചേർന്നാണ് അപ്പാർട്ട്മെന്റിന്റെ സൂപ്പർ ഏരിയ. അപ്പാർട്ട്മെന്റിന്റെ ഉൾവശത്ത് ഉപയോഗിക്കുന്ന സ്ഥലമാണ് കാർപെറ്റ് ഏരിയ. കാർപെറ്റ് ഏരിയയാണ് നിങ്ങൾക്ക് ലഭിക്കുന്നത്, അഥവാ അവിടെയാണ് താമസിക്കാനാകുക. അതിനാൽ കാർപെറ്റ് ഏരിയ എത്രയെന്ന് വ്യക്തമായി അറിയണം.

3. വിൽപ്പനനികുതി, രജിസ്ട്രേഷൻ ചാർജ്, കെട്ടിടനികുതി തുടങ്ങിയ നികുതികൾ അപ്പാർട്ട്മെന്റിനും ബാധകമാണ്. ചില ബിൽഡർമാർ നികുതി അടയ്ക്കുകയും വാങ്ങുന്നവരിൽ നിന്ന് വിലയിൽ ഉൾപ്പെടുത്തി ഈ തുക ഈടാക്കുകയും ചെയ്യും. ഇക്കാര്യത്തിൽ വ്യക്തത വേണം. അപ്പാർട്ട്മെന്റ് കൈമാറുന്നതിനു മുമ്പ് നികുതികൾ അടച്ചുതീർക്കേണ്ടത് ബിൽഡറുടെ ഉത്തരവാദിത്തമാണ്.

4. ബിൽഡറുടെ സ്വന്തം ഭൂമിയിലാണോ, അതോ മറ്റൊരാളുടെ ഭൂമിയിലാണോ അപ്പാർട്ട്മെന്റ് പണിതതെന്ന് മനസ്സിലാക്കണം. മറ്റൊരാളുടെ ഭൂമിയിലാണെങ്കിൽ ബില്‍ഡർക്ക് അതിനുള്ള നിയമപരമായ അവകാശമുണ്ടെന്നതിനുള്ള രേഖകൾ വക്കീലിന്റെ സഹായത്തോടെ പരിശോധിക്കുകയും ഭൂമിയുടെ മേൽ കടബാധ്യതകളില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. മുൻ ആധാരങ്ങൾ ചോദിച്ച് വാങ്ങാന്‍ മറക്കരുത്.

5. ഭവന പദ്ധതികൾ സമയകൃത്യതയോടെ കൈമാറിയില്ലെങ്കിൽ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ചട്ട പ്രകാരം (റെറ) പരാതിപ്പെടാം. പദ്ധതി വൈകിയാൽ ലാഭം ബിൽഡർക്ക് ലഭിക്കില്ലെന്നു മാത്രമല്ല, കനത്ത പിഴയും നൽകേണ്ടി വരും.

6. ഫ്ലാറ്റിന്റെ രേഖകളുടെ ലീഗല്‍ ഒപ്പീനിയന്‍ എടുക്കേണ്ടത് ബിൽഡറുടെ വക്കീലിന്റെ അടുത്ത് നിന്നായിരിക്കരുത്.

നിങ്ങൾക്ക് പരിചയമുള്ള വക്കീലിനെ സമീപിക്കുക. ഇടത്തട്ടുകാരുടെ സാർ വിളിയിൽ ഉപഭോക്താവ് മയങ്ങരുത്...!!! (Consumer Complaints & Protection Society )

Advertisment